25 C
Kochi
Monday, October 18, 2021

Daily Archives: 25th March 2019

ന്യൂ യോർക്ക്: ഐക്യ രാഷ്ട്ര സഭയുടെ ലോക ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യ 140 ആം സ്ഥാനത്ത്. 156 രാജ്യങ്ങളാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. 2005-2008 മുതൽ ഉയർന്ന രീതിയിൽ താഴോട്ട് വന്നു കൊണ്ടിരിക്കുന്ന അഞ്ചു രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഏഴ് വർഷമായി മുന്നിലുണ്ടായിരുന്ന ഫിൻലൻഡ്‌ തന്നെയാണ് ഇത്തവണയും മുന്നിൽ.തൊട്ടു പിന്നാലെ ഡെന്മാർക്ക്, നോർവെയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ദക്ഷിണ സുഡാനാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. പട്ടികയിൽ പിന്നിൽ നിൽക്കുന്ന എല്ലാ രാജ്യങ്ങളും...
കേരളം: അതി കഠിനമായ വേനലാണ് ഇപ്പോൾ കേരളത്തിലെന്ന് കാലാവസ്ഥ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. ചർമസംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന എല്ലാ ആളുകളും കരുതലോടെയിരിക്കുന്ന സമയം കൂടെയാണ് വേനൽക്കാലം. ചർമത്തെ മുഴുവൻ ബാധിച്ചേക്കാവുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അല്പം സൂക്ഷിച്ചില്ലെങ്കിൽ അപകടകരമാണ്. ഇതാ വേനലിനെ നേരിടാൻ കുഞ്ഞു പൊടിക്കൈകൾ.കുളി, അത് നിർബന്ധാ! വേനൽക്കാലത്തു ശരീരത്തിൽ നിരവധി പൊടി പടലങ്ങൾ നിറയാൻ സാധ്യതയുണ്ട്. പോരാതെ ഈ കാലത്താണ് നമ്മൾ ഏറ്റവും കൂടുതൽ വിയർക്കുന്നത്.രാവിലെയും വൈകീട്ടും...
ബെയ്‌റ, മൊസാമ്പിഖ്: ഇദയ് ചുഴലിക്കാറ്റിന് ശേഷമുണ്ടായ കനത്ത മഴയിൽ സിംബാബ്വേയിലെ ഡാം നിറഞ്ഞൊഴുകിയത് നദീതീരത്തുള്ളവരെ പരിഭ്രാന്തരാകുന്നു. പ്രകൃതി ദുരന്തത്തിനിരയായി സിംബാബ്‌വേയിലും, അയാൾ രാജ്യങ്ങളായ മൊസാമ്പിഖ്, മലാവി എന്നിവിടങ്ങളിൽ മരണം അഞ്ഞൂറ് കടന്നു. ജനങ്ങൾ ഇപ്പോഴും പരിഭ്രാന്തരാണ്. സിംബാബ്വേയിലെ മറൗവാന്യറ്റി ഡാം കനത്ത മഴയിൽ തകർന്നുവെന്നും, ഇത് ആയിരക്കണക്കിനാളുകളെ ദുരന്തമുഖത്തെത്തിച്ചിരിക്കുന്നുവെന്ന വാർത്ത ലോക ഭക്ഷ്യ നിധിയുടെ വക്താവ് ഹെർവേ വേർഹോസ്‌ലാൻ ജനീവയിൽ മാധ്യമങ്ങളോട് പറഞ്ഞത്."നൂറ്റിയിരുപത്തിലധികം മൃതശരീരങ്ങളാണ് നദിയിൽ ഒഴുകി അയൽ രാജ്യമായ...
ഹൈദരാബാദ്: ലോക് സഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ മത്സരിക്കാതെ ആന്ധ്രയിൽ മാത്രം മത്സരിക്കാൻ തെലുങ്കുദേശം പാർട്ടി തീരുമാനിച്ചു. തെലങ്കാനയില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായും പാര്‍ട്ടി വ്യക്തമാക്കി. അടുത്തമാസം 11നാണ് ആന്ധ്രയില്‍ വോട്ടെടുപ്പ്. നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നു.ടി.ഡി.പി മത്സരിക്കുന്നതിലൂടെ ഭരണകക്ഷിയായ ടി.ആർ.എസിനും ബി.ജെ.പിക്കുമെതിരായ വോട്ടുകൾ ഭിന്നിച്ചു പോകുമെന്ന സ്ഥിതി ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലാണ് തീരുമാനത്തിനു പിന്നിലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. ടി.ആർ.എസ്, ബി.ജെ.പി വിരുദ്ധ പാർട്ടികൾ സംസ്ഥാനത്ത് കോൺഗ്രസ്...
മാവേലിക്കര: എന്‍.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. എന്‍.എസ്.എസ്. നേതൃത്വത്തിന്റെ നിലപാടിനു വിരുദ്ധമായി മാവേലിക്കരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് യൂണിയന്‍ ഓഫീസില്‍ സ്വീകരണം നല്‍കിയതാണ് കാരണം.താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ടി.കെ പ്രസാദ് അടങ്ങുന്ന പന്ത്രണ്ട് പേരാണ് ഗോപകുമാറിനെ സ്വീകരിച്ചത്.15 അംഗ യൂണിയന്‍ കമ്മിറ്റിയില്‍ പ്രസിഡന്റ് ഒഴികയുള്ള അംഗങ്ങളെ ചങ്ങനാശേരിയിലെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. അംഗങ്ങള്‍ രാജി വച്ചതോടെ കമ്മിറ്റി പിരിച്ചുവിടുകയും അഞ്ചംഗ അഡ്ഹോക് കമ്മിറ്റിയെ നിയമിക്കുകയും...
ചെന്നൈ: അധിക്ഷേപകരമായ പ്രസ്താവനകൾ വകവയ്ക്കാതെ താൻ ഇനിയും സീതയായും, പ്രേതമായും, ദേവിയായും, കൂട്ടുകാരിയായും, ഭാര്യയായും, കാമുകിയായും അഭിനയിക്കുമെന്നും, രാധാ രവി നടത്തിയ പരാമര്‍ശങ്ങളില്‍ ശക്തമായി അപലപിക്കുന്നതായും നയൻതാര. പ്രസ്താവനക്കുറിപ്പിലൂടെയാണ് രാധാ രവി തനിക്കെതിരെ നടത്തിയ പരാമർശങ്ങളെ നയൻ‌താര രൂക്ഷമായി വിമർശിച്ചത്.രാധാ രവിയെ പോലുള്ളവരുടെ സ്ത്രീവിരുദ്ധ പ്രസംഗങ്ങൾക്ക് സദസ്സിൽ നിന്നുള്ള ചിലരിൽ നിന്നും ഇപ്പോഴും ചിരിയും കൈയടിയും ലഭിക്കുന്നുണ്ട് എന്നത് വളരെ ഞെട്ടിക്കുന്ന കാര്യമാണ്. ലൈംഗികചുവയുള്ള ഇത്തരം പരാമർശങ്ങളെ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നിടത്തോളം...
ഓച്ചിറ: തട്ടിക്കൊണ്ടുപോയ രാജസ്ഥാനി സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു. പോക്‌സോ, ഐ.ടി. വകുപ്പുകള്‍ പ്രകാരമാണു കേസ്. പോക്‌സോ നിയമ പ്രകാരം ഇരയുടെയോ മാതാപിതാക്കളുടെയോ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്.പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി ഭക്ഷണം കഴിക്കുന്നതിന്റെയും പ്രതിപക്ഷനേതാവ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് അഭിഭാഷകനായ മുജീബ് റഹ്മാനാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഡി.ജി.പിക്കും കൊല്ലം സിറ്റി...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടില്‍ 3 മരണം. കണ്ണൂര്‍ പയ്യന്നൂരിനു സമീപം വെള്ളോറ ചെക്കിക്കുണ്ടില്‍ കാടന്‍ വീട്ടില്‍ നാരായണന്‍ (67), തിരുവനന്തപുരം പാറശാല അയിര പെരുക്കവിള ആവണിയില്‍ കരുണാകരന്‍ (43), പത്തനംതിട്ട മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിനു സമീപം മരിച്ച ചവറ സ്വദേശി ഷാജഹാന്‍ (55) എന്നിവരാണ് സൂര്യാഘാതം മൂലം മരണപ്പെട്ടത്. 118 പേര്‍ക്കാണ് സംസ്ഥാനത്ത് സൂര്യാതപത്തെത്തുടര്‍ന്നു പൊള്ളലേറ്റത്.ഇന്നും നാളെയും കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ താപനില 3 ഡിഗ്രി...
ന്യൂഡല്‍ഹി: മുത്തലാഖ് ക്രമിനല്‍ കുറ്റമാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുള്ള സമസ്തയുടെ ഹരജി സുപ്രീംകോടതി തളളി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. വിഷയത്തില്‍ ഇപ്പോള്‍ കോടതി ഇടപെടുന്നില്ല. ബില്‍ പാസായി നിയമം ആകുമ്പോള്‍ നോക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി പുറത്തിറക്കിയ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാണ് സമസ്തയുടെ ആവശ്യം.ഭര്‍ത്താവിന്റെ താത്പര്യപ്രകാരം ഉടന്‍ വിവാഹമോചനം സാധ്യമാക്കുന്ന മുത്തലാഖ് നിരോധിച്ച് നേരത്തെ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഇതിനായി...
ജിദ്ദ: 'മക്ക ഇക്കണോമിക് ഫോറം 2019'ൽ 1650 കോടി റിയാൽ ചെലവിൽ മക്ക വേൾഡ് ഇസ്ലാമിക് സെന്റർ പദ്ധതിക്ക് കരാർ ഒപ്പുവച്ചു. ഏഴ് ലക്ഷം ചതുരശ്ര മീറ്ററിൽ മക്കക്കും ജിദ്ദക്കുമിടയിലാണ് സെന്റർ നിർമ്മിക്കുന്നത്.ഇസ്ലാമിക് സെന്റർ പദ്ധതിക്ക് കീഴിൽ സാംസ്കാരിക വാണിജ്യ വിനോദ പദ്ധതികൾ ഉൾപ്പെടെയുള്ള മറ്റു പദ്ധതികളും ഉണ്ടാവും. ഹജ്ജ് ഉംറ തീർത്ഥാടകർക്ക് പദ്ധതി ഉപകാരപ്പെടും. രണ്ട് വർഷത്തിനകം പദ്ധതി പൂർത്തിയാവും. 5000 ത്തോളം വരുന്ന സ്വദേശികൾക്ക് തൊഴിലവസരം ലഭിക്കുന്ന...