25 C
Kochi
Tuesday, September 21, 2021

Daily Archives: 21st March 2019

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ കേരള രാഷ്ട്രീയത്തില്‍ വീണ്ടും കോ ലീ ബി വിവാദം (കോൺഗ്രസ്സ് ലീഗ് ബി.ജെ.പി. കൂട്ടുകെട്ട്) ചൂടുപിടിക്കുകയാണ്. എന്നാൽ സി.പി.എം ആരോപിക്കുന്ന കോ ലീ ബി സഖ്യം അടിസ്ഥാനരഹിതമാണെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി വ്യക്തമാക്കി. തിരുവനന്തപുരത്തു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരത്ത് കുമ്മനത്തിന് വോട്ടു നല്‍കി പകരം അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ പി. വോട്ടുനേടാന്‍ കോണ്‍ഗ്രസ് ധാരണയിലെത്തിയെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണമായിരുന്നു തിരഞ്ഞെടുപ്പ് രംഗത്തെ ചൂട് പിടിപ്പിച്ചത്....
കഥാപാത്രങ്ങളിൽ മാത്രമല്ല, ലുക്കിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്ന നടനാണ് മമ്മൂട്ടി. അറുപത്തി ഏഴാം വയസിൽ നിൽക്കുമ്പോളും അതൊന്നും തന്റെ ശരീരത്തെയോ മനസ്സിനെയോ ബാധിച്ചിട്ടില്ലെന്ന് മമ്മൂക്ക തന്റെ കഥാപാത്രങ്ങളിലൂടെ തെളിയിക്കുന്നു. ഇപ്പോൾ മറ്റൊരു ഫോട്ടോ കൂടെ വൈറൽ ആയിരിക്കുകയാണിപ്പോൾ. ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം എടുത്ത ഈ ഒരു സ്റ്റിൽ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'പതിനെട്ടാം പടിയിലെ'...
കൊച്ചി: കൊച്ചി ബിനാലെ അവസാനിക്കാൻ വെറും ഒരാഴ്ച മാത്രം ശേഷിക്കെ, ഇതിനു പിന്നിൽ പണമൊഴുക്കിയ കൊച്ചി ബിനാലെ ഫൌണ്ടേഷൻ വിവാദത്തിൽ. കരാറുകൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യാതെ കോടിക്കണക്കിനു രൂപയുടെ പണികൾ കരാറുകാരനെ ഏൽപ്പിച്ചതാണ് ഇപ്പോൾ വിവാദമായി മാറിയത്.തോമസ് ക്ലറി ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധീകരിച്ചു കൊണ്ട് അപ്പു തോമസ് ആണ് മാർച്ച് 18 എന്ന തീയതിവെച്ച കോടതി നോട്ടീസ് ബിനാലെ ഫൗണ്ടേഷന് നൽകിയിരിക്കുന്നത്. ബിനാലെയുടെ പ്രധാന വേദികളായ...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കും. വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം, ബി.ജെ.പി. സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നതിനാലാണ് യു.ഡി.എഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെവിടെയും മത്സരിക്കില്ല. യു.ഡി.എഫ്. നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണെന്നും, കോണ്‍ഗ്രസ്സിനും, കോണ്‍ഗ്രസ്സുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ദ്ധിച്ചാല്‍ മാത്രമേ, ദേശീയതലത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യത തെളിയുകയുള്ളൂവെന്നും...
ബംഗളൂരു: അഭിനേത്രി സുമലതയുടെയും നടനും ദൾ സ്ഥാനാർത്ഥിയുമായ നിഖിൽ ഗൗഡയുടെയും സിനിമകൾ, ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതു തിരഞ്ഞെടുപ്പു കമ്മീഷൻ വിലക്കി. കർണാടകയിലെ മാണ്ഡ്യയിൽ വോട്ടെടുപ്പു കഴിയുന്ന ഏപ്രിൽ 18 വരെ ആണ് വിലക്ക്. അതേസമയം തിയറ്ററുകൾക്കും സ്വകാര്യ ദൃശ്യമാധ്യമങ്ങൾക്കും ഇവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിൽ വിലക്കില്ല.സുമലത, കന്നഡ, മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിറക്കൂട്ട്, തൂവാനത്തുമ്പികൾ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികൾക്കും സുമലത പ്രിയങ്കരിയാണ്. കർണാടക മുഖ്യമന്ത്രി...
ചെന്നൈ: തമിഴ്‌നാട് അണ്ണാ.ഡി.എം.കെ. എം.എല്‍.എ. ആര്‍. കനകരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹൃദയാഘാതം വന്നത്. സുളൂര്‍ മണ്ഡലത്തിലെ എം.എല്‍.എയാണ് ഇദ്ദേഹം.തമിഴ്‌നാട്ടില്‍, 2016 മേയില്‍, നിലവിലെ സര്‍ക്കാര്‍ വന്നതിനു ശേഷം അഞ്ച് എം.എല്‍.എമാരാണ് മരിച്ചത്. സീനിവേല്‍, എ.കെ. ബോസ് (രണ്ടുപേരും തിരുപ്പറക്കുണ്ട്രത്ത് നിന്നും), ജയലളിത (ആര്‍.കെ. നഗര്‍), കരുണാനിധി (തിരുവാരൂര്‍), കനകരാജ് (സുളൂര്‍) എന്നിവരാണ് മരിച്ച എം.എല്‍.എമാര്‍. ഇവരില്‍ നാലു പേരും അണ്ണാ ഡി.എം.കെ. എം.എല്‍.എമാരാണ്.
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോടിയേരി നൂറു നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അതു വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫിനെ സഹായിക്കാന്‍ ബി.ജെ.പി. ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലാണ് മത്സരം. സി.പി.എമ്മിന് ചെയ്യുന്ന ഓരോ വോട്ടും, പരോക്ഷമായി പ്രയോജനം ചെയ്യുന്നത് ബി.ജെ.പിക്കാണെന്നും ഉമ്മന്‍ ചാണ്ടി...
ഹെൽസിങ്കി:ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള ആളുകൾ ഫിൻലാന്റുകാരാണെന്ന് പുതിയ സർവ്വേ. കഴിഞ്ഞ വർഷത്തെ കണക്കിലെടുപ്പിലും ഫിൻലാന്റ് തന്നെയായിരുന്നു മുന്നിൽ. കഴിഞ്ഞ വർഷത്തെക്കാൾ ഏഴ് സ്ഥാനങ്ങൾ പിന്നിലായി 140 ാം സ്ഥാനത്താണ് ഇന്ത്യയുടെ റാങ്കിങ്. 2018 ൽ ഇന്ത്യ 133 ാം സ്ഥാനത്തായിരുന്നു. 2019 മാർച്ച് വരെയുള്ള കണക്കെടുപ്പാണ് ഇത്. യെമൻ, സിറിയ, ബോട്സ്വാന, വെനിസ്വേല എന്നീ രാജ്യങ്ങൾ സന്തോഷത്തിന്റെ കാര്യത്തിൽ വളരെ പിന്നിലായതായും, ഈ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയെന്നും കണക്കുകൾ...
ന്യൂഡൽഹി : 14000 കോടിയുടെ വായ്പാത്തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയെ ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റു ചെയ്തത് ലോക്സഭാ തിരഞ്ഞെടുപ്പിൽ മുതലെടുക്കാൻ ബി.ജെ.പി. ശ്രമം. "ഒളിവിൽ പോകാൻ കഴിഞ്ഞേക്കും പക്ഷേ രാജ്യത്തിന്റെ ചൗക്കിദാറിൽ (കാവൽക്കാരൻ) നിന്നു രക്ഷപ്പെടാൻ നിങ്ങൾക്കു കഴിയില്ല," എന്നായിരുന്നു നീരവ് മോദിയുടെ അറസ്റ്റ് കേന്ദ്ര സർക്കാരിന്റെ വിജയമായി വാഴ്ത്തി കേന്ദ്രമന്ത്രി ഹർദീപ് പുരിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ പാകിസ്ഥാൻ ഭീകര കേന്ദങ്ങൾക്കു നേരെ സൈന്യം...
തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന, ഡി.ജി.പിയും കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി -20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം ചാലക്കുടി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം ഐ.പി.എസ്. സ്ഥാനം രാജിവയ്ക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിനും, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാനും ചേരുന്നതോടെ ചാലക്കുടിയില്‍ ഇത്തവണ ശക്തമായ മത്സരമാകും അരങ്ങേറുക.അഴിമതി വിരുദ്ധ പ്രതിച്ഛായയും, സംസ്ഥാനത്തെ ഏറ്റവും ശക്തനായ പൊലീസ് ഉദ്യോഗസ്ഥനെന്ന...