29 C
Kochi
Monday, August 2, 2021

Daily Archives: 5th June 2019

എറണാകുളം:  അഴിമതി മൂലം തകരാറിലായ പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയണമെന്നും അതിനുള്ള പണം കരാറുകാരനില്‍ നിന്ന് ഈടാക്കണമെന്നും വിജിലന്‍സ്, കോടതിയെ അറിയിച്ചു. പാലം നിര്‍മാണത്തില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അമിത ലാഭം ഉണ്ടാക്കുന്നതിനായി പാലം നിര്‍മാണത്തില്‍ വന്‍ അഴിമതി നടത്തി. കരാറുകാരും, കണ്‍സള്‍ട്ടന്‍സിയും, മേല്‍നോട്ടം വഹിച്ച സ്ഥാപനവും അടക്കമുള്ളവയെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. അഴിമതി നടത്താന്‍ കേസിലെ ആദ്യ അഞ്ച് പ്രതികള്‍ വന്‍...
എറണാകുളം:സംസ്ഥാനത്ത് നിപ വൈറസ്ബാധയെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 21 ദിവസത്തെ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. നിപബാധിതനായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കരുതുന്ന അഞ്ചുപേരുടെ രക്തപരിശോധനാഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നാളെയോ മറ്റന്നാളോ എത്തുമെന്നാണ് കരുതുന്നത്. ഇവരുടെ പരിശോധനാഫലം...
#ദിനസരികള്‍ 779സുനില്‍ പി. ഇളയിടത്തോട് ശക്തമായ അഭിപ്രായ വ്യത്യാസം തോന്നിയ ഒരു സന്ദര്‍ഭത്തെക്കുറിച്ച് ഞാന്‍ ഇതിനുമുമ്പും സൂചിപ്പിപ്പിച്ചിട്ടുണ്ട്. ഭഗവദ് ഗീതയെ ഗാന്ധി വായിച്ചതു പോലെയും ഗോഡ്സേ വായിച്ച പോലെയും വായിക്കാം, എന്നാല്‍ നിങ്ങള്‍ ഗാന്ധി വായിച്ചതുപോലെ അഹിംസയുടേയും സഹിഷ്ണുതയുടേയും വെളിച്ചത്തില്‍ ഗീതയെ വായിക്കണം എന്ന് ഉപദേശിക്കുന്ന ഒരു അവസരമായിരുന്നു അത്. ഏതു തരത്തില്‍ വായിച്ചാലും ഗീത എന്ന സവര്‍ണ പക്ഷപാതിയായ ഒരു ഗ്രന്ഥത്തിന്റെ കീഴിലേക്ക് ആളുകളെ കയറ്റി നിറുത്തുക...
കോഴിക്കോട്:  വ്രതാനുഷ്ഠാനത്തിന്റെ പകലിരവുകള്‍ക്കു പരിസമാപ്തി കുറിച്ചും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നല്‍കിക്കൊണ്ടും കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. മുപ്പതു വ്രതദിനങ്ങള്‍ പൂര്‍ത്തീകരിച്ച് കൊണ്ടാണ് കേരളത്തിലെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുക. ശവ്വാല്‍ മാസപ്പിറവി കണ്ടതായുള്ള വിശ്വസനീയമായ വിവരം എവിടെ നിന്നും ലഭിക്കാതെ വന്നതോടെ റംസാന്‍ 30 പൂര്‍ത്തിയാക്കി ഇന്ന് ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മത് ഹാജി,കോഴിക്കോട് ഖാസി സയിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി തുടങ്ങിയവര്‍...
സതാം‌പ്‌ടൺ:  ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ന് (ബുധനാഴ്ച) ഇന്ത്യയുടെ ആദ്യമത്സരം നടക്കും. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഇംഗ്ലണ്ടിലെ ന്യൂ ഹാംഷയറിലെ, സതാം‌പ്ടണിലെ റോസ് ബൌൾ ക്രിക്കറ്റ് ഗ്രൌണ്ടിലാണ് മത്സരം നടക്കുക.ദക്ഷിണാഫ്രിക്കയുടെ മൂന്നാമത്തെ മത്സരം ആണ് ഇത്. ആദ്യത്തെ രണ്ടു മത്സരങ്ങളിലും അവർ ജയം നേടിയില്ല. ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനോടും, രണ്ടാമത്തെ മത്സരത്തിൽ ബംഗ്ലാദേശിനോടും, ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു.