25 C
Kochi
Friday, September 17, 2021

Daily Archives: 11th March 2019

ന്യൂഡൽഹി: റംസാൻ മാസം പൂർണ്ണമായും വോട്ടെടുപ്പിൽ നിന്നും ഒഴിവാക്കാനാവില്ലെന്ന് പ്രഖ്യാപിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ. റംസാൻ മാസത്തിൽ വരാനിരിക്കുന്ന വോട്ടെടുപ്പ് തീയതികളെ ചൊല്ലി വിവാദം ഉടലെടുത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. ഒരു മാസം മുഴുവൻ വോട്ടെടുപ്പിൽ നിന്നും മാറ്റിവയ്ക്കാൻ സാധിക്കില്ലെന്നും, എന്നാൽ, വെള്ളിയാഴ്ചകളും ആഘോഷദിനങ്ങളും ഒഴിവാക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചതായാണ് റിപ്പോർട്ട്. റംസാൻ മാസത്തിൽ വോട്ടെടുപ്പ് വച്ചാൽ മുസ്ലീം വോട്ടർമാരുടെ സമ്മതിദാന നിരക്ക് കുറയുമെന്ന് തൃണമൂൽ കോൺഗ്രസ് അവകാശപ്പെട്ടിരുന്നു.അതേസമയം, റംസാൻ...
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാൽ, ജനങ്ങള്‍ക്കു തന്നെ വേഗത്തില്‍ പരാതിപ്പെടുന്നതിനായി ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 'സിവിജില്‍ ആപ്പ് (cVIGIL app)' എന്ന പേരിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. പെരുമാറ്റ ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്‍റെ ചിത്രമോ, വീഡിയോ ദൃശ്യമോ സഹിതം തിരഞ്ഞെടുപ്പു കമ്മീഷന് അയച്ചു നല്‍കാൻ ആപ്ലിക്കേഷന്‍ സഹായിക്കും. പെരുമാറ്റ ചട്ടലംഘനം പരാതിപ്പെടുന്നതിലെ നൂലാമാലകള്‍ ഒഴിവാക്കുകയാണ് കമ്മീഷന്‍ ഇതുവഴി ലക്ഷ്യമിടുന്നത്.വളരെ എളുപ്പം...
അഡിസ് അബാബ: 149 യാത്രക്കാരും എട്ട് ജീവനക്കാരുമായി എ​ത്യോ​പ്യ​ൻ ത​ല​സ്ഥാ​ന​മാ​യ ആ​ഡി​സ് അ​ബാ​ബ​യി​ൽ​നി​ന്ന് കെനിയയിലെ നയ്റോബിയിലേക്കു പോയ എ​ത്യോ​പ്യ​ൻ എയർലൈൻസിന്റെ വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 157 പേരും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. പ്രതിദിന സർവ്വീസ് നടത്തുന്ന ബോയിങ് 737– 800 എം.എ.എക്സ് വിമാനമാണ് അപകടത്തിൽപെട്ടത്.അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തിൽനിന്ന് പ്രാദേശിക സമയം രാവിലെ 8.38 നാണ് വിമാനം പറന്നുയർന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അഡിസ് അബാബയിൽനിന്ന് 62 കിലോമീറ്റർ...
കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് പി. ജയരാജന്‍ മത്സരിക്കുന്ന സാഹചര്യത്തില്‍, എം.വി. ജയരാജനെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലപ്പെടുത്തി. ഇന്ന് കണ്ണൂരില്‍ നടന്ന സി.പി.എം. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. യോഗത്തില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, കെ.കെ. ഷൈലജ എന്നിവര്‍ പങ്കെടുത്തു. കെ.പി. സഹദേവന്‍ അധ്യക്ഷനായി. ലൈംഗിക ആരോപണ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയും യോഗത്തില്‍...
കണ്ണൂര്‍: കണ്ണൂരില്‍ കെ സുധാകരന്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനം. കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കാന്‍ താല്പര്യമില്ലെന്ന് നേരത്തെ സുധാകരന്‍ അറിയിച്ചിരുന്നുവെങ്കിലും, പിന്നീട് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ ഹൈക്കമാന്റ് പറഞ്ഞാല്‍ മത്സരിക്കുമെന്ന നിലപാടിലെത്തിയിരുന്നു.ഉമ്മന്‍ചാണ്ടിയും, മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വിട്ടു. മത്സരിക്കാനില്ലെന്ന കെ.സി. വേണുഗോപാലിന്‍റെ നിലപാടിന് സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കി. വടകരയില്‍...
കൊച്ചി: തിരഞ്ഞെടുപ്പില്‍ ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് ഹെെക്കോടതിയുടെ നടപടി. തിരഞ്ഞെടുപ്പ് സമയത്ത് ഫ്ളക്‌സ് ബോര്‍ഡുകള്‍ കൂടുതല്‍ ഉപയോഗിക്കുമെന്നും, ഇത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതിനാല്‍ കോടതി അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണം എന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഫ്ളക്‌സുകളുടെ ഉപയോഗം തടയണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.തിരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹാര്‍ദ്ദപരമായിരിക്കമെന്ന് ഹെെക്കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ, നശിക്കാന്‍ സാധ്യതയില്ലാത്ത...
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമായി പരിഗണിക്കുമെന്ന് രാഷ്ട്രീയ കക്ഷികൾക്ക് മുന്നറിയിപ്പ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദ്ദേശങ്ങൾ രാഷ്ട്രീയ പാർട്ടികളുമായി നാളെ നടക്കാനിരിക്കുന്ന കൂടിയാലോചനക്ക് ശേഷം പുറപ്പെടുവിക്കും എന്ന് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്ക റാം മീന അറിയിച്ചു.മതത്തിന്റെയോ ജാതിയുടെയും അടിസ്ഥാനത്തിലുള്ള പ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെപ്പറ്റിയോ അതുമായി ബന്ധപ്പെട്ട്...
മൊഹാലി: ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്കു തകർപ്പൻ വിജയം. 359 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 47.5 ഓവറിൽ ആറു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.പരമ്പരയില്‍ ആദ്യമായി ധവാന്‍ ഫോമിലെത്തിയപ്പോള്‍ മൊഹാലിയില്‍ മിന്നും തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ക്ഷമയോടെ ബാറ്റ് വീശി ധവാന് ഫോമിലെത്താനുള്ള അവസരങ്ങള്‍ ഒരുക്കുകയായിരുന്നു രോഹിത്. ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യ 58 റണ്‍സെടുത്തു. 18-ാം ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. ധവാന്‍ 44 പന്തില്‍ അര്‍ദ്ധ...
റിയാദ് പതിനാറു മാസത്തിനിടെ, സൗദിയില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ പിടിയിലായ നിയമ ലംഘകരുടെ എണ്ണം 27 ലക്ഷം കവിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് 2017 നവംബര്‍ 14 ന് അവസാനിച്ചതിനെ തുടര്‍ന്ന്, 2017 നവംബര്‍ 15 മുതല്‍ ഈ മാസം ഏഴു വരെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍, 27,48,020 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തില്‍ 21,41,312 പേര്‍ ഇഖാമ നിയമ...
ആലപ്പുഴ: തൊഴിലെടുത്തിട്ടും കൂലി കിട്ടാതെ സംസ്ഥാനത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍. കഴിഞ്ഞ നവംബര്‍ മുതലുള്ള കൂലിയാണ് മുടങ്ങി കിടക്കുന്നത്. 1,028 കോടിയോളം രൂപയാണ് കുടിശ്ശികയായി കിടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശികയ്ക്കു കാരണം. തൊഴിലുറപ്പ് നിയമമനുസരിച്ച്, ജോലി ചെയ്തു 14 ദിവസത്തിനകം കൂലി നല്‍കണം. എന്നാല്‍, കേന്ദ്ര സര്‍ക്കാരില്‍നിന്നു തുക വൈകിയാല്‍ നഷ്ടപരിഹാരത്തിന് അവകാശമില്ലെന്ന വകുപ്പും ഈ നിയമത്തിലുണ്ട്.തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് കൂലിയെത്തുന്നത്. നിലവില്‍...