Fri. Apr 26th, 2024
ന്യൂഡൽഹി:

 

മെട്രോ ട്രെയിനുകളിലും ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്താനുള്ള അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം വിവാദത്തില്‍. പദ്ധതിയെ എതിര്‍ത്ത് സ്ത്രീകളടക്കം രംഗത്ത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നതെന്ന് ബി.ജെ.പി. ആരോപിച്ചു.

ഞായറാഴ്ചയാണ് സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രസ്താവിച്ചത്. സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീകളുടെ യാത്രാനിരക്കില്‍ വരുന്ന ചെലവ് സംസ്ഥാനസര്‍ക്കാര്‍ വഹിക്കുമെന്നും കെജ്രിവാള്‍ അറിയിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന് അനാവശ്യ ബാധ്യത വരുത്തിവയ്ക്കുന്ന പദ്ധതിയാണിതെന്നാണ് പ്രധാന വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *