25 C
Kochi
Friday, September 17, 2021

Daily Archives: 27th March 2019

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള പ്രധാനമന്ത്രി മിഷൻ ശക്തി പ്രഖ്യാപനം നടത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ നേട്ടത്തെ രാഷ്ട്രീയനിറം ചേർത്ത് അവതരിപ്പിക്കാൻ തെരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രിക്ക് അനുമതി നൽകിയതിന്റെ പ്രത്യേക കാരണമെന്തെന്ന് അറിയാൻ രാജ്യത്തിന് ആഗ്രഹമുണ്ടെന്നും യെച്ചൂരി തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ വ്യക്തമാക്കി.ബി.ജെ.പിയുടെ മുങ്ങുന്ന കപ്പൽ രക്ഷിക്കാൻ...
  ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ കള്ളയൊപ്പിട്ട് പണം തട്ടിയ സംഭവത്തില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി പി. മുരളീധര റാവുവിനെതിരെ പൊലീസ് കേസെടുത്തു. നിര്‍മ്മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് ജോലി നിയമന കത്ത് കാണിച്ച്‌ പണം തട്ടിയ കേസിലാണ് മുരളീധരനടക്കം ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഹൈദരാബാദ് സ്വദേശികളായ മഹിപാല്‍ റെഡ്ഡി-ടി പ്രവര്‍ണ റെഡ്ഡി ​ദമ്പതികളുടെ പരാതിയിന്‍ മേലാണ് പൊലീസ് കേസെടുത്തത്. ഫാര്‍മസ്യൂട്ടിക്കല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ പദവി...
ചേര്‍ത്തല: എ​ന്‍.​ഡി.​എ. സ​ഖ്യ​ത്തി​ലെ ബി.​ഡി.​ജെ.​എ​സ്. മ​ത്സ​രി​ക്കു​ന്ന തൃ​ശൂ​ര്‍, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാനാർത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയും, വയനാട്ടില്‍ പൈലി വാത്തിക്കാടുമാണ് ബി.ഡി.ജെ.എസിന് വേണ്ടി ജനവിധി തേടുക. അതേസമയം ആലത്തൂരില്‍ ടി.വി. ബാബു, മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍ എന്നിവരും മത്സരിക്കും. എന്നാല്‍ വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായാല്‍ അവിടെ ആരെ നിര്‍ത്തണമെന്ന് ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്നും തുഷാര്‍ വെള്ളാപ്പളളി പറഞ്ഞു.പി​താ​വ് വെ​ള്ളാ​പ്പ​ള്ളി...
മധുര: മധുരയില്‍ സ്വതന്ത്രയായി മത്സരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാർത്ഥി ഭാരതി കണ്ണമ്മ (58) നാമനിര്‍ദേശ പത്രിക നല്‍കി. മീനാക്ഷി ദേവിയുടെ വേഷത്തില്‍ കലക്ടറേറ്റില്‍ എത്തിയാണ് ഭാരതി കണ്ണമ്മ നാമനിര്‍ദേശ പത്രിക നല്‍കിയത്. രാജ്യത്ത് ഉയര്‍ന്നു വരുന്ന വര്‍ഗീയ ധ്രുവീകരണത്തില്‍ പ്രതിഷേധിച്ചാണു ദേവിയുടെ വേഷത്തിലെത്തി പത്രിക നല്‍കിയത്. സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഭാരതി ഇതു രണ്ടാം തവണയാണു പൊതു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.ഭാരതിയുടെ തിരഞ്ഞെടുപ്പു പത്രികയിലും വ്യത്യസ്ഥതയുണ്ട്. താന്‍ അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത്...
എറണാകുളം: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെ ദിലീപ് അപ്പീൽ നൽകി. അപ്പീൽ തീർപ്പാകും വരെ വിചാരണ നിർത്തിവയ്ക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു. അടുത്ത മാസം അഞ്ചിന് വിചാരണ തുടങ്ങാനിരിക്കെ ആണ് പ്രതിയായ ദിലീപിന്റെ ഹർജി. കേസ് ഏത് ഏജൻസി അന്വേഷിക്കണം എന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് നേരത്തെ ദിലീപിന്റെ ഹർജി തളള്ളിയ ഹൈക്കോടതി പ്രസ്താവിച്ചിരുന്നു.അതേ സമയം, വനിതാ ജഡ്ജിയെ നിയോഗിച്ചുളള വിചാരണ ഒൻപതു...
ലൂസിഫറായി ദശമൂലം ദാമു പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വലിയ ഹിറ്റായിരിക്കുകയാണ്. നടൻ സുരാജ് വെഞ്ഞാറമൂടാണ് തന്റെ ഇൻസ്റാഗ്രാമിലൂടെ ഈ പോസ്റ്റർ പങ്കുവച്ചത്.ലൂസിഫറിന്റെ ഔദ്യോഗിക പോസ്റ്ററിൽ മോഹൻലാലിന്റെ സ്ഥാനത്ത് ദശമൂലം ദാമു എന്ന കഥാപാത്രത്തിന്റെ ചിത്രം ചേർത്താണ് പോസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എന്നതിന് പകരം ദാമു നെടുമ്പള്ളിയായി സൂരജ് എന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. 'ക്രീയേറ്റിവിറ്റി ഹാ ഹാ ഹാ' എന്നെഴുതി ലൂസിഫറിന്റെ സംവിധായകൻ പൃഥ്വിരാജിനെയും,...
നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ "മേക്ക് ഇൻ ഇന്ത്യ" 2014 സെപ്റ്റംബർ 25 നാണു പ്രഖ്യാപിച്ചത്. പ്രാദേശികമായി ലഭ്യമാകുന്ന അസംസ്‌കൃത വസ്തുക്കള്‍ കൊണ്ട് ഇന്ത്യയില്‍ത്തന്നെ ഉത്‌പന്നങ്ങൾ നിര്‍മിക്കുന്നതിനുള്ള അവസരങ്ങള്‍ സംരംഭകര്‍ക്ക് നല്‍കുക, മികച്ച നിലവാരമുള്ള ഉത്‌പന്നങ്ങൾ നിര്‍മിക്കുക, ഉത്‌പന്നങ്ങൾക്കു അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുക, മികച്ച നിക്ഷേപകരെ കണ്ടെത്തുക എന്നൊക്കെയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഉത്‌പാദന രംഗത്തു ചൈന നേടിയ സ്വയം പര്യാപ്തത മാതൃകയാക്കിയായിരുന്നു മോദി സർക്കാരിന്റെ ഈ പ്രഖ്യാപനം.എന്നാൽ അഞ്ചു...
ന്യൂഡൽഹി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയിച്ചതിനെ തുടർന്ന് രാജ്യം വൻ ബഹിരാകാശ ശക്തിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതിരോധ ഗവേഷണ സംഘത്തെ അഭിനന്ദിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്, അദ്ദേഹത്തിന് ലോക നാടക ദിനാശംസകൾ നേരുകയും ചെയ്തു.ഡി.ആർ.ഡി.ഒ (ഡിഫൻസ് റിസേർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ)ന്റെ നേട്ടത്തിൽ അഭിമാനിക്കുന്നതായും, ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക നാടക ദിനാശംസകൾ നേരാൻ ആഗ്രഹിക്കുന്നതായുമാണ് രാഹുൽ ഗാന്ധി...
ചെന്നൈ: സ്ത്രീകളുടെ തിരഞ്ഞെടുപ്പ് കാര്‍ഡില്‍ അച്ഛന്റേയോ ഭര്‍ത്താവിന്റേയോ പേര് ചേര്‍ക്കുന്നത് പോലെ പുരുഷന്‍മാരുടെ വോട്ടേഴ്‌സ് ഐഡിയില്‍ ഭാര്യയുടെ പേര് കൂടി ചേര്‍ക്കണമെന്ന് നടി പത്മപ്രിയ. ട്വിറ്ററിലൂടെയാണ് പത്മപ്രിയ ഇക്കാര്യത്തിലുള്ള തന്‍റെ അഭിപ്രായം അറിയിച്ചത്. തന്റേയും ഭര്‍ത്താവ് ജാസ്മിന്‍ ഷായുടെയും തിരഞ്ഞെടുപ്പ് കാര്‍ഡ് ട്വിറ്ററില്‍ പങ്കുവെച്ചാണ് താരം ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.ഭര്‍ത്താവ് ജാസ്മിന്‍ ഷായ്ക്ക് തിരഞ്ഞെടുപ്പ് കാര്‍ഡില്‍ ഭാര്യയുടെ പേര് ചേര്‍ക്കാനാണ് താല്‍പര്യമെന്നും പത്മപ്രിയ പറയുന്നു. രാജ്യത്തെ പൊതു തിരഞ്ഞെടുപ്പില്‍ പുരുഷാധിപത്യം കുറയ്ക്കണമെന്നും...
കൊച്ചി: സ്‌ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന്‌ മുന്നേ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസില്‍ കലാപം. ബി.ഡി.ജെ.എസില്‍ തുല്യ നീതിയില്ലെന്ന്‌ ആരോപിച്ച്‌ ഉപാധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്‌ പാര്‍ടി വിടുന്നു. ഉപാധ്യക്ഷ സ്‌ഥാനത്തുനിന്ന്‌ നീക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ അക്കീരമണ്‍ പറഞ്ഞു. ഇന്നലെ മൂന്ന്‌ സീറ്റുകളിലേക്ക്‌ ബി.ഡി.ജെ.എസ്‌ സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഉപാധ്യക്ഷന്‍ പാര്‍ടി വിടാന്‍ ഒരുങ്ങുന്നത്‌. എല്ലാ സമുദായങ്ങളേയും ഒരു വേദിയില്‍ അണിനിരത്തുകയെന്ന ലക്ഷ്യവുമായെത്തിയ ബി.ഡി.ജെ.എസിന്‌ പാര്‍ടിക്കുള്ളില്‍ തുല്യനീതി ഉറപ്പാക്കാനാകുന്നില്ലെന്നാണ്‌ അക്കീരമണ്‍ പറയുന്നത്‌.മുന്നോക്ക സംവരണം, ശബരിമല...