Reading Time: < 1 minute
ബംഗളൂരു:

 

ജനതാദൾ (എസ്) പാർട്ടിയുടെ കർണ്ണാടകയിലെ അദ്ധ്യക്ഷൻ അഡഗൂരു എച്ച്. വിശ്വനാഥ് തന്റെ പദവിയിൽ നിന്നും രാജിവെച്ചു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയ്ക്കുണ്ടായ പരാജയം കണക്കിലെടുത്താണു രാജി. അതു തന്റെ ധാർമ്മികമായ ഉത്തരവാദിത്തമാണെന്ന് രാജിക്കാര്യം പ്രസ്താവിച്ചുകൊണ്ട് അദേഹം പറഞ്ഞു.

ഇതിനു മുൻപും രണ്ടു പ്രാവശ്യം താൻ രാജി വയ്ക്കാൻ തയ്യാറായിരുന്നുവെന്നും, പാർട്ടി നേതാവായ ദേവ ഗൌഡ വിലക്കിയതുകൊണ്ടാണ് രാജി വെക്കാതിരുന്നതെന്നും വിശ്വനാഥ് പറഞ്ഞു.

Advertisement

Leave a Reply

avatar
  Subscribe  
Notify of