Sun. May 5th, 2024
വയനാട്:

കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി. കൃഷ്ണകുമാറാണ്(55) ആത്മഹത്യ ചെയ്തത്.

രാവിലെ എട്ടു മണിയോടെയാണ് കൃഷ്ണകുമാറിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് എട്ടു ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നു. കുറച്ചു ദിവസങ്ങളായി ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു.

കൃഷി ആവശ്യത്തിനായാണ് വായ്പ എടുത്തിരുന്നത്. കൃഷി നശിച്ചതോടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ കടബാധിതനാകുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *