25 C
Kochi
Friday, September 17, 2021

Daily Archives: 19th March 2019

മുംബൈ: മകനു പിന്നാലെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. രാധാകൃഷ്ണ വിഖേ പാട്ടീല്‍ ആണ് ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി രാജിവെച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാധാകൃഷ്ണ വിഖേ പാട്ടീല്‍ രാജിക്കത്ത് കൈമാറി. മകന് പിന്നാലെ അച്ഛനും ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോർട്ടുകള്‍. ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് രാജിയെന്ന് രാധാകൃഷ്ണ വിഖേ പാട്ടീല്‍ പ്രതികരിച്ചു. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവും രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ മകനുമായ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇത്തവണ ഇടതുതരംഗം തന്നെയെന്ന് സി.പി.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭാ കവാടത്തിലെ ഇ.എം.എസ്. പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും യു.ഡി.എഫിന് ഇതുവരെ ആയിട്ടില്ല. ബി.ജെ.പിക്ക് ബദലല്ല കോണ്‍ഗ്രസ്സെന്നും, കോണ്‍ഗ്രസ്സിന്റേത് മൃദു വര്‍ഗീയ സമീപനമെന്നും അദ്ദേഹം വിമര്‍ശിച്ചു. അതോടൊപ്പം സംഘടനാപരമായും രാഷ്ട്രീയമായും യു.ഡി.എഫ്. തകര്‍ന്നെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു
ബംഗ്ലാദേശ്: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന യു.എന്‍. നിര്‍ദ്ദേശം നിലനില്‍ക്കെ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍. രാജ്യത്തെ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്താണ് ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളായ വിദ്യാര്‍ത്ഥികള്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നില്‍ക്കുന്ന അയ്യായിരത്തിലേറെ വിദ്യാര്‍ത്ഥികളാണ് രാജ്യത്തെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്. സര്‍ക്കാരിന്റെ മനുഷ്യത്വ രഹിതമായ നിലപാട് മൂലം ഇവരുടെ തുടര്‍ വിദ്യാഭ്യാസം വഴിമുട്ടിയ അവസ്ഥയിലാണ്.ബംഗ്ലാദേശ് സര്‍ക്കാറിന്റെ വിലക്ക് ലംഘിച്ചാണ് അഭയാര്‍ത്ഥി ക്യാമ്പുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ മരക്കൂട്ടത്ത് വച്ച് തടഞ്ഞ സംഭവത്തില്‍ കര്‍മ്മസമിതി പ്രവര്‍ത്തകരായ കണ്ടാലറിയുന്ന പതിനെട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് ദര്‍ശനത്തിനെത്തിയ സംഘത്തെ പ്രായത്തിന്റെ കാര്യത്തില്‍ സംശയം തോന്നിയ പ്രവര്‍ത്തകര്‍ തടഞ്ഞത്.സന്നിധാനം പൊലീസും, കര്‍മ്മ സമിതി പ്രവര്‍ത്തകരും തമ്മില്‍ സംഭവത്തില്‍ വാക്കേറ്റം ഉണ്ടായിരുന്നു. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റെന്ന ആരോപണത്തില്‍ ചങ്ങനാശ്ശേരി സ്വദേശി ഗണേഷന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സ്ത്രീയെ...
ന്യൂഡൽഹി: ഇനി തന്റെ തട്ടകം കേരളമായിരിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിച്ചുവെന്നും ഇനി തന്റെ തട്ടകം കേരളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുന്നതില്‍ വിഷമമുണ്ടായിരുന്നുവെന്നും 2014 ലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം താന്‍ ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന തീരുമാനമെടുത്തിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍നിന്നും മാറിനില്‍ക്കുന്നതില്‍ വിഷമമുണ്ടായിരുന്നു അതുകൊണ്ടാണ് വീണ്ടും മത്സരിക്കണമെന്ന ആവശ്യപ്പെട്ടപ്പോള്‍ കഴിയില്ലെന്ന് നേതൃത്വത്തെ...
ന്യൂഡൽഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ മദ്ധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സഖ്യത്തിന് കെജ്‌രിവാള്‍ തന്നെ മുന്‍കൈയെടുത്തെങ്കിലും ആം ആദ്മി പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. എന്നാല്‍, ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകുന്നതിന്റെ അപകടം തിരിച്ചറിയുന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് വീണ്ടും സഖ്യ നീക്കം സജീവമാകുന്നത്. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ യോഗം...
മലപ്പുറം: വിവാദമായ കൊണ്ടോട്ടി രഹസ്യചര്‍ച്ചയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയെ ആണ് എസ്.ഡി.പി.ഐ. രംഗത്തിറക്കുന്നത്. ഇതോടെ മലപ്പുറത്ത് ലീഗ്-എസ്.ഡി.പി.ഐ. നീക്കുപോക്കുണ്ടാകില്ലെന്ന് വ്യക്തമായി. വിവാദമായ കൊണ്ടോട്ടി രഹസ്യചര്‍ച്ചയില്‍ പങ്കെടുത്തവരാണ് കുഞ്ഞാലിക്കുട്ടിയും മജീദ് ഫൈസിയും എന്നത് ശ്രദ്ധേയമാണ്.പൊന്നാനി മണ്ഡലത്തിലെ മുസ്ലിം ലീഗ് വിജയമായിരുന്നു ചര്‍ച്ചയില്‍ പ്രധാന വിഷയമായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലീഗും, എസ്.ഡി.പി.ഐയും നീക്കുപോക്കിന് ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളും...
ന്യൂഡൽഹി: ഹീറോ സൂപ്പര്‍ കപ്പില്‍ നിന്നും പിന്മാറുന്ന ഒന്‍പതാം ഐ ലീഗ് ക്ലബ്ബായി മാറി റിയല്‍ കാശ്മീര്‍. ഐ ലീഗ് ടീമുകള്‍ എല്ലാം ഒറ്റക്കെട്ടായി നിന്നാണ് എ.ഐ.എഫ്.എഫിനോട് പ്രതിഷേധം അറിയിക്കുന്നത്. സൂപ്പര്‍ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ എ.ടി.കെയായിരുന്നു റിയല്‍ കശ്മീരിന്റെ എതിരാളികള്‍. ഐ ലീഗിനെ രണ്ടാം ഡിവിഷന്‍ ലീഗാക്കാന്‍ എ.ഐ.എഫ്.എഫ് ശ്രമം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ഐ ലീഗ് ടീമുകള്‍ ബഹിഷ്‌കരണം നടത്തിയത്.
സൗദി: രാജ്യത്തു നിന്ന് ഭീകരവാദത്തെ തുടച്ചുമാറ്റുന്നതിനായി സൗദിയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. രാജ്യത്ത് ഭീകരത, തീവ്രവാദം, വംശീയത, അക്രമം തുടങ്ങിയവക്കെതിരായ സംസ്‌കാരം വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.യുവജനങ്ങളേയും കൗമാരക്കാരേയും ലക്ഷ്യമിട്ടാണ് സൗദി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സെന്റര്‍ ഫോര്‍ മോഡറേഷനും ഇരു ഹറം കാര്യമേധാവിയും തമ്മില്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. മക്ക ഗവര്‍ണ്ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഒപ്പുവെച്ചത്.
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ മത്സരിക്കാന്‍ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നും അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്നുമായിരുന്നു വി.ടി. ബല്‍റാം പറഞ്ഞത്. രാഹുല്‍ മുന്നോട്ടു വെക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണെന്നും വി.ടി ബല്‍റാം പറഞ്ഞു. ഇതിന് പിന്നാലെ വി.ടിയുടെ അഭിപ്രായത്തെ...