വായന സമയം: < 1 minute
ന്യൂഡല്‍ഹി:

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതില്‍ അസ്വാഭാവികത ഇല്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ തന്നെ ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നും ഓരോ സീറ്റില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാറുണ്ടായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. അതേസമയം, ബി.ജെ.പിയെ പരാജയപ്പെടുത്തലാണ് മുഖ്യ ലക്ഷ്യം എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് ഇടതിനെതിരെ മത്സരിക്കുന്നതില്‍ അസ്വാഭാവികതയുണ്ട്. ഈ വൈരുദ്ധ്യത്തിന് വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്നും യെച്ചൂരി പറഞ്ഞു.

എന്നാല്‍, തമ്മില്‍ പോരടിക്കാനെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സമയം കാണൂവെന്ന മോദിയുടെ വാദം യെച്ചൂരി തള്ളി. 2004ലെ പൊതു തിരഞ്ഞെടുപ്പിലേതിനു സമാനമായ പ്രചരണ രീതിയാണ് ബി.ജെ.പി ഉപയോഗിക്കുന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. വാജ്പേയ്ക്കെതിരെ ഉയര്‍ത്തിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് ഒരു നേതാവു പോലും ഇല്ലെന്നായിരുന്നു 2004ലും ബി.ജെ.പി പ്രധാന പ്രചരണ ആയുധം. ത്രിപുരയിലും, പശ്ചിമ ബംഗാളിലും, കേരളത്തിലും കോണ്‍ഗ്രസും ഇടതുപക്ഷവും മത്സരിക്കുന്നത് ചൂണ്ടിക്കാട്ടി, ഒരു ബി.ജെ.പി ഇതര സര്‍ക്കാര്‍ ഒരിക്കലും ഉണ്ടാകില്ലെന്ന് അന്ന് പറഞ്ഞിരുന്നു. ഇന്ന് മോദിയും അതു തന്നെയാണ് പറയുന്നതെന്ന് യെച്ചൂരി പറഞ്ഞു.

അതെസമയം ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഖ്യ​ത്തി​ന് സാ​ധ്യ​ത​ക​ള്‍ തു​റ​ന്ന് വൈ.​എ​സ്‌.ആ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി രംഗത്ത് വന്നു. കോ​ണ്‍​ഗ്ര​സി​നോ​ടോ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ടോ ത​നി​ക്ക് വി​ദ്വേ​ഷ​മോ എ​തി​ര്‍​പ്പോ ഇ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വ​രോ​ട് ക്ഷ​മി​ച്ചു വെ​ന്നും ഒ​രു വാ​ര്‍​ത്താ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടി​ഡി​പി​യു​മാ​യി ഇ​തി​നോ​ട​കം സ​ഖ്യ​സാ​ധ്യ​ത​ക​ള്‍ തു​റ​ന്ന കോ​ണ്‍​ഗ്ര​സ് ജ​ഗ​ന്‍റെ കാ​ര്യ​ത്തി​ല്‍ എ​ന്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ജ​ഗ​ന്‍ മോ​ഹ​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി​യാ​ണ് ടി​ഡി​പി. അ​തേ​സ​മ​യം, ആ​ന്ധ്ര​യു​ടെ പ്ര​ത്യേ​ക പ​ദ​വി സം​ബ​ന്ധി​ച്ച രാ​ഹു​ലി​ന്‍റെ നി​ല​പാ​ടാ​ണ് ജ​ഗ​ന്‍റെ മ​നം​മാ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ന്ധ്ര ഘ​ട​കം വ്യ​ക്ത​മാ​ക്കി.

 

Advertisement

Leave a Reply

avatar
  Subscribe  
Notify of