25 C
Kochi
Friday, September 24, 2021

Daily Archives: 5th March 2019

ആക്ര: പ്രതിഷേധത്തെത്തുടര്‍ന്ന്, ഘാന സര്‍വകലാശാല, ക്യാമ്പസില്‍ നിന്ന് നീക്കിയ ഗാന്ധിപ്രതിമ തിരികെ സ്ഥാപിക്കും. ഘാന വിദേശകാര്യ മന്ത്രാലയമാണ് പ്രതിമ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച അറിയിപ്പു നല്‍കിയത്. വിദേശകാര്യ മന്ത്രാലയവും, ഇന്ത്യന്‍ ഹെെക്കമ്മീഷനും നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം ഉണ്ടായ, ഔദ്യോഗിക ചടങ്ങിലാണ് ലെഗോണ്‍ സര്‍വകലാശാല ക്യാമ്പസില്‍ നിന്നു നീക്കിയ ഗാന്ധിപ്രതിമ, ആക്രയിലെ കോഫി അന്നന്‍ സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ പുനസ്ഥാപിക്കുമെന്ന കാര്യം അറിയിച്ചത്.2016 സെപ്റ്റംബറില്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍മാര്‍ 'ഗാന്ധി മസ്റ്റ് ഫോള്‍ മൂവ്മെന്‍റ്'...
തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍, ജപ്തി നടപടി നിര്‍ത്തിവയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയെന്നു സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജപ്തി നോട്ടീസിനെ ഭയപ്പെടേണ്ടെന്നു, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍, കൃഷിക്കാരെ സഹായിക്കാന്‍ എന്തു ചെയ്യാനാകുമെന്ന് ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം ആലോചിക്കും.കര്‍ഷകരെ സഹായിക്കുന്നതു ചര്‍ച്ച ചെയ്യാനായി, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം വിളിച്ചു ചേര്‍ക്കും. സഹകരണ ബാങ്കുകള്‍ക്കു മറ്റു ബാങ്കുകള്‍ക്കുള്ളതു പോലെ,...
തിരുവനന്തപുരം: സംസ്ഥാനത്തു നാളെ, ബുധനാഴ്ച, ചരക്കു ലോറികള്‍ പണിമുടക്കുന്നു. കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധസമരം.സംസ്ഥാനത്ത്, അന്യായമായി ലോറി ഉടമകളില്‍നിന്നും, തൊഴിലാളികളില്‍നിന്നും പിരിച്ചെടുക്കുന്ന ചായപ്പൈസ, അട്ടിമറിക്കൂലി, കെട്ടുകാശ് എന്നിവ നീക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരം. നിവേദനം നല്‍കിയിട്ടും, ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍, സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം എന്നും സ്റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
കോഴിക്കോട്: ഐ ലീഗിൽ നിര്‍ണായക ഹോം മത്സരത്തില്‍, നെരോക്ക എഫ്‌സിക്കെതിരെ കേരള ടീമായ ഗോകുലം കേരളയ്ക്ക് ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ഗോകുലം 2-1 നാണ് വിജയിച്ചത്. ഇതോടെ തരംതാഴ്ത്തപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ കേരളാ ക്ലബ്ബിനായി.ആദ്യ പകുതിയിൽ, ഗോകുലം ഒരു ഗോളിനു പിന്നിലായിരുന്നു. നേരൊക്കക്കു വേണ്ടി 23–ാം മിനിറ്റിൽ ഫെലിക്സ് ചിഡിയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഗോകുലം ഡാനിയേൽ അഡോയുടെയും (46) മാർക്കസ് ജോസഫിന്റെയും...
ന്യൂഡൽഹി: രാജ്യത്തെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടർ ജനറൽ‌ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) പുറത്തിറക്കിയ ജനുവരിയിലെ കണക്കുകൾ പ്രകാരം "ഇൻഡിഗോ എയർലൈൻസ്" ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളിൽ ഒന്നാമതെത്തി. 53.22 ലക്ഷം യാത്രക്കാരുമായി 42.5 ശതമാനം വിപണി വിഹിതം നേടി ഇൻഡിഗോ, മറ്റു സർവീസുകളെക്കാൾ ബഹുദൂരം മുന്നിലെത്തി. 13.3% വിപണി പങ്കാളിത്തമുള്ള സ്‌പൈസ് ജെറ്റ് ആണ് രണ്ടാമത്. എയർഇന്ത്യ 12.2 ശതമാനം വിപണി വിഹിതവും 15.3 ലക്ഷം യാത്രക്കാരുമായി മൂന്നാം...
കോഴിക്കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്, കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട, ശരത് ലാലിന്റേയും കൃപേഷിന്റേയും ചിതാ ഭസ്മം വഹിച്ചുകൊണ്ടുള്ള ധീര സ്മൃതിയാത്രയ്ക്ക്, മുതലക്കുളത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.എം സെക്രട്ടറിയുടെയും, മറ്റു നേതാക്കളുടെയും പ്രതികരണങ്ങള്‍ സത്യമായിരുന്നെങ്കില്‍, യാഥാര്‍ത്ഥ പ്രതികളെ അറസ്ററു ചെയ്യുകയാണ് വേണ്ടത്. പകരം, കേസ്സ് അന്വേഷിക്കുന്ന സംഘങ്ങളെ മുഴുവനായും മാറ്റുകയാണ്...
തിരുവനന്തപുരം:കേരളത്തില്‍ ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. 4 ഡിഗ്രി വരെ കൂടും. അതേസമയം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, മേഖലകളില്‍ ശരാശരിയില്‍ നിന്നും എട്ടു ഡിഗ്രിയിലധികം വര്‍ധിക്കും. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്‍കി.കോഴിക്കോട്ട് ശനിയാഴ്ച 36.5 ഡിഗ്രി വരെ ചൂടുയര്‍ന്നു. ശരാശരിയില്‍ നിന്ന് 3.4 ഡിഗ്രി അധികമാണിത്. പാലക്കാട്ട് 37.7 ഡിഗ്രിയാണ് ഉയര്‍ന്ന ചൂടെങ്കിലും ശരാശരിയില്‍ നിന്ന് 1 ഡിഗ്രി...
കൊല്ലം: ചിതറയിലെ ബഷീറിന്റെ കൊലപാതകം, പകരം വീട്ടാനെന്ന് പ്രതി ഷാജഹാന്റെ മൊഴി. തെളിവെടുപ്പിനിടെയാണ് ഷാജഹാന്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ എത്തിയ സമയത്ത് ബഷീര്‍ കുളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നെന്നും കൊല്ലാന്‍ വേണ്ടിത്തന്നെയാണ് ബഷീറിനെ കുത്തിയതെന്നും, കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍, ബഷീര്‍, മര്‍ദ്ദിച്ചതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്നും ഷാജഹാന്‍ പറഞ്ഞു.പ്രതിയെ ബഷീറിന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുമ്പോഴാണ്, ഷാജഹാന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നല്‍കും. കൊലപാതകം,...
കൊല്ലം: കൊല്ലം ചിതറയിൽ, സി.പി.എം പ്രവർത്തകനായ മുഹമ്മദ് ബഷീറിന്റെ (70) കൊലപാതകം രാഷ്ട്രീയ വൈരാഗ്യമല്ലെന്നു ബന്ധുക്കൾ. രാഷ്ട്രീയ കൊലപാതകമാണെന്ന, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തള്ളിയാണ്, മരിച്ച ബഷീറിന്റെ സഹോദരി അഫ്താബീവി രംഗത്തെത്തിയത്.കപ്പ വില്പനയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അല്ലാതെ, രാഷ്ട്രീയ വൈരാഗ്യം കൊലപാതകത്തിന് പിന്നിലില്ല. കപ്പ എനിക്ക് തരില്ലേ എന്ന് ചോദിച്ചാണ് ബഷീറിനെ ആക്രമിച്ചതെന്നും അഫ്താബീവി പറഞ്ഞു. ഇരുവർക്കും തമ്മിൽ മുൻ വൈരാഗ്യമില്ലെന്ന് ബഷീറിന്റെ...
അബുദാബി: യു.എ.ഇ യിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന, സ്വദേശികളും വിദേശികളുമെല്ലാം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയമാണ് സ്വദേശിവല്‍ക്കരണ, മാനവവിഭവശേഷി മന്ത്രാലയവുമായി സഹകരിച്ച് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്, തൊഴില്‍ നേടുന്നത് തടയാനാണ് നടപടി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.വരുന്ന മൂന്നു വര്‍ഷത്തില്‍, ദുബായ് പോലുള്ള എമിറേറ്റുകളില്‍, തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് മന്ത്രാലയ റിപ്പോര്‍ട്ട്. ഇതുമൂലം വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി...