25 C
Kochi
Tuesday, May 18, 2021

Daily Archives: 20th March 2019

കൊച്ചി: താന്‍ ജയിച്ചു കാണണമെന്നാണ് ആഗ്രഹമെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞതായുളള ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരുത്തി കോണ്‍ഗ്രസ് നേതാവും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ടി.എന്‍. പ്രതാപന്‍. മമ്മൂട്ടി പറയാത്ത കാര്യങ്ങളാണ് പ്രതാപന്‍ പോസ്റ്റില്‍ തിരുകിക്കയറ്റിയത് എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതാപന്‍ പോസ്റ്റ് തിരുത്തിയത്.ടി എന്‍. പ്രതാപന്‍റെ സോഷ്യല്‍മീഡിയ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി പറഞ്ഞതായി ഫെയ്‌സ് ബുക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുറിച്ച വരികളാണ്...
മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപസാദൃശ്യത്തിലെത്തുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയിലെ സജീവ ചര്‍ച്ചാ വിഷയം. ഹരികൃഷ്ണന്‍ എഴുതി വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്.പിണറായി രൂപവുമായി ഏറെ സാദൃശ്യമുള്ള രീതിയിലാണ് മോഹലന്‍ലാലിന്റെ മേക്കോവര്‍. സംവിധായകന്റെയും എഴുത്തുകരന്റെയും പേര് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനാല്‍ പലരും ഇത് സത്യമാണെന്ന് തെറ്റിദ്ധരിക്കുകയു ചെയ്തു. എന്നാല്‍ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്ത്...
ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പി. 14 സീറ്റില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു. തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ്. അഞ്ചിടത്തും പി.സി. തോമസിന്‍റെ കേരള കോണ്‍ഗ്രസ് കോട്ടയത്തും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര സീറ്റുകളില്‍ ബി.ഡി.ജെ.എസ്. ജനവിധി തേടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും. ബി.ഡി.ജെ.എസുമായുള്ള സഖ്യം എന്‍.ഡി.എ. മുന്നണിക്കു ഗുണം ചെയ്യുമെന്നും മുരളീധരറാവു കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ...
റിയാദ്:സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസില്‍ യാത്രക്കാർക്ക് ഇൻസ്റ്റാഗ്രാം, വി ചാറ്റ് എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള പുതിയ സേവനം ആരംഭിച്ചു. വിമാനയാത്രക്കിടെ അഞ്ചു മൊബൈൽ ആപ്ലിക്കേഷനുകൾ സൗജന്യമായി ഉപയോഗിക്കാൻ യാത്രക്കാർക്ക് അവസരമൊരുക്കുന്ന ലോകത്തെ ഏക വിമാന കമ്പനിയാണ് സൗദി എയർലൈൻസ്. സൗദി എയർലൈൻസിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളില്‍ യാത്രക്കാർക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താനാവും. നേരത്തെ തന്നെ സൗദി വിമാനങ്ങളിൽ വാട്സാപ്, ഐ മെസേജ്, ഫേസ്ബുക്...
പാക്കിസ്ഥാന്റെ പരമാധികാര സ്വാതന്ത്ര്യവും ദേശ ഭദ്രതയും പരിരക്ഷിക്കുമെന്ന് ഉറപ്പു നല്‍കി ചൈന. ലോകത്ത് എന്തു സംഭവിച്ചാലും ചൈന പാക്കിസ്ഥാനോടൊപ്പം നില്‍ക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഉറപ്പുനല്‍കി. ബെയ്ജിങില്‍ നടന്ന ചൈനപാക് വിദേശകാര്യ നയതന്ത്ര സംഭാഷണത്തിലാണ് വാങ് യി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാക്കിസ്ഥാന്റെ ക്ലേശകരമായ അവസ്ഥകളിലെല്ലാം ചൈന കൂടെനിന്നിട്ടുണ്ടെന്നും, അതിനു നന്ദി അറിയിക്കുന്നതായും പാക് വിദേശകാര്യമന്ത്രി മെഹ്ബൂബ് ഖുറേഷിയും വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക് അതിര്‍ത്തി കടന്ന്...
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി മമത ബാനര്‍ജി. ഇടത് കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ പശ്ചിമബംഗാളിലെ പ്രധാന പോരാട്ടം, തൃണമൂല്‍ കോണ്‍ഗ്രസിനും, ബി.ജെ.പിക്കും ഇടയിലാവുകയാണെന്നും, അതിനാല്‍ രാജ്യത്തെ ചായ വില്പനക്കാരെല്ലാം ഭീതിയോടെയാണ് ജീവിക്കുന്നതെന്നുമാണ് മമത പറഞ്ഞത്. രാജ്യത്തിന്റെ ഭരണാധികാരിയെ ജനങ്ങള്‍ സ്‌നേഹിക്കും, പക്ഷെ പേടിക്കില്ല.ഇപ്പോള്‍ ചായ വില്പനക്കാരന്‍ പോലും, രാജ്യത്തിന്റെ ഭരണാധികാരിയെ പേടിക്കുകയാണെന്നും മമത ആരോപിച്ചു. ബംഗാളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ നരേന്ദ്ര മോദിയെ അനുവദിക്കരുതെന്നാണ് പ്രചരണ വേദികളില്‍ മമത ബാനജി ആവശ്യപ്പെടുന്നത്. സംഘപരിവാര്‍...
തിരുവനന്തപുരം: തിരുവന്തപുരത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ നടപടിയെടുക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പു പ്രചരണത്തിനായി 'വൈ ഐ ആം എ ഹിന്ദു' എന്ന പുസ്തകം ഉപയോഗിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് നടപടി. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, പരിശോധിച്ച് ആവശ്യമായ നടപടി എടുക്കുമെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നടപടി എടുക്കും.കൂടാതെ, ശബരിമല വിഷയം മതപരമായതാണെന്നും, ദൈവത്തിന്റെയും ജാതിയുടെയും പേരില്‍...
ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് വെറുതെ ഒരു രസത്തിനാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ ഇടതു സ്ഥാനാര്‍ത്ഥി എ.എം.ആരിഫ് പരാജയപ്പെട്ടാല്‍ താന്‍ തലമൊട്ടയടിച്ച് കാശിക്ക് പോകുമെന്നായിരുന്നു വെള്ളാപ്പള്ളി ആദ്യം പറഞ്ഞിരുന്നത്. പരാജയപ്പെടുമെന്ന ഭീതിയുള്ളതു കൊണ്ടാണ് കെ.സി.വേണുഗോപാല്‍ മത്സരിക്കാത്തതെന്നും വേണുഗോപാലാണ് സ്ഥാനാര്‍ത്ഥിയെങ്കിൽ, അദ്ദേഹം എട്ടുനിലയില്‍ പൊട്ടുമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹം അതൊരു രസത്തിന് പറഞ്ഞതാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍, ഷാനി മോളെ...
അരുണാചൽ പ്രദേശ്: പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി 25 ബി.ജെ.പി നേതാക്കള്‍ രാജിവെച്ചു. രാജിവെച്ചവരില്‍ മന്ത്രിമാരും ഉന്നത സ്?ഥാനീയരും ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച മാത്രം അരുണാചല്‍ പ്രദേശില്‍ 18 ബി.ജെ.പി നേതാക്കള്‍ രാജിവെച്ചു.പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജര്‍പും ഗാംബിന്‍, ആഭ്യന്തര മന്ത്രി കുമാര്‍ വയ്, വിനോദ സഞ്ചാര വകുപ്പു മന്ത്രി ജര്‍കര്‍ ഗാംലിന്‍, ആറ് സിറ്റിങ് എം.എല്‍.എമാര്‍ എന്നിവരുള്‍പ്പെടെയാണ് രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ്...
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 77 പോയന്റ് ഉയര്‍ന്ന് 38441 ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തില്‍ 11546 ലുമാണ് വ്യാപാരം നടക്കുന്നത്.ഇന്ത്യബുള്‍സ് ഹൗസിങ്, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, വിപ്രോ, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടി.സി.എസ്, എച്ച്.ഡി.എഫ്‌.സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഐ.ഒ.സി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയന്‍സ്, സിപ്ല,...