25 C
Kochi
Friday, September 17, 2021

Daily Archives: 13th March 2019

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ, മുംബൈ സിറ്റി എഫ് സിയോട് 1-0ത്തിന് തോറ്റെങ്കിലും എഫ് സി ഗോവ ഫൈനലിൽ കടന്നു. മുംബൈയുടെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ നേടിയ 5-1ന്റെ കൂറ്റൻ വിജയത്തിന്റെ തണലിലാണ്, ഗോവയുടെ മുന്നേറ്റം. ഇരുപാദത്തിലുമായി 5-2 ഗോൾ ശരാശരിയിൽ, ഗോവ ഫൈനൽ ബർത്ത് ഉറപ്പിക്കുകയായിരുന്നു.ആറാം മിനിറ്റിൽ ബ്രസീലിയൻ താരം റഫേല്‍ ബസ്റ്റോസാണ്, മുംബൈ സിറ്റിയുടെ രണ്ടാം പാദത്തിലെ വിജയ ഗോള്‍...
ലണ്ടൻ: യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ ഭാഗമായി തെരേസ മേ സർക്കാർ തയാറാക്കിയ ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലിമെന്റ് വീണ്ടും തള്ളി. 392–242 വോട്ടിനാണ് മേയുടെ നിർദ്ദേശം പാർലമെന്റ് തള്ളിയത്. ഈ വർഷാദ്യം അവതരിപ്പിച്ച കരാർ പാർലമെന്റ് തള്ളിയതിനെത്തുടർന്നാണു വീണ്ടും അവതരിപ്പിച്ചത്. പിന്നീട് ചില മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് തെരേസ മേ പാർലിമെന്റിൽ വീണ്ടും കരാർ അവതരിപ്പിച്ചത്. എന്നാൽ അതിനും ബ്രിട്ടീഷ് പാർലമെന്റിനെ അംഗീകാരം നേടാൻ കഴിഞ്ഞില്ല.2016 ജൂണിൽ നടത്തിയ ഹിതപരിശോധനയുടെ അടിസ്ഥാനത്തിലാണു...
ന്യൂഡൽഹി: പാക്കിസ്ഥാനിൽ പിടിയിലാവുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ ചിത്രം ചേർത്ത രണ്ടു പോസ്റ്ററുകൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചതിന് ഡൽഹിയിലെ ബി.ജെ.പി എം.എൽ.എ ഓം പ്രകാശ് ശർമ്മക്കെതിരെ തിരഞ്ഞെടുപ്പു കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.പോസ്റ്റർ ഉടനെ പിൻവലിക്കണമെന്നും, പോസ്റ്റർ പ്രചരിപ്പിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് വ്യാഴാഴ്ചയ്ക്കുള്ളിൽ കാരണം ബോധിപ്പിക്കണം എന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. തന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെയും വ്യോമസേന...
മുംബൈ: കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും, പ്രതിസന്ധികളില്‍ തളരാതെ വിജയം വരെ പിടിച്ചു നിൽക്കാനുള്ള നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ, ജീവിതത്തില്‍ നേടാനാവാത്തതായി ഒന്നുമില്ല എന്ന ലളിതമായ പാഠം തന്റെ ജീവിതത്തിലൂടെ നമുക്ക് പകര്‍ന്നു നല്‍കുകയാണ് മുംബൈയിലെ ഒരു ദോശാവാലയായ പ്രേം ഗണപതി. 150 രൂപയിൽ നിന്നു തുടങ്ങി ഇന്ന് 30 കോടിയിലേറെ മാസവരുമാനമുണ്ട് തൂത്തുക്കുടി സ്വദേശിയായ പ്രേം ഗണപതിയ്ക്ക്. വീടിന്റെ മുഴുവൻ ഭാരവും തന്റെ ചുമലിലേക്കു വന്നപ്പോൾ, പതറാതെ പണം സമ്പാദിക്കണമെന്നു സ്വപ്നങ്ങൾ കണ്ടതും,...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറിയതിനെത്തുടർന്ന്, കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി.) ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ആഴ്ചയാണ് ലേലം നടന്നിരുന്നത്. ഇതിൽ കേരള സർക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് കേരള സംസ്‌ഥാന വ്യവസായ വികസന കോർപ്പറേഷനാണ് പങ്കെടുത്തിരുന്നത്.റിപ്പോർട്ടുകൾ പ്രകാരം, ടെൻഡർ നടപടിയിലുടനീളം കെ.എസ്.ഐ.ഡി.സി, അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറുന്നതിനെ എതിർത്തിരുന്നു. വിമാനത്താവളങ്ങൾ ഏറ്റെടുത്തു നടത്തിക്കൊണ്ടു പോകുന്നതിൽ മുൻ പരിചയമില്ലാതെ അദാനി ഗ്രൂപ്പിന് ചുമതല നൽകിയത്, പൂർണമായും നിയമ വിരുദ്ധമാന്നെന്നും,...
ചെന്നൈ: കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ, പ്രശസ്ത നടൻ കമൽ ഹാസൻ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കാൻ ബാറ്ററി ടോർച്ചിന്റെ പ്രതീകം തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു കൊടുത്തിരുന്നു. തുടർന്ന് കമൽ ഹാസന്റെ പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന തിരക്കിലേക്ക് കടന്നിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള കമൽ ഹാസൻ വ്യത്യസ്തമായ പരീക്ഷണങ്ങളാണ് രാഷ്ട്രീയ പ്രവർത്തനത്തിലും സ്വീകരിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി...
തിരുവനന്തപുരം: തിരഞ്ഞെടുപ്പു ചട്ടത്തിന്റെ ഭാഗമായി സ്ഥലംമാറ്റ ഉത്തരവു നല്‍കിയിട്ടും അതു പാലിക്കാത്ത സി.ഐമാര്‍ക്കും എസ്.ഐമാര്‍ക്കുമെതിരെ നടപടിയെടുത്തു. എസ്.ഐ- സി.ഐ റാങ്കിലുള്ള 59 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. 59 പേരെയും എസ്.എ.പി ക്യാമ്പിലേക്ക് മാറ്റി നിയമിക്കുകയാണ് ഉണ്ടായത്.ഉത്തരവിറങ്ങിയിട്ടും ചുമതലയേറ്റെടുക്കാത്തവരോട് പൊലീസ് ആസ്ഥാനത്ത് അടിയന്തിരമായി എത്താന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ആസ്ഥാനത്തെത്തിയ ഇവരെ ക്യാമ്പിലേക്ക് അയക്കാനും ഇവര്‍ക്ക് നല്‍കിയിരുന്ന നിയമനം റദ്ദാക്കാനും ഡി.ജി.പി ഉത്തരവിട്ടു.അതേസമയം ക്രമസമാധാന ചുമതലയുള്ളവരെ ബറ്റാലിനിലേക്ക് അയച്ചത് സേനക്കുള്ളില്‍...
തിരുവനന്തപുരം: ഈ ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിൽ ആയിരിക്കും. വിശ്വ പൗരനായി അറിയപ്പെടുന്ന ശശി തരൂർ മത്സരിക്കുന്നതുകൊണ്ടും, ബി.ജെ.പിക്കു കേരളത്തിൽ ഏറ്റവും സാധ്യതയുള്ള മണ്ഡലം ആയതുകൊണ്ടും ദേശീയ തലത്തിൽത്തന്നെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്ന മത്സരത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിക്കുക.കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും, കഴിഞ്ഞ രണ്ടു തവണ വിജയിച്ച ശശി തരൂർ വീണ്ടും ഇറങ്ങുമെന്നു ഉറപ്പാക്കി പാർട്ടി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു....
കോഴിക്കോട്: സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്ക് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി സ്വന്തം വീട്ടില്‍ താമസിപ്പിച്ച് വളര്‍ത്താന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ഗ്യഹാന്തരീക്ഷത്തില്‍ താമസിക്കുന്നതിനുള്ള സാഹചര്യമൊരുക്കലാണ് പദ്ധതി ലക്ഷ്യമിടുന്നത്. അവധിക്കാലമാവുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന ഏകാന്തതയ്ക്ക് ആശ്വാസം പകരാനും അതിലുപരി കുടുംബത്തില്‍ നിന്നും ചുറ്റുപാടില്‍ നിന്നും സമൂഹത്തില്‍ നിന്നും കുട്ടി ആര്‍ജ്ജിക്കേണ്ട അര്‍ത്ഥവത്തായ മനുഷ്യ വിനിമയങ്ങള്‍ സാധ്യമാക്കുകയുമാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.ജില്ലാ ശിശുസംരക്ഷണ...
ഡൽഹി:പുൽവാമ ഭീകരാക്രമണവും തുടർന്നുള്ള ഇന്ത്യ-പാകിസ്താൻ സംഘർഷവും പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി യെ പരാജയപ്പെടുത്തുമെന്ന് 56 % ജനങ്ങൾ കരുതുന്നതായി ആം ആദ്‌മി പാർട്ടി നടത്തിയ സർവെ ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ബി.ജെ.പി കൈകാര്യം ചെയ്ത രീതിയിൽ ജനങ്ങൾക്കിടയിൽ ബി.ജെ.പിക്കെതിരെ പ്രതികൂല വികാരമാണ് സൃഷ്ടിച്ചതെന്നും ആം ആദ്‌മി പാർട്ടി നടത്തിയ സർവെ പ്രകാരം കെജ്രിവാൾ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. എന്നാൽ,...