Fri. Apr 4th, 2025
ന്യൂ​ഡ​ല്‍​ഹി:

രാ​ഹു​ല്‍ ഗാ​ന്ധി​ക്കു വേ​ണ്ടി വ​യ​നാ​ട് സീ​റ്റ് ഒ​ഴി​ഞ്ഞു​കൊ​ടു​ത്ത കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖി​ന് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​ശം​സ. മി​ക​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റും ആ​ത്മാ​ര്‍​ഥ​ത​യു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നു​മാ​ണ് സി​ദ്ദി​ഖെ​ന്നു പ്രി​യ​ങ്ക ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. രാ​ഹു​ല്‍​ഗാ​ന്ധി​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന സി​ദ്ദി​ഖി​ന്‍റെ ഫോ​ട്ടോ പ​ങ്കു​വ​ച്ചു ​കൊ​ണ്ടാ​ണ് പ്രി​യ​ങ്ക ഇ​തു കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​രു​ടെ​യും ചി​ത്രം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ന്ന​തു പ്രി​യ​ങ്ക​യാ​ണ്.

ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് തന്നെ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞ മണ്ഡലമാണ് വയനാട്. രാഹുല്‍ ഗാന്ധി പോരാട്ടത്തിനിറങ്ങിയതോടെ കേരളത്തില്‍ യുഡിഎഫിന് പുത്തന്‍ ആവേശമാണെന്ന് പ്രകടനങ്ങളില്‍ നിന്നും വ്യക്തമാണ്. ഇക്കൂട്ടത്തില്‍ സൈബര്‍ ലോകത്ത് ഏതിരാളികളില്‍ നിന്നും ആക്രമണം ഏറ്റുവാങ്ങിയത് ടി.സിദ്ദിഖാണ്. വയനാട്ടില്‍ ആദ്യം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും എന്നാല്‍ രാഹുലിന് വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കുകയുമായിരുന്നു സിദ്ദിഖ്.

എന്നാല്‍ സിദ്ദിഖിന്റെ ചിത്രം വന്ന പ്രിയങ്കയുടെ പേജ് ഏപ്രില്‍ നാലിനാണ് ഉണ്ടാക്കിയിരിക്കുന്നത്. വയനാട്ടിലെ പ്രിയങ്കയുടെ വരവും രാഹുലിന്റെ പത്രികാ സമര്‍പ്പണത്തിന്റെ ചിത്രവും മാത്രമാണ് ഇതിലുള്ളത്. ഇതിനൊപ്പമാണ് സിദ്ദിഖിനെ പുകഴ്‌ത്തുന്ന ഫോട്ടോയും. ഈ പേജ് വ്യാജമാണെന്നാണ് കോണ്‍ഗ്രസിലെ ഒരു കൂട്ടര്‍ പറയുന്നത്. ലക്ഷങ്ങള്‍ ഫോളോവേഴ്‌സുള്ള ട്വിറ്ററും ഫെയ്‌സ് ബുക്ക് അക്കൗണ്ടുമെല്ലാം പ്രിയങ്കയ്ക്കുണ്ട്. അതെല്ലാം ഉള്ളപ്പോള്‍ വ്യാജ പേജുണ്ടാക്കി സിദ്ദിഖിന് വേണ്ടി ആരോ നടത്തിയ പ്രചരണമാണ് ഈ പോസ്‌റ്റെന്നാണ് ഉയരുന്ന ആരോപണം.

കേരളത്തിലെ പ്രധാന നേതാവായി ഉയരാന്‍ സിദ്ദിഖ് നടത്തുന്ന നീക്കമാണ് ഈ പോസ്‌റ്റെന്നാണ് ആരോപണം. ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ ചിത്രവും വിവരണവും നല്‍കി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് സിദ്ദിഖിനെ പുകഴ്‌ത്തി പ്രിയങ്കയുടെ വ്യാജ അക്കൗണ്ടില്‍ ഫോട്ടോയും കമന്റും എത്തിയത്. വലിയ രീതിയില്‍ ഇത് എ ഗ്രൂപ്പുകാര്‍ പ്രചരിപ്പിക്കുന്നുമുണ്ട്.

https://www.facebook.com/shafiparambilmla/posts/2187965211240433

Leave a Reply

Your email address will not be published. Required fields are marked *