25 C
Kochi
Friday, September 24, 2021

Daily Archives: 2nd March 2019

കൊച്ചി:മീറ്റര്‍ ഇല്ലാതെയും, ഉള്ള മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയുമൊക്കെ ഓടുന്ന ഓട്ടോക്കാര്‍ക്കെതിരെ ശക്തമായ പ്രതിരോധത്തിനൊരുങ്ങി അധികൃതര്‍. തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 41 ഓട്ടോക്കാര്‍ക്കെതിരെ കേസ്സെടുത്തു. ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നുതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അടങ്ങുന്ന സംഘം നേരിട്ടെത്തിയായിരുന്നു പരിശോധന.തോപ്പുംപടിയില്‍ നിന്നാണ് കളക്ടര്‍ വാഹനങ്ങള്‍ പരിശോധിച്ചത്. പടിഞ്ഞാറന്‍ കൊച്ചിയില്‍ 240 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്. ടാക്‌സ് അടയ്ക്കാതെ ഓടിയ...
ഡൽഹി: പ്രൈവറ്റ് സ്കൂളുകളുടെ അതേ നിലവാരത്തിലെത്തി ഡൽഹിയിലെ ഗവണ്മെന്റ് സ്കൂളുകൾ. സങ്കല്പങ്ങൾക്കപ്പുറമാണ് ഇവ മെച്ചപ്പെട്ടിരിക്കുന്നത്. ഇതിനു തെളിവെന്നോണമാണ് 2018 ലെ സി.ബി.എസ്.ഇ റിസൽട്ടുകൾ. 90.68 ശതമാനമാണ് ഡൽഹിയിലെ ഗവണ്മെന്റ് സ്കൂളുകളുടെ വിജയ ശതമാനം. ഇതു പ്രൈവറ്റ് സ്കൂളുകളുടെ വിജയശതമാനമായ 88.35 നെക്കാളും ഉയരെയാണെന്നത് മാത്രമല്ല, ഇതുവരെ ഉണ്ടായ വിജയശതമാനത്തേക്കാളും കൂടുതലാണ്. ഈ വർഷത്തെ വിജയം കഴിഞ്ഞ പത്തു വർഷത്തെ നേട്ടങ്ങളെക്കാൾ മികച്ചതാണെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.ആം ആദ്മി പാർട്ടി 2015 ൽ...
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തുടർച്ചയായുള്ള അവഗണനകൾക്കെതിരെ ജീവൻ പോലും പണയം വെച്ച് അഴുക്കു ചാലുകൾ വൃത്തിയാക്കുന്ന നൂറിലധികം തൊഴിലാളികൾ ജന്തർ മന്തറിൽ തിങ്കളാഴ്ച ഒത്തുചേർന്നു. പ്രയാഗ് രാജിലെ കുംഭമേളയിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ട തൊഴിലാളികളുടെ കാലുകൾ മോദി കഴുകിയതിനു പിന്നാലെയാണ് ഇവരുടെ സമരം. കുംഭമേളയിൽ ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് 'സ്വച്ഛ് കുംഭ് സ്വച്ഛ് ആഭാർ' പുരസ്കാരവും മോദി നൽകിയിരുന്നു."സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവരോടും ഞാൻ ആദരവ് പ്രകടിപ്പിക്കുന്നു" മോദി ട്വിറ്ററിൽ...
മുംബൈ: വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ തിരിച്ചുവരവ് ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷാവസ്ഥ കുറച്ചുവെങ്കിലും, മുൻകരുതൽ എന്ന നിലക്ക് നാവികസേനയുടെ സ്കോർപീൻ-ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് കൽവാരി അറബിക്കടലിൽ, ഇന്ത്യ വിന്യസിച്ചതായി റിപ്പോർട്ട്. ഇക്കോണോമിക് ടൈംസ് ദിനപത്രമാണ് ഐ.എൻ.എസ് കൽവാരി ഇന്ത്യ വിന്യസിച്ചതായുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനൂതനമായ ഈ അന്തർവാഹിനി സൈനിക നീക്കത്തിന്റെ ഭാഗമായി ആദ്യമായാണ് ഇന്ത്യ വിന്യസിക്കുന്നത്.പാക്കിസ്ഥാനിലെ, ജെയ്ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രം, ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിലൂടെ...
തേഞ്ഞിപ്പലം: സി-സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ - എം.എസ്.എഫ് തര്‍ക്കത്തെ തുടര്‍ന്ന് എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘർഷത്തിനിടെ പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെത്തുടർന്നു പൊലീസ് ലാത്തിച്ചാര്‍ജ്ജു നടത്തി. പോലീസുകാർക്കും, മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. സംഭവത്തിൽ 500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു . സംഘര്‍ഷം ദേശീയപാതയിലേക്കു വ്യാപിച്ചതോടെ ഗതാഗതവും തടസ്സപ്പെട്ടു. രാവിലെ 11.15 മുതല്‍ ഒരുമണിക്കൂറോളം സംഘര്‍ഷാവസ്ഥ തുടര്‍ന്നു.എം.എസ്.എഫ് യൂണിയനുകളുള്ള മൂന്നു കോളജുകളിലെ...
കാസര്‍കോട്: കാസര്‍ക്കോട്ടെ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ മാറ്റിയ, സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ ഉന്നത സി.പി.എം നേതാക്കളുടെ പങ്കു പുറത്ത് വരാതിരിക്കാനാണ്, ഉദ്യോഗസ്ഥനെ മാറ്റിയത്. കേസ് അട്ടിമറിക്കപ്പെടും എന്നുറപ്പുള്ളതിനാല്‍, കേസ്, സി.ബി.ഐ.ക്ക് വിടാനുള്ള എല്ലാ വഴിയും തേടുമെന്നും രമേശ് ചെന്നിത്തല കാസര്‍കോട് പറഞ്ഞു.ഇരട്ടക്കൊലപാതക കേസ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ്,...
ന്യൂഡൽഹി: ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ കശ്മീരിലെ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള പാക് പട്ടണമായ ബാലാക്കോട്ടിനു സമീപത്തെ വനപ്രദേശത്ത് ബോംബാക്രമണം നടത്തി, വനപ്രദേശത്തെ പൈൻ മരങ്ങൾ നശിപ്പിച്ചു എന്ന് ആരോപിച്ചു പാക്കിസ്ഥാൻ, ഐക്യരാഷ്ട്ര സഭയിൽ കേസു കൊടുക്കാൻ ഒരുങ്ങുന്നതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.പാക്കിസ്ഥാന്റെ കാലാവസ്ഥ വ്യതിയാനകാര്യ മന്ത്രി മാലിക് അമീന്‍ അസ്ലമിനെ ഉദ്ധരിച്ചാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യ, ബോംബാക്രമണം നടത്തി പ്രകൃതിയെ നശിപ്പിച്ചെന്ന് പാക്ക്...
കൊച്ചി: അവസാന മത്സരത്തിലെങ്കിലും ഒരു വിജയത്തോടെ സീസൺ അവസാനിപ്പിക്കാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹം പൂവണിഞ്ഞില്ല. ലീഗിലെ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങി.ഗുർവീന്ദർ സിങ് ചുവപ്പു കാർഡ് കണ്ടു പുറത്തായതിനാൽ 23-ാം മിനിറ്റിൽ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 10 പേരായി ചുരുങ്ങിയിരുന്നു. എന്നിട്ടു പോലും കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ ആരാധകരെ ആശ്വസിപ്പിക്കാൻ ഒരു ഗോൾ കണ്ടെത്താൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല.കേരള ബ്ലാസ്റ്റേഴ്‌സ് മറക്കാൻ ആഗ്രഹിക്കുന്ന ഒരു...
റിയാദ്-അല്‍ക്വയിദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്റെ പുത്രന്‍, ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി റദ്ദാക്കി. പൗരത്വം റദ്ദാക്കുന്നതിന് അനുമതി നല്‍കി രാജകൽപ്പന പുറപ്പെടുവിച്ചതായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സിവില്‍ അഫയേഴ്‌സ് വിഭാഗം അറിയിച്ചു. ഇക്കാര്യം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനിടെ, ഹംസ ബിന്‍ ലാദനെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കുന്നവര്‍ക്ക്, അമേരിക്കന്‍ വിദേശ മന്ത്രാലയം പത്തു ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.അല്‍ക്വയിദ പ്രധാന നേതാക്കളില്‍...
കൊച്ചി:കേരളത്തിന്റെ വിനോദ സഞ്ചാര ചരിത്രത്തില്‍ പുതിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈജിപ്ഷ്യന്‍ മാതൃകയില്‍ തയാറാക്കിയ കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്റെ ആഡംബരക്കപ്പൽ "നെഫർറ്റിറ്റി".പൂര്‍ണ്ണമായും ശീതീകരിച്ചിട്ടുള്ള ഈ കപ്പലിൽ, ഓഡിറ്റോറിയം, ബാൻക്വിറ്റ് ഹാൾ, ബാര്‍, ത്രീ ഡി തിയേറ്റർ, റെസ്‌റ്റോറന്റ്, കുട്ടികളുടെ കളിസ്ഥലം, സൂര്യാസ്തമയം കാണാൻ സൗകര്യപ്രദമായ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഡെക്ക് തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും കൂടിയാണ് അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ കപ്പലിൽ അവസരമൊരുക്കിയിട്ടുള്ളത്.ബിസിനസ് മീറ്റിംഗുകൾ,...