25 C
Kochi
Friday, September 24, 2021

Daily Archives: 28th March 2019

എറണാകുളം: മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ചിത്രം കാണുവാനായി മോഹന്‍ലാലും പൃഥ്വിരാജും കുടുംബത്തോടൊപ്പം എറണാകുളം കവിതാ തിയേറ്ററില്‍ എത്തി.മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും, പൃഥ്വിരാജിനൊപ്പം അമ്മ മല്ലികാ സുകുമാരന്‍ തുടങ്ങിയവരാണ് കുടുംബാംഗങ്ങളായി ഉണ്ടായിരുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസും ലൂസിഫറിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം സിനിമ കാണാനെത്തി. സിനിമയുടെ അണിയറപ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം എത്തിയിരുന്നു.https://www.facebook.com/ActorTovinoThomas/photos/a.703200873043270/2687048291325175/?type=3മുരളി ഗോപിയുടെ തിരക്കഥയിലൊരുങ്ങിയ...
ലൂസിഫർ സിനിമ ക്രിസ്തീയ മൂല്യങ്ങളെയെയും, പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ച് ക്രിസ്ത്യൻ യുവജന സംഘടനയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള രംഗത്ത്. ലൂസിഫർ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവർ കരുതുന്നത്, അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും എന്നും സംഘടന പറയുന്നു. യുവജന സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ അഭിനയിക്കുന്ന പൃഥ്വിരാജ് സംവിധാനം ചെയ്ത് ഇന്ന്...
വയനാട്: കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി. കൃഷ്ണകുമാറാണ്(55) ആത്മഹത്യ ചെയ്തത്.രാവിലെ എട്ടു മണിയോടെയാണ് കൃഷ്ണകുമാറിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് എട്ടു ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നു. കുറച്ചു ദിവസങ്ങളായി ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു.കൃഷി ആവശ്യത്തിനായാണ് വായ്പ എടുത്തിരുന്നത്. കൃഷി നശിച്ചതോടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ കടബാധിതനാകുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ...
ബാംഗ്ലൂർ: ഐ.പി.എല്ലിൽ ഇന്ന് രാത്രി എട്ടുമണിക്ക് മുംബൈ ഇന്ത്യൻസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സം തമ്മിൽ മത്സരം. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് കളിനടക്കുക. ആദ്യ മത്സരങ്ങളിൽ തോൽവി നേരിട്ട ഇരു ടീമുകളും സീസണിലെ ആദ്യ ജയം തേടിയാണ് ഇന്ന് കളിക്കാനിറങ്ങുന്നത്.ഡൽഹിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ജസ്പ്രീത് ബുംറ മുംബൈയ്ക്ക് വേണ്ടി ഇന്ന് കളത്തിലിറങ്ങിയേക്കും. അതേ സമയം ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ഇന്ന് ഇന്ത്യയിലെത്തിയ ശ്രീലങ്കൻ താരം ലസിത് മലിങ്ക മുംബൈ...
തിരുവനന്തപുരം: കേ​ര​ളം ഉ​ള്‍​പ്പ​ടെ മൂ​ന്നാം​ ഘ​ട്ട​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇന്നു ​മു​ത​ല്‍ ഏ​പ്രി​ല്‍ നാ​ലു​വ​രെ പ​ത്രി​ക ന​ല്‍​കാം. രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ​യാ​ണ് വ​ര​ണാ​ധി​കാ​രി​ക​ള്‍ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ അ​ഞ്ചി​നാ​ണ് പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന. എ​ട്ടു​വ​രെ പി​ന്‍​വ​ലി​ക്കാം. ഏ​പ്രി​ല്‍ 23ന് വോട്ടെടുപ്പ് നടക്കും. മേയ് 23ന് ഫലം അറിയാം. പത്രിക സമര്‍പ്പണം വരെ എത്തിയെങ്കിലും രണ്ടു മണ്ഡലങ്ങളില്‍‌ ഇതുവരെ യുഡിഎഫിന് സ്ഥാനാര്‍ഥിയായിട്ടില്ലെന്നതാണ് കൗതുകകരം. വടകര, വയനാട് എന്നീ മണ്ഡലങ്ങളിലെ...
ഒരു കാലത്തു യു. ഡി. എഫിന്റെ സുരക്ഷിത മണ്ഡലം ആയിരുന്ന മുകുന്ദപുരം മണ്ഡലമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ മണ്ഡല പുനഃക്രമീകരണത്തിന് ശേഷം 2009ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ ചാലക്കുടി ലോക്സഭാ മണ്ഡലം ആയി മാറിയത്. തൃശൂർ ജില്ലയിലെ നാലും, എറണാകുളം ജില്ലയിലെ മൂന്നും മണ്ഡലങ്ങളടങ്ങിയതായിരുന്നു പഴയ മുകുന്ദപുരം. എന്നാൽ മണ്ഡല പുനർ നിർണയത്തോടെ മണ്ഡലത്തിന്റെ ഘടന നേരെ വിപരീതമായി. തൃശൂർ ജില്ലയിലെ മൂന്നു മണ്ഡലങ്ങളും, എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളും...
ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച്‌ സി.പി.എം. പ്രകടന പത്രിക പുറത്തിറക്കി. സി.പി.എമ്മിന്‍റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും പ്രകടന പത്രിക പുറത്തിറക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്തുക, സി.പി.എമ്മിന്‍റേയും ഇടതുപക്ഷത്തിന്‍റേയും ശക്തി വര്‍ദ്ധിപ്പിക്കുക, രാജ്യത്ത് മതേതര ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്നിവയാണ് പ്രകടനപത്രികയുടെ ലക്ഷ്യമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം...
പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വ.കെ.പി.പ്രകാശ് ബാബു റിമാന്‍ഡില്‍. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് ഇദ്ദേഹത്തെപിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എട്ടോളം കേസുകളില്‍ പ്രതിയാണ് പ്രകാശ് ബാബു. ഏപ്രില്‍ നാലിന് മുന്‍പായി പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ കേസുകളില്‍ ജാമ്യമെടുക്കാനാണ് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങിയത്.ചിത്തിരയാട്ട സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ...
ലക്നൗ: സീറ്റുനിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തെ ചൗക്കിദാര്‍ക്ക് രാജി കത്ത് നല്‍കി സിറ്റിങ് എംപി അന്‍ഷുല്‍ വര്‍മ. യുപിയിലെ സംവരണ മണ്ഡലമായ ഹര്‍ദോയിലെ ബി.ജെ.പിയുടെ സിറ്റിങ് എംപി അന്‍ഷുല്‍ വര്‍മയാണ് സീറ്റുനിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ലക്നൗവിലെ ബിജെപി ആസ്ഥാനത്തെ ചൗക്കിദാര്‍ക്ക് (കാവല്കാരന്) രാജി കത്ത് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ചൗക്കിദാര്‍' പ്രചാരണത്തെ പരിഹസിച്ച അന്‍ഷുല്‍ പിന്നീട് സമാജ് വാദി പാര്‍ട്ടില്‍ ചേര്‍ന്നു. തനിക്കു സീറ്റ് നിഷേധിച്ചതു പേരിനു മുന്‍പില്‍ ചൗക്കിദാര്‍ എന്നു ചേര്‍ക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍...
ബ്രൂണൈ: അടുത്ത ആഴ്ച മുതൽ സ്വവർഗ്ഗ ലൈംഗികതയിലും വിവാഹേതര ലൈംഗിക ബന്ധത്തിലും ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാൻ തീരുമാനിച്ച് ബ്രൂണൈ. രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള ശരീഅത്ത് നിയമപ്രകാരമാണ് ഇത്. ഏപ്രിൽ 4 മുതലാണ് നിയമം പ്രബല്യത്തിൽ വരുന്നത്. മോഷണക്കുറ്റത്തിന്, കൈയും കാലും അറക്കുക എന്ന ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷയും നടപ്പിലാക്കും.കർശനമായി ശാരീരിക ശിക്ഷകൾ ഉള്ള ഇസ്ലാമിക നിയമവ്യവസ്ഥയായ ശരീഅത്ത് നിയമം പ്രബല്യത്തിൽ കൊണ്ടുവരാൻ 2014-ലാണ് ബ്രൂണൈ തീരുമാനിക്കുന്നത്. ബ്രൂണൈ സുൽത്താനായ ഹസ്സാനൽ ബോൽഖിയയുടെ ഉത്തരവ്...