25 C
Kochi
Friday, September 24, 2021

Daily Archives: 7th March 2019

രാജ്ഷെഹി, ബംഗ്ലാദേശ്: ദരിദ്രമായ ചുറ്റുപാടുകളോടു പടവെട്ടി, ഒരു മനുഷ്യായുസ്സു മുഴുവൻ മറ്റുള്ളവരിലേക്ക് അറിവു പകരാനുള്ള പ്രയത്‌നങ്ങൾ നടത്തുക. ജീവിതം തന്നെ ഒരു സഞ്ചരിക്കുന്ന ഗ്രന്ഥശാലയാക്കി മാറ്റുക. ഇങ്ങനെയൊരു മനുഷ്യനെക്കുറിച്ച് നമുക്ക് സങ്കല്പിക്കാമോ? എന്നാൽ അങ്ങനെ ഒരാൾ ബംഗ്ളാദേശിൽ ജീവിച്ചിരുന്നു. അദ്ദേഹമാണ് മാർച്ച് ഒന്നിന് അന്തരിച്ച ബംഗ്ളാദേശിലെ അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവും പുസ്തക സ്നേഹിയുമായിരുന്ന "പോളൻ സർക്കാർ".ബംഗ്ളാദേശിലെ ബാഗ ഉപജില്ലയിലെ ബൗഷ ഗ്രാമത്തിൽ വെച്ച് തന്റെ തൊണ്ണൂറ്റിയെട്ടാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം."ആളോർ...
ഫ്ലോറിഡ: അമേരിക്കൻ സ്വകാര്യ കമ്പനിയായ "സ്പേസ് എക്സ്" ബഹിരാകാശ നിലയത്തിലേക്കു സഞ്ചാരികളെ എത്തിക്കാനുള്ള ബഹിരാകാശ വാഹനമായ "ഡ്രാഗണ്‍ ക്ര്യൂ കാപ്‌സ്യൂള്‍" പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സെന്ററിൽ നിന്ന് വിക്ഷേപിച്ച ഡ്രാഗൺ കാപ്സ്യൂൾ വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക് ചെയ്തതായി നാസ അറിയിച്ചു. ആറു ദിവസങ്ങൾക്കു ശേഷം ക്യാപ്സൂൾ സ്പേസ് സ്റ്റേഷനിൽ നിന്ന് വേർപെട്ട് സുരക്ഷിതമായി ഭൂമിയിൽ തിരികെ എത്തിയാൽ പരീക്ഷണം പൂ‌ർണ്ണ വിജയമാകുകയും മനുഷ്യനെ എത്തിക്കാൻ ശേഷിയുള്ള...
ന്യൂഡൽഹി: 20 രൂപയുടെ നാണയം പുറത്തിറക്കാന്‍ കേന്ദ്ര ധനകാര്യം മന്ത്രാലയത്തിന്റെ തീരുമാനം. 27 എം.എം വലിപ്പമുള്ള 12 വശങ്ങളുള്ള പോളിഗോൺ ശൈലിയിലാണ് പുതിയ നാണയം ഒരുക്കിയിരിക്കുന്നത്. പുതിയ നാണയം പുറത്തിറക്കുന്നത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.നിലവിലുള്ള 10 രൂപയുടെ വലിപ്പത്തില്‍ തന്നെയാകും, 20 രൂപ നാണയവും ഇറങ്ങുന്നത്. എന്നാല്‍, വശങ്ങള്‍ക്ക് മാത്രം വ്യത്യാസമുണ്ടാകും. 27 മില്ലിമീറ്റര്‍ വ്യാസവും 8.54 ഗ്രാം ഭാരവുമുണ്ട് നാണയങ്ങള്‍ക്ക്. 20 രൂപ നാണയം...
ജമ്മു: ജമ്മുവിൽ, ഗ്രനേഡ് പൊട്ടിത്തെറിച്ച്, ഒരാൾ മരിക്കുകയും 28 ആളുകൾക്കു പരിക്കേൽക്കുകയും ചെയ്തു. ജമ്മു ബസ്‌സ്റ്റാൻഡിലാണ്, വ്യാഴാഴ്ച, ഉച്ചയോടെ സ്ഫോടനം നടന്നത്. പരിക്കേറ്റവരെ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചയാൾ, ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ ഷരീക്ക് (17) ആണെന്ന് തിരിച്ചറിഞ്ഞതായി ജമ്മു ഐ.ജി.പി. എം.കെ. സി‌ൻ‌ഹ ട്വിറ്ററിലൂടെ അറിയിച്ചു.
കൊല്ലം:ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു കൊന്ന കേസില്‍, പ്രധാന പ്രതിയായ സി.പി.എം. നേതാവ് കസ്റ്റഡിയില്‍. സി.പി.എം അരിയല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി, സരസന്‍പിള്ളയാണ് പോലീസ് കസ്റ്റഡിയിലായത്. ചവറ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഐ.ടി.ഐ. വിദ്യാര്‍ത്ഥിയായ രഞ്ജിത്തിനെ, വീട്ടില്‍ക്കയറി മര്‍ദ്ദിച്ചു കൊന്ന സംഘത്തിലെ പ്രധാനിയായിരുന്നു സരസന്‍പിള്ളയെന്ന് രഞ്ജിത്തിന്റെ കുടുംബവും അയല്‍വാസികളും അടക്കമുള്ളവര്‍ പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു.ജയില്‍ വാര്‍ഡന്‍ മര്‍ദ്ദിക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന...
അഹമ്മദാബാദ്:ഗുജറാത്തിലെ പാട്ടീദാര്‍ സമുദായ നേതാവും പട്ടേല്‍ സംവരണ സമരനേതാവുമായ ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ്സിൽ ചേരാനൊരുങ്ങുന്നു. മാര്‍ച്ച്‌ 12 ന്, ഹാര്‍ദിക്, കോണ്‍ഗ്രസ്സിൽ ചേരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും, ഹാര്‍ദിക്കിന്റെ പാര്‍ട്ടി പ്രവേശനം. ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് ഹര്‍ദിക് ലോകസഭയിലേക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ജാംനഗര്‍. ലോകസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഹാര്‍ദിക് കോണ്‍ഗ്രസ്സിലെത്തുന്നത്, ഗുജറാത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.പട്ടേല്‍...
ലൿനൌ: ലൿനൌവിൽ കാശ്മീരി വഴിവാണിഭക്കാരെ അജ്ഞാതനായ ഒരാൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ബുധനാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായി എ.എൻ.ഐ (ANI) റിപ്പോർട്ട് ചെയ്തു. ഇന്നലെ വഴിവക്കിലിരുന്ന് ഉണങ്ങിയ പഴങ്ങൾ വിൽക്കുകയായിരുന്ന കാശ്മീരികളെ, പട്ടാപകൽ, കാവിവസ്ത്രം ധരിച്ച രണ്ടുപേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു.ഇവരെ എന്തിനാണ് അസഭ്യം പറയുന്നതെന്നും മർദ്ദിക്കുന്നതെന്നും ഒരു വഴിപോക്കൻ ചോദിക്കുന്നത് വീഡിയോയിൽ കാണാം "ഇവർ കാശ്മീരികളാണ്. കാശ്മീരിൽ കല്ലുകൾ (പോലീസിന് നേരെ) എറിയുന്നവർ ഇവരാണ്," എന്നാണ്...
പാലക്കാട്: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജിലെ 5.5 ഏക്കര്‍ സ്ഥലം വി.ടി. ഭട്ടതിരിപ്പാട് സ്മാരകം പണിയുന്നതിന് സര്‍ക്കാര്‍ വക മാറ്റി. കോളേജ് ഭൂമിയില്‍ സ്മാരകം പണിയുന്നതിൽ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന്, ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍, വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി സജി കമ്പംമേട്, സംസ്ഥാന അംഗങ്ങളായ എന്‍.പി. കുട്ടന്‍, കെ.സി. പുഷ്പകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.പട്ടികജാതി വികസന...
വയനാട്: വൈത്തിരിയില്‍, സ്വകാര്യ റിസോര്‍ട്ടിന് സമീപം, മാവോവാദികളും, തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍, മാവോയിസ്റ്റ് നേതാവ് മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി സി.പി ജലീല്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പിനെ തുടര്‍ന്ന് മാവോവാദി നേതാവായ വേല്‍മുരുകന് പരുക്ക് പറ്റിയതായി സൂചനയുണ്ട്. രാത്രി എട്ടരയ്ക്കു തുടങ്ങിയ ഏറ്റുമുട്ടല്‍ പുലര്‍ച്ചെ വരെ നീണ്ടു. ബുധനാഴ്ച രാത്രി, വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയ നാലംഗ മാവോയിസ്റ്റ് സംഘം, റിസോര്‍ട്ട് ജീവനക്കാരോട് പണവും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന്, സ്ഥലത്തെത്തിയ പൊലീസും മാവോയിസ്റ്റ്...
ന്യൂ​ഡ​ല്‍​ഹി: ബാ​ലാ​ക്കോ​ട്ടി​ലെ ഭീ​ക​ര​താ​വ​ള​ങ്ങ​ളി​ല്‍ ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ല്‍ എ​ത്ര​പേ​ര്‍ മ​രി​ച്ചു​വെ​ന്ന ക​ണ​ക്ക് എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് എ​യ​ര്‍ ചീ​ഫ് മാ​ര്‍​ഷ​ല്‍ ബ്രി​ന്ദേ​ര്‍ സിം​ഗ് ധ​നോ​വ. ഞ​ങ്ങ​ള്‍ ല​ക്ഷ്യ​ത്തി​ല്‍ ത​ന്നെ ആ​ക്ര​മി​ച്ചു. എ​ന്നാ​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്കെ​ടു​ത്തി​ട്ടി​ല്ല. ആ​ക്ര​മ​ണം ല​ക്ഷ്യ​ത്തി​ലെ​ത്തി​യോ ഇ​ല്ല​യോ എ​ന്ന​താ​ണ് സേ​ന നോ​ക്കു​ന്ന​ത്. നാ​ശ​ന​ഷ്ട​ത്തി​ല്‍ ക​ണ​ക്ക് വ്യ​ക്ത​മാ​ക്കേ​ണ്ട​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​യമ്പ​ത്തൂ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദി​ന്‍റെ ഭീ​ക​ര​താ​വ​ള​ങ്ങ​ള്‍​ക്കെ​തി​രാ​യ വ്യോ​മാ​ക്ര​മ​ണം ഫ​ല​പ്ര​ദ​മാ​യി​രു​ന്നെ​ന്നും ചീ​ഫ് മാ​ര്‍​ഷ​ല്‍ പ​റ​ഞ്ഞു.ബോം​ബി​ട്ട​ത് വ​ന​ത്തി​ലാ​ണെ​ങ്കി​ല്‍ എ​ന്തി​നാ​ണ്...