Fri. Apr 19th, 2024
തി​രു​വ​ന​ന്ത​പു​രം:

 

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ​ജെ.​സി. ഡാ​നിയേ​ല്‍ പുരസ്‌കാരം പ്രശസ്ത നടി ഷീലയ്ക്ക്. 2018 ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത നടി ഷീലയെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്‍ അറിയിച്ചു. അ​ഞ്ചു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ല്‍​പ്പ​വും അ​ട​ങ്ങു​ന്ന​താ​ണ് പുരസ്കാരം. ജൂ​ലൈ 27 ന് ​തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് വി​ത​ര​ണ​ച്ച​ട​ങ്ങി​ല്‍ അവാര്‍ഡ് സ​മ്മാ​നി​ക്കും.

2016 ല്‍ അടൂര്‍ ഗോപാലകൃഷ്ണനും 2017 ല്‍ ശ്രീകുമാരന്‍ തമ്പിക്കുമാണ് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചത്. 2005 ല്‍ പുരസ്‌കാരം ലഭിച്ച ആറന്മുള പൊന്നമ്മയാണ് ഇതിനു മുമ്പ് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നേടിയ വനിത.

1962 ല്‍ പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത ‘ഭാഗ്യജാതക’ത്തിലൂടെയാണ്, ഷീല മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച നടിക്കുള്ള കേരള സര്‍ക്കാരിന്റെ ആദ്യപുരസ്‌കാരം നേടിയത് ഷീലയാണ്.

Leave a Reply

Your email address will not be published. Required fields are marked *