25 C
Kochi
Friday, September 17, 2021

Daily Archives: 29th March 2019

ന്യൂഡൽഹി: ഡൽഹി ജെ.എൻ .യു വിലെ വിദ്യാർത്ഥി സംഘടനയായ ജഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് യൂണിയനും(JNUSU ) അധ്യാപക സംഘടനയായ JNU ടീച്ചേഴ്സ് അസോസിയേഷനും "സേവ് എഡ്യൂക്കേഷൻ ആൻഡ് യൂണിവേഴ്സ്റ്റിറ്റി" എന്ന പേരിൽ മോദി സർക്കാരിനെതിരെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഉന്നത വിദ്യാഭ്യാസ രംഗം മോദി സർക്കാർ തകർക്കുന്നു എന്നാരോപിച്ചാണ് ഈ നടപടി. ജെ.എൻ .യു പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിനെതിരെ വിദ്യാർത്ഥി സംഘടനകൾ നടത്തി വന്ന നിരാഹാര...
അഹമ്മദാബാദ്: അടുത്തയിടെ കോൺഗ്രസ്സിൽ ചേർന്ന പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. 2015 ല്‍ ഗുജറാത്തിലെ മെഹ്‌സാനയില്‍ കലാപമുണ്ടാക്കിയെന്ന കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാര്‍ദിക് സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്.2015 ലെ മെഹ്‌സാന കലാപ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന ഹാര്‍ദിക് പട്ടേലിന് 2018 ജൂലൈയില്‍ വിസ്‌നഗറിലെ സെഷന്‍സ് കോടതി രണ്ടു വര്‍ഷത്തെ തടവ് വിധിച്ചു. 2018 ആഗസ്തില്‍ ഗുജറാത്ത് ഹൈക്കോടതി...
മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിനായി പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ മുസ്ലീം ലീഗ് സ്ഥാനാർത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.15ഓടെയാണ് സ്ഥാനാർത്ഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും വരണാധികാരിയായ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പത്രിക നല്‍കിയത്. രാവിലെ പാണക്കാട് തറവാട്ടിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പ്രാര്‍ഥന നടത്തിയശേഷമാണ് കളക്ടറേറ്റിലേക്ക് പുറപ്പെട്ടത്. ശേഷം മലപ്പുറം ഡി.സി.സി. ഓഫീസിലും സ്ഥാനാര്‍ഥികള്‍ സന്ദര്‍ശനം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം ഡമ്മി സ്ഥാനാർത്ഥിയായി യു.എ. ലത്തീഫും പത്രിക...
  ആലുവ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് എംപി ഇന്നസെന്റിനെതിരെ കേസ്. ആലുവയില്‍ ഇന്നസെന്റിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെയാണ് കേസെടുത്തത്. ആലുവ കീഴ്മാട് കീരംകുന്ന് ഭാഗത്താണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ആലുവയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് മുന്‍വശത്താണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. ചാലക്കുടി മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥിയാണ് ഇന്നസെന്റ്. നിരോധിത ഫ്ളക്സ് കെട്ടിയതിന് പൊലീസ് ഇന്നസെന്റിനെതിരെ കേസെടുത്തിട്ടുണ്ട്.ഇലക്ഷന്‍ സ്‌ക്വാഡാണ് റിപ്പോര്‍ട്ട് സഹിതം ആലുവ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഫ്‌ളക്‌സ് ബോര്‍ഡ്...
ബാംഗ്ലൂർ: ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ 6 റൺസിനു തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് ഐ.പി.എല്ലിന്റെ ഈ സീസണിലെ ആദ്യ വിജയം കരസ്ഥമാക്കി. മുംബൈ 8 വിക്കറ്റിന് 187 റൺസെടുത്തപ്പോൾ ബാംഗ്ലൂർ 20 ഓവറിൽ 5 വിക്കറ്റിന് 181 റൺസിന്‌ തോൽവി സമ്മതിച്ചു. ഡിവില്ലിയേഴ്സ് 41 പന്തിൽ പുറത്താകാതെ നേടിയ 71 റൺസും ബാംഗ്ലൂരിന് തുണയായില്ല.വിജയിക്കാൻ, അവസാന ഓവറിൽ 17 റൺസാണ് ബാംഗ്ലൂരിനു വേണ്ടിയിരുന്നത്. മലിംഗയുടെ ആദ്യ പന്തിൽ സിക്സർ അടിച്ച ശിവം...
ന്യൂഡൽഹി: 2002 ലെ ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗക്കേസിൽ ബോംബെ ഹൈക്കോടതി ശിക്ഷിച്ച പോലീസ് അധികാരികളുടെ ശിക്ഷണനടപടികൾ പൂർത്തിയാക്കാൻ, സുപ്രീം കോടതി, വെള്ളിയാഴ്ച, ഗുജറാത്ത് സർക്കാരിന് ഉത്തരവു നൽകി.ഗുജറാത്ത് കലാപത്തിനിടയ്ക്കാണ് 19 കാരിയായ, ഗർഭിണിയായ ബിൽക്കീസ് ബാനോയെ 11 പേർ ബലാത്സംഗം ചെയ്തത്. 3 വയസ്സായ മകളടക്കം, ബിൽക്കീസിന്റെ കുടുംബത്തിലെ 14 പേർ അഹമ്മദാബാദിനടുത്തുവെച്ച് അക്രമികളാൽ കൊല്ലപ്പെട്ടിരുന്നു.ആ കേസുമായി ബന്ധപ്പെട്ട്, 5 പോലീസ് ഉദ്യോഗസ്ഥരേയും ബോബെ ഹൈക്കോടതി ശിക്ഷിച്ചിരുന്നു. അവരുടെ കടമ...
ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിന് മുന്നോടിയായി ബിഹാറിലെ മഹാസഖ്യം മത്സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ചു. സഖ്യത്തിലെ വലിയ കക്ഷിയായ ആര്‍ജെഡി 19 സീറ്റിലും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്‌പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും മത്സരിക്കും. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച 3, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി 3, സി​പി​ഐ എം​എ​ല്‍ 1 എന്നിങ്ങനെയാണ് സീറ്റു വിഹിതം. ലോക് താന്ത്രിക് നേതാവ് ശരദ് യാദവ് ആര്‍ജെഡിയുടെ ചിഹ്നത്തിലായിരിക്കും മത്സരിക്കുക. തിരഞ്ഞെടുപ്പിന് ശേഷം...
ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസ്സുകാരന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ അധികാരികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് വിദഗ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുട്ടിയെ മര്‍ദ്ദിച്ചയാള്‍ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് വ്യക്തമാക്കി.കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛനെതിരെ കേസെടുത്തിരുന്നു. രണ്ടാനച്ഛന്‍ മര്‍ദ്ദിച്ചെന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി...
സ്ഫടികം എന്ന ഭദ്രൻ ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ബിജു ജെ. കട്ടക്കൽ. സ്ഫടികത്തിന് ഇനി ഒരു രണ്ടാം ഭാഗമുണ്ടാവില്ലെന്ന് ഭദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഭദ്രന്റെ നിലപാടിന് വിരുദ്ധമായി ആടു തോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന സ്ഫടികത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ നാളെ പുറത്തിറക്കുമെന്നാണ് ബിജു ജെ. കട്ടക്കൽ അറിയിച്ചിരിക്കുന്നത്."സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്!...
  ചെന്നൈ: രാഷ്ട്രീയ നേതാക്കളുടെ ജീവചരിത്രം പറയുന്ന സിനിമകളുടെ കാലമാണിത്, രാജ്യം പൊതു തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ ജനങ്ങളെ സ്വാധീനിക്കാൻ രാഷ്ട്രീയക്കാർ സിനിമ എന്ന മാധ്യമത്തിന്റെ ശക്തി മുൻപെങ്ങും ഇല്ലാത്ത വിധം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു എന്നുവേണം കരുതാൻ. ഇപ്പോഴിതാ ബി.എസ്.പി നേതാവ് മായാവതിയെ കുറിച്ചുള്ള ചിത്രത്തിൽ മായാവതിയായി ബോളിവുഡ് താരം വിദ്യാബാലൻ അഭിനയിക്കുമെന്ന പുതിയ വാർത്തയാണ് പ്രചരിക്കുന്നത്.https://twitter.com/rameshlaus/status/1111098572605284352സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിദ്യാബാലനെ സമീപിച്ചു എന്നും ചർച്ചകൾ നടന്നുവരികയാണെന്നുമാണ് വാർത്തകൾ. വിനോദ വ്യവസായ റിപ്പോർട്ടറായ രമേശ്...