25 C
Kochi
Friday, September 17, 2021

Daily Archives: 15th March 2019

മലയാള സിനിമക്ക് ലോക സിനിമാ ഭൂപടത്തിൽ ഇടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സംവിധായകരിൽ ഒരാളായ ജി.അരവിന്ദൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 28 വർഷങ്ങൾ തികയുന്നു. 1991 മാർച്ച് 15 നാണ് അരവിന്ദൻ ഈ ലോകത്തോട് വിട പറഞ്ഞത്. തന്റെ അവസാന ചിത്രമായ 'വാസ്തുഹാര' റിലീസ് ആവുന്നതിനു മുൻപായിരുന്നു അരവിന്ദന്റെ വിയോഗം. ചലച്ചിത്ര-നാടക സംവിധായകൻ, തിരക്കഥാകൃത്ത്, സംഗീതജ്ഞൻ, കാർട്ടൂണിസ്റ്റ്, ചിത്രകാരൻ എന്നീ നിലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച ഗോവിന്ദൻ അരവിന്ദൻ എന്ന...
കോഴിക്കോട്: രണ്ടാം മാറാട് കേസില്‍ 12 വർഷം തടവുശിക്ഷ അനുഭവിക്കുന്നയാളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസ് (45) എന്നയാളെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിൽ കല്ലു കെട്ടിയ നിലയിൽ വെള്ളയില്‍ കടപ്പുറത്തിനു സമീപത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടാം മാറാട് കേസില്‍ മാറാട് പ്രത്യേക കോടതി 12 വർഷത്തേക്ക് ശിക്ഷിച്ചിരുന്ന ഇല്ല്യാസ് ജാമ്യത്തിലിറങ്ങിയതായിരുന്നു.മാറാട് കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നെന്നും, അതിനു...
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍, മെയ് മാസങ്ങളിലായി കണ്ണൂര്‍, വയനാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് കുട്ടികളില്‍നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. എട്ട്, ഒമ്പത്, പത്ത് ക്ളാസുകളിലെ 60 കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം നല്‍കുക.ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സിനിമയെക്കുറിച്ചുള്ള ഒരു ആസ്വാദനക്കുറിപ്പ് എഴുതി സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, സൈനിക സ്കൂള്‍ പി.ഒ,...
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച സെൻട്രൽ യൂണിവേഴ്സിറ്റികളിലൊന്നായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ യു. ജി, പി.ജി, എം.ഫിൽ, പി.എച്ച്.ഡി. മുതലായ കോഴ്സുകളിലേക്കുള്ള 2019-20 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷ ആരംഭിച്ചു. മാർച്ച് 15 മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മുൻ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓൺലൈൻ ഒബ്ജെക്റ്റീവ് ടൈപ്പ് പരീക്ഷയായിരിക്കും. ദേശീയ പരീക്ഷാ ഏജൻസി ആയ എൻ.ടി.എയ്ക്കാണ് പരീക്ഷാ ചുമതല. കഴിഞ്ഞ വർഷം...
വാഷിങ്ടൺ ഡി.സി: ചൊവ്വയിൽ ആദ്യമായി കാലുകുത്താൻ പോവുന്ന ബഹിരാകാശ സഞ്ചാരി ഒരു വനിത ആയിരിക്കാം എന്ന് നാസ അഡ്മിനിസ്ട്രേറ്ററായ ജിം ബ്രൈഡൻസ്റ്റീൻ പറഞ്ഞു. ചന്ദ്രനിലും അടുത്തതായി ഒരു വനിത സഞ്ചാരിയെ ആദ്യമായി ഇറക്കാനാണ് നാസ പദ്ധതിയിടുന്നതെന്നും ഇതിന്റെ തയ്യാറെടുപ്പുകളിലാണ് നാസയെന്നും ബ്രൈഡൻസ്റ്റീൻ പറഞ്ഞു. "സയൻസ് ഫ്രൈഡേ" എന്ന സയൻസ് ആൻഡ് ടെക്നോളജി റേഡിയോ ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്ന ബ്രൈഡൻസ്റ്റീനെ ഉദ്ധരിച്ച്, വാർത്ത ചാനലായ സി.എൻ.എൻ ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.ചൊവ്വയിൽ...
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡിലെ തിരക്കേറിയ രണ്ടു മുസ്‌ലിം പള്ളികളിൽ പ്രാർത്ഥനയ്ക്ക് എത്തിയവർക്കു നേരെയുണ്ടായ വെടിവയ്പ്പിൽ 40 മരണം. സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള പള്ളികളിലാണു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്കെത്തിയവർക്കുനേരെയാണ് ആയുധധാരി വെടിയുതിർത്തത്. 20 ൽ അധികം പേർക്കു പരുക്കേറ്റു. മരണ സംഖ്യ ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്.അക്രമി ഓസ്ട്രേലിയൻ പൗരനാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബ്രണ്ടൻ ടാറന്റ് (28) ആണ് നരനായാട്ടിന് പിന്നിൽ. ഇയാളുടെ തീവ്ര നിലപാടുകൾ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പും, ഇതിനോടകം...
കാസര്‍കോട്:മുഖ്യമന്ത്രി പിണറായി വിജയന്‍ വരാത്തിടത്ത്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്നതില്‍ സന്തോഷമെന്ന് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. രാഹുല്‍ ഗാന്ധി വീട്ടിലെത്തിയത് വലിയ ആശ്വാസമായി. അടുത്തുവരെ വന്നിട്ടും മുഖ്യമന്ത്രിയ്ക്ക് വരാന്‍ തോന്നിയിട്ടില്ല. പാര്‍ട്ടി ചെയ്ത കുറ്റമാണെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി വരാതിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രാഹുല്‍ ഗാന്ധി എല്ലാ സഹായവും ഉറപ്പുനല്‍കിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തിന് നിയമപരമായ സഹായം നല്‍കാമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കേരള സന്ദര്‍ശനത്തിനിടെ പെരിയയില്‍ എത്തിയ രാഹുല്‍...
തിരുവനന്തപുരം:എം.വി.ജയരാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിനെത്തുടര്‍ന്നു മുഖ്യമന്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ ആദായനികുതി കമ്മിഷണര്‍ ആര്‍. മോഹനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു കഴിഞ്ഞ ദിവസം രാജിവച്ച നളിനി നെറ്റോയുടെ സഹോദരനാണ് ആര്‍. മോഹന്‍.സി.പി.എം. സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെയാണ് മോഹന്റെ നിയമനം. അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റില്‍ അറിയിച്ച ശേഷമാണു മുഖ്യമന്ത്രി നിയമനം നടത്തിയത്.ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ (ഐ.ആര്‍.എസ്) ചേരുന്നതിനു മുമ്പ് റിസര്‍വ് ബാങ്കില്‍ ഓഫിസറായിരുന്നു...
കോഴിക്കോട്: പത്താംക്ലാസ് പരീക്ഷയുടെ ഉത്തരപ്പേപ്പർ റോഡരികില്‍ കിടന്ന സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരനു സസ്പെന്‍ഷന്‍. കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് സിബിയെയാണ് സസ്പെന്‍ഡു ചെയ്തത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെയും, ഡ്യൂട്ടി ചാര്‍ജ്ജിനെയും പരീക്ഷാ ചുമതലകളില്‍ നിന്നും മാറ്റി.കഴിഞ്ഞ ദിവസം നടന്ന മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് വഴിയരികില്‍ നിന്നും നാട്ടുകാര്‍ക്ക് കിട്ടിയത്. ഉടന്‍ നാട്ടുകാര്‍ സ്‌കൂളില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പോസ്റ്റു ചെയ്യുന്നതിനായി ബൈക്കില്‍ കൊണ്ടു...
കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍, മദ്ധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകൻ ശ്രീകുമാർ മേനോന്റെ ആവശ്യം കോടതി തള്ളി. എം.ടി, തന്റെ തന്നെ നോവലായ രണ്ടാമൂഴത്തെ അവലംബിച്ച് എഴുതി ശ്രീകുമാർ മേനോന് കൈമാറിയ തിരക്കഥ സംവിധായകന് ഉപയോഗിക്കാനാവില്ലെന്ന ഉത്തരവ് നേരത്തെ ഉണ്ടായിരുന്നു, ഈ ഉത്തരവും ഇതോടൊപ്പം കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിലനിര്‍ത്തി.നടൻ മോഹൻലാലിനെ, ഭീമസേനന്റെ വേഷത്തിൽ നിശ്ചയിച്ചുകൊണ്ടുള്ള സിനിമയ്ക്കായി നാലുവർഷം മുൻപാണ്, പ്രശസ്ത എഴുത്തുകാരനും, ചലച്ചിത്രകാരനും...