25 C
Kochi
Friday, September 24, 2021

Daily Archives: 8th March 2019

മുംബൈ: ആഗോളവിപണിയുടെ ചുവടുപിടിച്ച്, നഷ്ടത്തോടെയാണ്, ഇന്ത്യൻ ഓഹരിവിപണിയിലും വ്യാപാരം പുരോഗമിക്കുന്നത്. ഓട്ടോമൊബൈൽ, ബാങ്കിംഗ്, മെറ്റൽ, ഐ.ടി. മേഖലകളിലെല്ലാം നഷ്ടം പ്രകടമാണ്. ഇൻഫ്ര, ഫാർമ എന്നീ മേഖലകളിൽ മാത്രമാണ് അൽപമെങ്കിലും നേട്ടം ഇന്ന് കാണുന്നത്.സെൻസെക്സ് 100 പോയിന്റും നിഫ്റ്റി 50 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. എന്‍.ഡി.പി.സി, എം ആന്‍ഡ് എം, ബജാജ് ഓട്ടോ എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഒ.എന്‍.ജി.സി, കോൾ ഇന്ത്യ എന്നീ ഓഹരികൾ നഷ്ടത്തിലാണ്....
വയനാട്: പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീലിന്റെ മരണകാരണം തലയില്‍ വെടിയേറ്റതാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റെന്ന് എക്‌സ് റേ പരിശോധനയിലും കണ്ടെത്തി. പോസ്റ്റ് മോര്‍ട്ടത്തിന് പിന്നാലെ ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ത്ത​ത്.ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി​യ​ത്. മ​ല​പ്പു​റ​ത്തേ​യ്ക്കു ആം​ബു​ല​ന്‍​സി​ല്‍ കൊ​ണ്ടു​പോ​കു​ന്ന മൃ​ത​ദേ​ഹം വ​ഴി​യി​ലൊ​രി​ട​ത്തും നി​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്ക​രു​തെ​ന്നാ​ണ് ഒ​രു...
തൃശൂർ:പതിനാലാമത് തൃശൂർ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് മാര്‍ച്ച് 15 നു തുടക്കമാവും. ഗോവ, തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലെ പുരസ്കാര ചിത്രങ്ങളുൾപ്പെടെ 75 ഓളം ചിത്രങ്ങളുമായി 15 മുതൽ 21 വരെ തൃശൂർ രവികൃഷ്ണ/രാമദാസ് തീയറ്ററിലും, തൃശൂർ പ്രസ്ക്ലബ് ഓഡിറ്റോറിയത്തിലുമാണ് ചലച്ചിത്ര പ്രദർശനങ്ങൾ. ദേശീയ–സംസ്ഥാന പുരസ്കാര ജേതാവായ ടി. കൃഷ്ണനുണ്ണിയാണ്  ‘ജനാധിപത്യം’  മുഖ്യപ്രമേയമായി നടത്തുന്ന മേളയുടെ ഡയറക്ടർ.തൃശൂർ ചലച്ചിത്രകേന്ദ്രം, തൃശൂർ കോർപ്പറേഷൻ, തൃശൂർ ജില്ലാ പഞ്ചായത്ത്, കെ.എം.ജോസഫ് ട്രസ്റ്റ്, ബാനർജി ക്ലബ്ബ്, എഫ്.എഫ്.എസ്.ഐ. കേരളം, കേരള ചലച്ചിത്ര...
കോഴിക്കോട്: ലോകസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, വാക്പോരുമായി ചെന്നിത്തലയും വീരേന്ദ്രകുമാറും. വീരേന്ദ്രകുമാറിന്റെ എല്‍.ഡി.എഫ്. പ്രവേശനത്തെ പരിഹസിച്ച ചെന്നിത്തലയ്ക്കു പിന്നാലെ മറുപടിയുമായി വീരേന്ദ്രകുമാറും രംഗത്തെത്തി.യു.ഡി.എഫ് വിട്ടുപോയ ലോക് താന്ത്രിക് ജനതാദളിന് എന്തു കിട്ടിയെന്നും, എല്‍.ഡി.എഫിനൊപ്പം പോയ പാര്‍ട്ടിക്ക് എന്തു ഗുണമുണ്ടായെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ ആലോചിക്കണമെന്നും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വീരേന്ദ്രകുമാറിനോടു സഹതാപം മാത്രമാണെന്നുള്ളത്. ചെറുപാര്‍ട്ടികളെ വിഴുങ്ങുന്ന സമീപനമാണ് സി.പി.എമ്മിന്റേത്. സി.പി.ഐയും, സി.പി.എമ്മും അല്ലാതെ മറ്റു പാര്‍ട്ടികള്‍ക്കൊന്നും എല്‍.ഡി.എഫില്‍ നിലനില്‍പ്പില്ലെന്നും രമേശ്...
പെരിന്തല്‍മണ്ണ: അലീഗഢ് മുസ്ലിം സര്‍വകലാശാലയിലെ 2019-20 അധ്യയന വര്‍ഷത്തേക്കുള്ള കോഴ്സുകളിലേക്ക് 200 രൂപ പിഴയോടു കൂടി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 12 വരെ നീട്ടി.ഈ മാസം ആറു വരെയായിരുന്നു അപേക്ഷാ സമയം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അലീഗഢ് മെയിന്‍ കേന്ദ്രത്തിലെ ബി.എ., ബി എസ്സി., ബി. കോം. തുടങ്ങിയ കോഴ്സുകളുടെ പ്രവേശന പരീക്ഷക്കും ഈ വര്‍ഷം മുതല്‍ കോഴിക്കോട് സെന്ററുണ്ട്. അപേക്ഷിക്കുന്നതിനായുള്ള വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 04933298299, 8891117177,...
ബെംഗളൂരു: ട്രാൻസ് ജെൻഡർ വിഷയത്തിൽ, നിരവധി സെമിനാറുകളും ചർച്ചകളും നടന്നു കൊണ്ടിരിക്കുന്ന ഈ ഒരു കാലത്ത് ഇതാ അഭിമാനിക്കാനായി മറ്റൊരു നേട്ടം കൂടെ. കർണാടക വിധാൻ സഭ (നിയമ സഭ) യിൽ വനിതാ ശിശു ക്ഷേമ വകുപ്പിൽ കഴിഞ്ഞ മാസമാണ് ട്രാൻസ് വുമൺ ആയ പരിചയ് ഗൗഡയെ നിയമിച്ചത്.മൈസൂരിൽ നിന്നും ബാംഗ്ലൂരേക്കു ഏതാനും വർഷങ്ങൾക്കു മുൻപ് താമസം മാറിയ ഇരുപത്തെട്ടുകാരിയായ പരിചയ് ഗൗഡ തന്റെ ആഹ്‌ളാദം മാധ്യമങ്ങളുമായി പങ്കു വെച്ചു....
മലപ്പുറം: ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ച് കേരളബാങ്ക് രൂപവത്കരിക്കുന്നതിന് അനുമതി തേടിയുള്ള പ്രമേയത്തെ ഒറ്റക്കെട്ടായി എതിര്‍ത്ത് മലപ്പുറം. വ്യാഴാഴ്ച നടന്ന ജില്ലാ സഹകരണ ബാങ്ക് ജനറൽ ബോഡി യോഗത്തിൽ യു.ഡി.എഫ് എതിർത്ത് വോട്ട് ചെയ്തതോടെയാണ്‌ പ്രമേയം പരാജയപ്പെട്ടത്. കളക്ടർ അമിത് മീണയുടെ സാന്നിധ്യത്തിൽ, രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. 32 അംഗങ്ങൾ ലയനത്തെ പിന്തുണച്ചപ്പോൾ 97 പേർ എതിർത്തു. പ്രമേയം പരാജയപ്പെട്ടതോടെ മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കി മാത്രമേ ലയനവുമായി സർക്കാരിന് മുന്നോട്ടുപോകാനാവൂ.130...
കല്പറ്റ: ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിൽ അതീവസുരക്ഷ. മലപ്പുറം, പാലക്കാട് ജില്ലകളിൽ മാവോവാദി സാന്നിധ്യമുള്ള മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയുണ്ടായ സംഭവത്തിനു ശേഷം മാവോവാദികൾ പിൻവലിഞ്ഞിട്ടുണ്ടെങ്കിലും ഏതുനിമിഷവും അവരുടെ ഭാഗത്തുനിന്ന്‌ തിരിച്ചടി പോലീസ് പ്രതീക്ഷിക്കുന്നുണ്ട്. മാവോവാദികൾ എതുതരത്തിൽ പ്രതികരിക്കുമെന്ന ആശങ്കയിലാണ് പോലീസ്.  മാവോവാദി സംഘങ്ങൾ ജില്ലയുടെ പലഭാഗങ്ങളിലായി തമ്പടിച്ചിട്ടുള്ളതിനാൽ ജില്ലയിലുടനീളം പോലീസ് നിരീക്ഷണം ശക്തമാണ്.അതേസമയം, മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിൽ കോൺഗ്രസ്...
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ രാഷ്ട്രീയപരമായി ദേശീയ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് നമുക്കു കാണാന്‍ സാധിക്കും. നിലവിലുളള പ്രതിപക്ഷം ഇത്തരം പ്രവര്‍ത്തനങ്ങളോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. രാജ്യത്ത് ജനങ്ങള്‍ കൂട്ടമായി ആക്രമിക്കപ്പെടുന്നത് സാധാരണകാഴ്ചയായി മാറുകയാണ്. ഭരണാധികാരികളെ ചോദ്യം ചെയ്യുന്ന ജനതയെ ഇല്ലാതാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. അത്തരം ഒരു സംഭവമാണ് ഉത്തര്‍പ്രദേശില്‍ അരങ്ങേറിയത്. മാര്‍ച്ച് 6 നു, ഭരണകൂടത്തിനെതിരായ ഒരു ടി.വി. ന്യൂസ് ചാനലിലെ ടോക് ഷോയുടെ ഷൂട്ടിനിടെ, ഒരു...
#ദിനസരികള് 690 സി പി ജലീല്‍. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ്. വ്യാജമായി സൃഷ്ടിച്ച ഏറ്റുമുട്ടലിലൂടെ പോലീസ് അദ്ദേഹത്തെ നിഷ്ഠൂരമായി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ബന്ധുമിത്രാദികള്‍ ആരോപിക്കുന്നു. സായുധരായ മാവോസംഘം പോലീസിനു നേരെ വെടിവെയ്ക്കുകയും, ഗത്യന്തരമില്ലാതെ പോലീസ് തിരിച്ചടിയ്ക്കുകയുമായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. എന്തായാലും തോക്കില്‍ കുഴലിലൂടെ ജനങ്ങളുടെ മോചനം സ്വപ്നം കണ്ട് നാളുകള്‍ പുലര്‍ത്തിയിരുന്ന ഒരാള്‍ കൂടി ദയനീയമായ കൊല്ലപ്പെട്ടിരിക്കുന്നു.നാളെ വരാനിരിക്കുന്ന വലിയ മുന്നേറ്റങ്ങള്‍ക്ക് ശക്തി പകരുന്ന ഒന്നായി ആ...