വായന സമയം: < 1 minute
കൊൽക്കത്ത:

 

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലുണ്ടായ ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ പുതിയ പരാമര്‍ശവുമായി തൃണമൂല്‍ അദ്ധ്യക്ഷയും നേതാവുമായ മമത ബാനര്‍ജി. ഇലക്ട്രോണിക് വോട്ടിങ് മെഷീനു (ഇ.വി.എം.) കളിലൂടെ അധികാരം പിടിച്ചെടുത്ത ബി.ജെ.പിയുടെ അന്ത്യവും ഇ.വി.എം. വഴി തന്നെയാകുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. ഈദ് സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മമതയുടെ പരാമര്‍ശം. അതേസമയം, ബി.ജെ.പി. മതവും രാഷ്ട്രീയവും തമ്മില്‍ കലര്‍ത്തുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. അഭിഷേക് ബാനര്‍ജി കുറ്റപ്പെടുത്തി. മഹാകാളിയുടെ നാടായ ബംഗാളില്‍ ബംഗാളില്‍ ബി.ജെ.പിയുടെ മുദ്രാവാക്യം ജയ് ശ്രീറാമും ജയ് മഹാകാളിയുമാണെന്ന പരാമര്‍ശത്തെ ഉദ്ധരിച്ചായിരുന്നു അഭിഷേക് ബാനര്‍ജിയുടെ പരിഹാസം.

Leave a Reply

avatar
  Subscribe  
Notify of