
തിരുവനന്തപുരം:
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍, പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടതുപക്ഷത്തിനായി വോട്ടഭ്യര്‍ത്ഥിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ് രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകനും സിവില്‍ പോലീസ് ഓഫീസറായ സജുകുമാറിനെതിരെയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ആരോപണവുമായി എത്തിയിട്ടുള്ളത്.
വോട്ടഭ്യര്‍ത്ഥിച്ച് സജുകുമാര്‍ പൊലീസ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്ത മേസേജിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ചാമക്കാല തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്നത്. സജുകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി.ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ജ്യോതികുമാര്‍ ചാമക്കാല വ്യക്തമാക്കി.
Advertisement
Leave a Reply