25 C
Kochi
Friday, September 24, 2021

Daily Archives: 9th March 2019

ലണ്ടൻ: ഒരിക്കൽ പിടികൂടിക്കഴിഞ്ഞാൽ ചികിത്സയില്ലെന്നു കരുതിയ എയ്ഡ്സും ഇനി സുഖപ്പെടുത്താം. വൈദ്യ ശാസ്ത്ര രംഗത്തെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം നൽകിക്കൊണ്ട് എയ്ഡ്സ് ബാധിച്ച രണ്ടു പേർ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പന്ത്രണ്ടു വർഷങ്ങൾക്കു മുൻപാണ് എയ്ഡ്സ് ആദ്യമായി ഒരാൾക്ക് ഭേദമായത്. പരാജയപ്പെട്ട നിരവധി അനവധി ഗവേഷണങ്ങൾക്കു ശേഷം എച്ച്.ഐ.വിയും സുഖപ്പെടുത്താമെന്ന് ശാസ്ത്ര ലോകം തെളിയിച്ചു കഴിഞ്ഞു. ഭേദമാവാൻ സമയമെടുത്തേക്കാം, ചികിത്സ രീതികൾ സങ്കീർണ്ണമായതായിരിക്കാം. എങ്കിലും രോഗിയെ രോഗ വിമുക്തനാക്കുവാൻ...
തൃശ്ശൂർ: വനിതാ ആരോഗ്യമേഖലയ്ക്ക് വിപ്ലവകരമായ മാറ്റം സമ്മാനിച്ച്‌ മാമ്മോഗ്രാമില്ലാതെ സ്തനാർബുദം കണ്ടെത്തുന്നതിന് സഹായിക്കുന്ന സെൻസർ ഘടിപ്പിച്ച ബ്രാ കണ്ടുപിടിച്ച ഡോ. സീമയ്ക്ക് നാരീശക്തി പുരസ്കാരം. തൃശൂരിലെ സെന്റർ ഫോർ മറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിലെ ശാസ്ത്രജ്ഞയാണ് ഇവർ. സെൻസറുകൾ ഘടിപ്പിച്ച ബ്രായാണ് സ്തനാർബുദ നിർണ്ണയത്തിനു ഡോ. സീമയുടെ നേതൃത്വത്തിൽ വികസിപ്പിച്ചത്. സ്ത്രീകൾക്ക് സാധാരണപോലെ ധരിക്കാവുന്ന രീതിയിൽ തയ്യാറാക്കിരിക്കുന്ന ബ്രായിൽ സെൻസറുകൾ കൂടി ഘടിപ്പിച്ചിട്ടുണ്ട്. രോഗബാധയുണ്ടോ ഇല്ലയോ എന്ന് ഇത് ധരിച്ചാലുടൻ...
ന്യൂഡൽഹി: പല രാജ്യങ്ങളിലും, സോഷ്യൽ മീഡിയയും മുഖ്യധാരാ മാധ്യമങ്ങളും തമ്മിലുള്ള വിടവ് മിക്കപ്പോഴും വളരെ വലുതാണ്. എന്നാൽ ഇന്ത്യയിലാകട്ടെ, ഇവരണ്ടും ഹൈപ്പർ ദേശീയതയിലൂന്നിയാണ് പ്രവർത്തിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനെയും ചൈനയെയും ബലിമൃഗങ്ങളാക്കുന്ന കാര്യത്തിൽ. മാധ്യമങ്ങളുടെ നൈപുണ്യത്തോടെ ലോക രാഷ്ട്രങ്ങളുടെ മുന്നിൽ ഉയർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായും ആത്മീയതയുടെ കേന്ദ്രമായും ഇന്ത്യയെ ചിത്രീകരിക്കുമ്പോൾ, ഇന്ത്യയിൽ നടക്കുന്ന പ്രശ്നങ്ങളും അക്രമങ്ങളും മാത്രമാണ് ഇവിടെയുള്ള ആളുകൾ കാണുന്നത്. ഇതിനു പുറമെയായി പാകിസ്ഥാൻ- മുസ്ലിം...
ന്യൂഡല്‍ഹി:പുല്‍വാമ ആക്രമണത്തിനു ശേഷം ഉണ്ടായ ഒരു ചെറിയ ഇടവേള കഴിഞ്ഞ് റഫാല്‍ ആയുധ ഇടപാടിനെച്ചൊല്ലിയുള്ള അഴിമതി ആരോപണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും തിളച്ചുമറിയുകയാണ്. തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയതോടെ ആരോപണത്തിന്റെ മൂര്‍ച്ചയും കൂടി. തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ നേരായ വഴിക്കുള്ള ഇടപടായിരുന്നില്ല റഫാല്‍ കരാര്‍ എന്ന കാര്യം സംശയമില്ലാതെ തന്നെ ഉറപ്പിക്കാന്‍ കഴിയുന്നുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് റഫാൽ ഇടപാടിലെ രഹസ്യരേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് മോഷണംപോയി എന്നുള്ള കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തൽ.റഫാല്‍ ഇടപാട് മോദി സര്‍ക്കാരിനെ താഴെ ഇറക്കുമോ?രാജ്യം...
കാനഡ: ലാവലിന്‍ കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കാനഡയിലും അഴിമതി വിവാദം. എസ്.എൻ.സി. ലാവ്‌ലിൻ കമ്പനിയുടെ അഴിമതി വിവാദവുമായി ബന്ധപ്പെട്ട്, കാനഡയിലെ ജസ്റ്റിൻ ട്രൂഡോ സർക്കാർ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഭരണകാലത്തെ ഏറ്റവും വലിയ അഴിമതി ആരോപണമാണ് നേരിടുന്നത്. ഇപ്പോൾ 2 വനിതാ മന്ത്രിമാർ രാജിവച്ചതോടെ ഈ വിവാദം പുതിയൊരു തലത്തിൽ എത്തിയിരിക്കുകയാണ്. എസ്.എന്‍.സി. ലാവലിന്‍ കമ്പനിയെ പണത്തട്ടിപ്പു കേസില്‍ നിന്നും രക്ഷിക്കുന്നതില്‍, ഉപദേശകരുടെ...
റാഞ്ചി: മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് ജയം. ക്യാപ്റ്റൻ വിരാട് കോഹ്‍ലി സെഞ്ചുറിയുമായി പൊരുതിയ മൽസരത്തിൽ, 32 റൺസിനാണ് ഇന്ത്യയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുത്തു. ഇന്ത്യ 48.2 ഓവറില്‍ 281 എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1ലെത്തിക്കാന്‍ ഓസീസിനായി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 313...
കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിന് എതിരെയുള്ള സമരം നൂറ്റി അൻപതാം ദിവസത്തിലേക്കു നീളുമ്പോള്‍ സ‍ർക്കാർ നിയോഗിച്ച പഠന സമിതിയില്‍ തീരദേശവാസികളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഖനനം മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച പഠന സംഘത്തില്‍ സമരസമിതി നി‍ർദ്ദേശിക്കുന്ന ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനെയും സ്ഥലവാസിയെയും കൂടി ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. അതേസമയം പഠനവും റിപ്പോർട്ടും വൈകുന്നതിന് പിന്നില്‍ കെ.എം.എം.എൽ ഒത്തുകളിയാണെന്നും സമരത്തിലുള്ളവര്‍ പറയുന്നു.മേഖലയിലെ കാലാവസ്ഥാ വ്യതിയാനം മുതല്‍...
ന്യൂഡൽഹി: ഇന്ത്യയിൽ, മുസ്ലീങ്ങൾക്കു നേരെ വർദ്ധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ മേധാവിയുടെ മുന്നറിയിപ്പ്. ഇന്ത്യയിലെ ജനങ്ങളെ "ഭിന്നിപ്പിക്കുന്ന നയങ്ങൾ" സാമ്പത്തിക വളർച്ചയെ തകർക്കുമെന്നും ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ മേധാവി മുന്നറിയിപ്പു നൽകി. ഇടുങ്ങിയ ചിന്താഗതിയിലുള്ള രാഷ്ട്രീയ അജൻഡകൾ സ്വതവേ അസമത്വമുള്ള സമൂഹത്തിൽ ദുർബലരായവരെ അരികുവൽക്കരിക്കുകയാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങൾക്കും, ദളിതർക്കും, ആദിവാസികൾക്കും നേരെ ഉള്ള അക്രമണങ്ങൾ വര്‍ദ്ധിച്ചുവരികയാണെന്നും, ഇത്തരം അക്രമങ്ങൾക്ക് ഇവർ ഉന്നംവയ്ക്കപ്പെടുന്നതായും...
#ദിനസരികള് 691 മഹാനായ മാവോവിന്റെ പേരില്‍ ആവിഷ്കരിക്കപ്പെട്ട മാവോയിസത്തിന്റെ സൈദ്ധാന്തിക നിലപാടുകള്‍ യഥാര്‍ത്ഥത്തില്‍ ചൈനീസ് വിപ്ലവത്തിന്റെ അനുഭവങ്ങളിലൂടെ മാവോ വികസിപ്പിച്ചെടുത്ത ജനാധിപത്യ വിപ്ലവ കാഴ്ചപ്പാടുകളെയാകെ നിരസിക്കുന്നതാണ്. സവിശേഷമായ ഇന്ത്യന്‍ സാഹചര്യത്തില്‍ മാവോയിസ്റ്റുകളുടെ അതിവിപ്ലവവാദവും സാമ്ര്യാജ്യത്വപ്രോക്തമായ എന്‍.ജി.ഒയിസവും സന്ധിക്കുന്ന പ്രത്യയശാസ്ത്ര മുന്നണികളെക്കൂടി മാര്‍ക്സിസ്റ്റുകള്‍ തിരിച്ചറിയേണ്ടതുണ്ട്. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കാതെ മറ്റൊരു രാജ്യത്തിന്റെ വിപ്ലവപാത യാന്ത്രികമായി അനുകരിക്കുന്നവരെ കണ്ണുകെട്ടി കുരുവിയെ പിടിക്കുന്നവര്‍ എന്നാണ് മാവോ പരിഹസിച്ചത് (കെ. ടി കുഞ്ഞിക്കണ്ണന്‍, മാവോയിസം മാര്‍ക്സിസസമോ?.)കണ്ണുകെട്ടി കുരുവിയെപ്പിടിക്കുന്നവര്‍....
കൊച്ചി: ലോ​ക വ​നി​താദി​ന​ത്തി​ൽ വ​നിതാജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​യി കൊ​ച്ചി​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക് വി​മാ​നം പ​റ​ത്തി. നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​ന​മാ​ണ്, 186 യാ​ത്ര​ക്കാ​രു​മാ​യി ഇങ്ങനെ പറന്നത്. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി ബി​ന്ദു സെ​ബാ​സ്​​റ്റ്യ​ൻ ആയിരുന്നു മുഖ്യ പൈലറ്റ്. ​പള്ളു​രു​ത്തി സ്വ​ദേ​ശി​നി മാ​ർ​ട്ടി​ന സെ​ലി​നാ​യി​രു​ന്നു വി​മാ​ന​ത്തി​ലെ ഫ​സ്​​റ്റ് ഓ​ഫി​സ​ർ. എ​ൻ. നി​ഷ, ന​ജ്മി നാ​സി​ർ, സൂ​ര്യ വി​ശ്വ​നാ​ഥ​ൻ, ആ​ര്യ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ എ​യ​ർ ഹോ​സ്​​റ്റ​സു​മാ​രും ബി​നു സ​ഞ്​​ജ​യ് എ​ൻ​ജി​നീ​യ​റു​മാ​യി​രു​ന്നു.ഉ​ച്ച​ക്ക്​ 1.15 നാ​ണ്, വി​മാ​നം നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​...