24 C
Kochi
Tuesday, September 21, 2021

Daily Archives: 6th March 2019

ദിമാപുർ: അരുണാചൽ പ്രദേശിൽ, ഉപമുഖ്യമന്ത്രിയുടെ വസതി കത്തിച്ച പ്രക്ഷോഭകാരികളെ നിയന്ത്രിക്കാൻ നടത്തിയ, പോലീസ് വെടിവെപ്പിൽ മൂന്നു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. നിരവധിപേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഫെബ്രുവരി 24 നാണ് സംഭവം നടന്നത്. മരിച്ച ഒരാൾ പാപും പരെ ജില്ലയിലെ റിസ്സോ തരിയാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പേമ ഖണ്ടുവിന്റെ വസതിയിലേക്ക് വലിഞ്ഞു കയറുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് സംശയിക്കുന്നു.അരുണാചൽ പ്രദേശിലെ തനത് വിഭാഗങ്ങൾക്ക് സ്ഥിര താമസ സർട്ടിഫിക്കറ്റ് (permanent resident certificates) അനുവദിക്കാതിരിക്കുകയും, അതല്ലാത്ത...
വാഷിംങ്ടണ്‍: ഇന്ത്യൻ ഉത്പന്നങ്ങള്‍ക്കു നല്‍കിയിരുന്ന നികുതി രഹിത നയം അമേരിക്ക പിൻവലിച്ചു. ഇതോടെ യു.എസ്. വ്യാപാരപദ്ധതിയായ ജി.എസ്.പിയുടെ കീഴിൽ, അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഉത്പന്നങ്ങൾക്ക്, ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന 560 കോടി ഡോളറിന്റെ വാര്‍ഷിക നികുതിയിളവ് നഷ്ടമാകും. ഇന്ത്യയെ കൂടാതെ, തുര്‍ക്കിക്കും തീരുമാനം ബാധകമാണെന്ന് അമേരിക്കൻ വാണിജ്യ പ്രതിനിധി റോബേര്‍ട്ട് ലൈതിസെര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം, വ്യാപാര രംഗത്ത് ഇന്ത്യയ്ക്കു നൽകി വരുന്ന മുൻഗണന അവസാനിപ്പിക്കാൻ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയിരുന്നു....
കോഴിക്കോട്:ഉഷ്ണ തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്, കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍, രാവിലെ 11 മണി മുതല്‍ വൈകീട്ടു മൂന്നു മണി വരെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തരുതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. രാവിലെ 11ന് മുന്‍പും വൈകീട്ടു മൂന്നു മണിക്ക് ശേഷവുമായി സമയം പുനഃക്രമീകരിച്ച് ടെസ്റ്റ് നടത്താം. ഇന്നു (മാര്‍ച്ച് 6) മുതല്‍ സമയക്രമം പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: കോഴിക്കോട്ട്, ബുധനും വ്യാഴവും ഉഷ്ണതരംഗത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്, കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. കോഴിക്കോട് ചൊവാഴ്ച രേഖപ്പെടുത്തിയ ഉയര്‍ന്ന ചൂട് 35.4 ഡിഗ്രിയാണ്. മറ്റു ജില്ലകളിലും താപനിലയില്‍ കുറവുണ്ട്. ഇന്നലെ പാലക്കാട്ടാണു കൂടിയ ചൂട് രേഖപ്പെടുത്തിയത്-37.4 ഡിഗ്രി. പുനലൂര്‍ (36.6), കോട്ടയം (35.5), തിരുവനന്തപുരം (35.2) എന്നിങ്ങനെയാണു പ്രധാന നഗരങ്ങളിലെ കൂടിയ താപനില.അതേസമയം, കടുത്ത ചൂടു മൂലമുണ്ടാകുന്ന സൂര്യാതപം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ മന്ത്രി കെ.കെ. ശൈലജ ഉന്നതതല...
തിരുവനന്തപുരം:ക​ര്‍​ഷ​ക​ര്‍ എ​ടു​ത്തി​ട്ടു​ള്ള കാ​ര്‍​ഷി​ക, കാ​ര്‍​ഷി​കേ​ത​ര വാ​യ്പ​ക​ളു​ടെ ജ​പ്തി ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാനം. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി​യു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ര്‍​ഷ​ക​രു​ടെ വാ​യ്പ​ക​ളി​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് സ​ര്‍​ഫാ​സി നി​യ​മം ചു​മ​ത്തി​ല്ലെ​ന്നും ബാ​ങ്കേ​ഴ്സ് സ​മി​തി അ​റി​യി​ച്ചു.കാര്‍ഷിക വായ്പയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങള്‍, ബാങ്കുകള്‍ തത്വത്തില്‍ അംഗീകരിച്ചതായി കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം അനുവദിക്കും. വാണിജ്യ പൊതുമേഖലാ ബാങ്കുകളെ,...
കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ്, സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനില്‍ ജനറല്‍ മാനേജരായി, മന്ത്രി ജലീലിന്റെ ബന്ധു, കെ.ടി അദീബിനെ നിയമിച്ചെന്നതാണ് ആരോപണം. കെ.ടി അദീബിന് യോഗ്യതയില്ലെന്ന് കാണിച്ച്‌ യൂത്ത്‌ലീഗാണ്, നേരത്തെ ആരോപണവുമായി രംഗത്തു വന്നത്. ഒഴിവുള്ള തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്നു പേര്‍ക്കും യോഗ്യത ഇല്ലായിരുന്നുവെന്നും, പങ്കെടുക്കാതിരുന്ന അദീബിനാണ് നിയമനം നല്‍കിയതെന്നുമായിരുന്നു ആരോപണം.ആരോപണങ്ങള്‍...
ചാലക്കുടി: ന‌ടൻ കലാഭവൻ മണിയുടെ, മൂന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി, നഗരസഭയും, കലാഭവൻ മണി സ്മാരക ട്രസ്റ്റും ഒരുക്കുന്ന അനുസ്മരണ പരിപാടികൾക്കു തുടക്കമായി. മണിയുടെ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച ദീപശിഖ പ്രയാണം, മണിയുടെ ഭാര്യ നിമ്മി തിരി തെളിയിച്ചതോടെ ആരംഭിച്ചു. ദീപശിഖ, നഗരസഭ ഉപാധ്യക്ഷൻ വിൻസെന്റ് പാണാട്ടുപറമ്പൻ ഏറ്റുവാങ്ങി, നഗരസഭ സ്ഥിരം സമിതിയധ്യക്ഷരായ പി.എം. ശ്രീധരൻ, ഗീത സാബു, നഗരസഭ കൗൺസിലർ സീമ ജോജു, സുലേഖ ശങ്കരൻ എന്നിവരുടെ നേതൃത്വത്തിൽ സമ്മേളന സ്ഥലമായ...
തിരുവനന്തപുരം:സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം, ബോയന്‍, നായിഡു, കോടാങ്കി നായ്ക്കന്‍ എന്നീ സമുദായങ്ങളെ, ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിന് അനുസൃതമായി, കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടങ്ങളില്‍, ഭേദഗതി വരുത്തും.കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാമിനു കീഴില്‍, 2003 ജൂണ്‍ ഒന്നിനു ശേഷം നിയമിതരായ 67 അധ്യാപക, അധ്യാപകേതര ജീവനക്കാര്‍ക്കു, 2015 നവംബര്‍ 11 മുതല്‍ അംഗീകാരവും എ.ഐ.പി. സ്‌കൂള്‍...
#ദിനസരികള് 688പത്തൊമ്പതാം നൂറ്റാണ്ടിലെ മാര്‍ക്സ്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാര്‍ക്സിനെ നമ്മുടെ ഇടവഴികളെവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയെന്നിരിക്കട്ടെ. ഒരു കാരണവശാലും പരസ്പരം തിരിച്ചറിയില്ലെന്നു മാത്രവുമല്ല, പരിചയപ്പെടുത്തിയാല്‍ പോലും പെട്ടെന്ന് മനസ്സിലാകണമെന്നുമില്ല. കാരണം എഴുതിയതില്‍ ഏറെയും കാലഹരണപ്പെട്ടുപോയ ഒരാളെയാണ് നമുക്ക് പരിചയപ്പെടുത്തേണ്ടി വരിക. നിലവിലുള്ള മാര്‍ക്സാകട്ടെ മരിച്ചു പോയ മാര്‍ക്സ് നേരിട്ട കാലത്തില്‍ നിന്നും അതിവിദൂരമായ പ്രഹേളികകളെ അഭിമുഖീകരിക്കുന്ന തിരിക്കിലായിരിക്കും. ചില ജൈവദശകളിലെ സമാനതകളെ അവയെ മുന്‍നിറുത്തി ചൂണ്ടിക്കാണിച്ചാല്‍ മാത്രം പരസ്പരം മനസ്സിലാക്കപ്പെടുന്ന,...
തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പില്‍, കോട്ടയം അടക്കമുള്ള പതിനാറു സീറ്റിലും സി.പി.എം.മത്സരിക്കാനൊരുങ്ങുന്നു. ജെ.ഡി.എസ്. അടക്കമുള്ള ഘടകകക്ഷികള്‍ക്കു സീറ്റു നൽകാന്‍ തീരുമാനമായിട്ടില്ല. കോട്ടയം സീറ്റില്‍ കഴിഞ്ഞ തവണ ജെ.ഡി.എസ് ആയിരുന്നു മത്സരിച്ചിരുന്നത്. ഇത്തവണ ആ സീറ്റു വിട്ടുകൊടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014-ല്‍ പ്രത്യേക സാഹചര്യത്തിലാണ് ജെ.ഡി.എസ്സിനു സീറ്റ് നല്‍കിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം, വെള്ളിയാഴ്ചയോടെ നടത്താനും, ചൊവാഴ്ച നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചു.സിറ്റിങ് എം.പി.മാരില്‍, കാസര്‍കോട്ടെ പി. കരുണാകരനൊഴികെ, മറ്റുള്ളവരെ ഉള്‍പ്പെടുത്തിയുള്ള...