25 C
Kochi
Monday, October 18, 2021

Daily Archives: 12th March 2019

കൊച്ചി: വരുന്ന പൊതുതിരഞ്ഞെടുപ്പിൽ നാലു മുതൽ അഞ്ചു ശതമാനം വരെ വോട്ടുകളെ, സാമൂഹിക മാധ്യമങ്ങൾ നിർണ്ണയിക്കാൻ സാധ്യതയുണ്ടെന്ന് ഐ.ടി വ്യവസായ പ്രമുഖൻ ടി.വി. മോഹൻദാസ് പൈ അഭിപ്രായപ്പെട്ടു, വിജയത്തിനുള്ള സാധ്യത നേരിയ മാർജിനിൽ ഉള്ള മണ്ഡലങ്ങളിൽ, സാമൂഹിക മാധ്യമങ്ങൾ ഒരു പ്രധാന ഘടകം ആയേക്കാം എന്നും ടി.വി. മോഹൻദാസ് പൈ പറഞ്ഞു. പി.ടി.ഐ ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻദാസ് പൈ ഇങ്ങനെ പറഞ്ഞത്.നാൽപതു മുതൽ അമ്പതു ശതമാനം വരെ ഉള്ള കന്നി...
ന്യൂഡല്‍ഹി: കായികലോകത്തു നിന്ന് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ..പി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ മത്സരിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സിറ്റിങ് എം.പി. മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം രാഷ്ട്രീയ വിഷയങ്ങളില്‍ അടക്കം നിലപാടുകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ ഗംഭീര്‍ സജീവമായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിലും ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിലും താരം പ്രതികരണം രേഖപ്പെടുത്തിയിരുന്നു. 2014 ല്‍...
മുംബൈ: നിയമം അനുസരിച്ച്, വിദേശിയോ, വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരോ അല്ലാത്ത എല്ലാ തടവു പുള്ളികൾക്കും മാതാപിതാക്കൾ, ഭാര്യ, തുടങ്ങിയവരുടെ മരണത്തിനു പതിനാലു ദിവസത്തെ അടിയന്തര പരോളിന് അർഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. സാധുവായ കാരണങ്ങൾ രേഖപ്പെടുത്താതെ അനുവദനീയമായ പതിനാലു ദിവസങ്ങൾ കുറയ്ക്കാൻ അധികാരികൾക്കു കഴിയില്ലെന്നും കോടതി പറഞ്ഞതായി ലൈവ്ലോ.ഇൻ റിപ്പോർട്ട് ചെയ്തു.ദിലീപ് പവാർ, മുസമ്മിൽ ഷെയ്ഖ് എന്നിവർ നൽകിയ റിട്ട് ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ.എസ് ഓക്ക, ജസ്റ്റിസ് എ.എസ്. ഗഡ്കരി...
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ "ഡ്രീം ക്യാച്ചര്‍" കൊച്ചിയില്‍ ഒരുക്കി, ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാൻ തയ്യാറെടുക്കുകയാണ് ടൊവിനോ തോമസ് നായകനാവുന്ന ലൂക്ക എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സമീപകാലത്ത് വളരെയധികം പ്രചാരം നേടിയ പരമ്പരാഗത അമേരിക്കൻ കരകൗശല വസ്തുവായ ഡ്രീം ക്യാച്ചറിന്റെ ലോകത്തിലെ ഏറ്റവും വലിയ മാതൃക ഒരു കൂട്ടം കലാകാരന്മാരുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ ഒരുക്കുവാനാണ് സിനിമയുടെ അണിയറ പ്രവർത്തകർ തയ്യാറെടുക്കുന്നത്...
ന്യൂഡല്‍ഹി:കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ പരിപാടിയില്‍ നിന്നും വയനാട് യാത്ര ഒഴിവാക്കി. വൈത്തിരിയിലെ പോലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീല്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, സുരക്ഷ പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ വയനാട് യാത്ര ഒഴിവാക്കണമെന്ന് സുരക്ഷ ഏജന്‍സികള്‍ ആവശ്യപ്പെട്ടതോടെയാണ് യാത്ര പരിപാടിയില്‍ നിന്നും വയനാടിനെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.ഒരാഴ്ച മുമ്പാണ് സി.പി. ജലീൽ കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിന് മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രാഹുലിന്റെ വയനാട് യാത്രയ്ക്ക്...
ചെങ്ങന്നൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നു വന്‍ ആയുധശേഖരം പിടികൂടി. വെണ്‍മണി പടിഞ്ഞാറ് വാര്യം മുറിയില്‍ ഉത്തമ(61)ന്റെ വീട്ടില്‍ നിന്നാണ് ഏഴുവാളുകളും ഒരു ചുരികയും കണ്ടെടുത്തത്. വെണ്‍മണി പോലിസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ എസ്ഐ കെ ഉണ്ണിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഉത്തമനെ പോലീസ് അറസ്റ്റ് ചെയ്തു.ഉത്തമനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഉത്തമനും ആണ്‍മക്കളായ അഭിഷേക്(24), അഭിരാം(21) എന്നിവരും സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്....
എത്യോപ്യ: തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള ഏതാനും വിമാനക്കമ്പനികളും ചൈനീസ് അധികൃതരും ബോയിങ് 737 മാക്സ്‍ 8 വിമാനങ്ങളുടെ സര്‍വീസ് നിർത്തിവെച്ച് സുരക്ഷ പരിശോധന നടപടികൾ ആരംഭിച്ചു.2017 ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ഈ ​​​മോ​​​ഡ​​​ൽ ആ​​​റു മാ​​​സ​​​ത്തി​​​നി​​​ടെ ര​​​ണ്ടു വ​​​ലി​​​യ ദു​​​ര​​​ന്ത​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഇ​​​ര​​​യാ​​​യ​​​ത്. ​​പു​​​തി​​​യ വി​​​മാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത അ​​​പൂ​​​ർ​​​വ​​​മാ​​​ണ്. ഏ​​​റ്റ​​​വും പു​​​തി​​​യ മോ​​​ഡ​​​ലാ​​​ണെ​​​ങ്കി​​​ൽ അ​​​ത്യ​​​പൂ​​​ർ​​​വ​​​വും. ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ൽ വാ​​ങ്ങി​​യ പു​​തു​​പു​​ത്ത​​ൻ വി​​മാ​​ന​​മാ​​ണ് എ​​ത്യോ​​പ്യ​​യി​​ൽ ത​​ക​​ർ​​ന്നു​​വീ​​ണ​​ത്. എ​​​ത്യോ​​​പ്യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്റെ...
ബെംഗളൂരു: ബെംഗളൂരു എഫ്.സി. തുടർച്ചയായ രണ്ടാം സീസണിലും ഐ.എസ്.എൽ ഫൈനലിൽ പ്രവേശിച്ചു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്താണ് ബെംഗളൂരു ഫൈനൽ ബർത്ത് നേടിയത്.നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് നടന്ന ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു ബെംഗളൂരു തോൽവി വഴങ്ങിയിരുന്നു. സ്വന്തം മൈതാനത്ത് ഈ കടം വീട്ടിയ ബെംഗളൂരു, തകർപ്പൻ വിജയത്തോടെ ഫൈനലിൽ കടന്നു. ഗോളൊഴിഞ്ഞ...
ദമ്മാം: സൗദിയിൽ പുതുതായി 12 മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമാണം പുരോഗമിക്കുന്നതായി പരിസ്ഥിതി--ജല - കൃഷി മന്ത്രാലയം അറിയിച്ചു. കിഴക്കൻ പ്രവിശ്യ, മദീന, അസീർ, ജിസാൻ, തബൂക്ക്, മക്ക എന്നീ ആറു പ്രവിശ്യകളിലായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. 4,527 ബോട്ടുകൾക്ക് ഒരേസമയം മത്സ്യബന്ധനം നടത്തുന്നതിന് നിർദ്ദിഷ്ട പദ്ധതി വഴി സൗകര്യമൊരുങ്ങുമെന്നും മന്ത്രാലയം വ്യക്തമാക്കി.1,220 പേർക്ക് നേരിട്ട് ജോലി ലഭ്യമാക്കാൻ പദ്ധതി വഴിയൊരുക്കുമെന്ന് മന്ത്രാലയം അവകാശപ്പെട്ടു.ഹോട്ടലുകൾ, കഫേകൾ റിസോർട്ടുകൾ തുടങ്ങി അനുബന്ധ സ്ഥാപനങ്ങളിലും...
കൊല്ലം: രണ്ടു വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വിലയിലേക്ക് പരിപ്പ്. പരിപ്പുവില കുത്തനെയിടിഞ്ഞത് കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിലാക്കി. ഒരു ടിന്നിന് (11.34 കിലോ) ഏകദേശം 6800 ആണിപ്പോള്‍ വില. 2018-19-ല്‍ 8400 രൂപയായിരുന്നു ടിന്നിന് വില. 2017-ല്‍ 8575.95 രൂപയും. 2016-ല്‍ 8406.75 രൂപയായിരുന്നു വില.എന്നാല്‍, തോട്ടണ്ടിയുടെ വിലയില്‍ ആനുപാതികമായ കുറവ് വന്നിട്ടുമില്ലെന്നത് നേരിയ ആശ്വാസം പകരുന്നു. പരിപ്പിന്റെ വിലയിടിവ് ഏറ്റവും പ്രതികൂലമായി ബാധിച്ചത് പൊതുമേഖലാ സ്ഥാപനമായ കശുവണ്ടിവികസന കോര്‍പ്പറേഷനെയും കാപ്പെക്സിനെയുമാണ്....