വായന സമയം: < 1 minute
പട്‌ന:

പ്രമുഖ ബി.ജെ.പി. നേതാവായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ഇതു സംബന്ധിച്ച്‌ ഇന്ന് 12 മണിയോടെ പ്രഖ്യാപനം ഉണ്ടാകും. തുടര്‍ന്ന് പട്‌ന സാഹോബ് മണ്ഡലത്തില്‍ സിന്‍ഹ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. ഇന്ത്യയുടെ രാഷ്ട്രീയ ഭാവി കോണ്‍ഗ്രസിലാണെന്നും താന്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം കൈകോര്‍ത്തെന്നും സിന്‍ഹ ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മോദിയുടെ കടുത്ത വിമര്‍ശകനായ സിന്‍ഹ ബി.ജെ.പിയില്‍ ആയിരുന്നപ്പോഴും മോദിയുടെ നടപടികളെ വിമര്‍ശിച്ചിരുന്നു.

അതേസമയം കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് മത്സരിക്കുന്ന ലഖനൗ മണ്ഡലത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ മത്സരിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാകും പൂനം സിന്‍ഹ മത്സരിക്കുക. പൂനത്തിന് ബിഎസ്പിയുടെ പിന്തുണയുമുണ്ടാകും. ലഖ്‌നൗവില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നുമാണ് കോണ്‍ഗ്രസും അറിയിച്ചിരിക്കുന്നത്.

Advertisement

Leave a Reply

avatar
  Subscribe  
Notify of