Sun. Apr 28th, 2024
എറണാകുളം:

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ചിത്രം കാണുവാനായി മോഹന്‍ലാലും പൃഥ്വിരാജും കുടുംബത്തോടൊപ്പം എറണാകുളം കവിതാ തിയേറ്ററില്‍ എത്തി.

മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും, പൃഥ്വിരാജിനൊപ്പം അമ്മ മല്ലികാ സുകുമാരന്‍ തുടങ്ങിയവരാണ് കുടുംബാംഗങ്ങളായി ഉണ്ടായിരുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസും ലൂസിഫറിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം സിനിമ കാണാനെത്തി. സിനിമയുടെ അണിയറപ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം എത്തിയിരുന്നു.

https://www.facebook.com/ActorTovinoThomas/photos/a.703200873043270/2687048291325175/?type=3

മുരളി ഗോപിയുടെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തില്‍, മഞ്ജുവാര്യര്‍, ഇന്ദ്രജിത്ത് ബോളിവുഡ് താരം വിവേക് ഒബ്‌റോയി എന്നിവരുൾപ്പെടെ വലിയ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *