25 C
Kochi
Friday, September 17, 2021

Daily Archives: 14th March 2019

മുംബൈ: ബോളിവുഡ്‌ താരം ആമിർ ഖാൻ, കടൽ കൊള്ളക്കാരന്റെ വേഷത്തിലെത്തിയ 'തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ' എന്ന ചിത്രത്തിന് ശേഷം അടുത്ത ചിത്രത്തെ കുറിച്ച് ഔദ്യോഗികമായ വെളിപ്പെടുത്തലുകൾ ഒന്നും തന്നെ നടത്തിയിരുന്നില്ല. എന്നാൽ തന്റെ 54-ാം പിറന്നാൾ ദിനത്തിൽ ആരാധകരുടെ കാത്തിരിപ്പിനു വിരാമം ഇട്ടിരിക്കുകയാണ് ബോളിവുഡിലെ സൂപ്പർ സ്റ്റാർ.1994 ൽ പുറത്തിറങ്ങിയ ടോം ഹാങ്ക്സ് നായകനായ 'ഫോറസ്റ്റ് ഗമ്പ്' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെ ആയിരിക്കും ആമിർ ഖാൻ ഇനി വെള്ളിത്തിരയിൽ...
ന്യൂഡൽഹി: ലോകസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ, കൊളോണിയൽ കാലം തൊട്ടുള്ള "ക്രൂരമായ" രാജ്യദ്രോഹ നിയമം പിൻവലിക്കുമെന്ന വാഗ്ദാനം പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ കോൺഗ്രസ് ഉദ്ദേശിക്കുന്നതായി സൂചന. ബി.ജെ.പി യുടെ കീഴിലുള്ള നരേന്ദ്ര മോദി സർക്കാർ, ഭിന്നാഭിപ്രായം ഉയർത്തുന്ന പൗരന്മാരെ ദ്രോഹിക്കാൻ ഏറെ ദുരുപയോഗം ചെയ്ത രാജ്യദ്രോഹ നിയമം പിൻവലിക്കാനുള്ള നിർദ്ദേശം കോൺഗ്രസിന്റെ പ്രകടന പത്രികയുടെ കരടിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി പേരു വെളിപ്പെടുത്താത്ത മുതിർന്ന കോൺഗ്രസ് നേതാവിനെ അധികരിച്ച് 'ദി പ്രിന്റ്' ആണ് റിപ്പോർട്ടു...
മലപ്പുറം: പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത വെസ്റ്റ് നൈൽ വൈറസ് ബാധ മലപ്പുറത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. പ്രധാനമായും ക്യൂലക്‌സ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകൾ വാഹകരായിട്ടുള്ള വെസ്റ്റ് നൈൽ വൈറസും, ഈ വൈറസ് ബാധയെ തുടർന്നുണ്ടാവുന്ന വെസ്റ്റ് നൈൽ പനിയുമാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. നിപാ വൈറസിന് ശേഷം ഉണ്ടായിരിക്കുന്ന മറ്റൊരു വൈറസ് ഭീഷണിയാണിത്.നാഡീ സംവിധാനത്തെയാണ് ഈ വൈറസ് ഗുരുതരമായി ബാധിക്കുന്നത്. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ...
ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ആര്‍.ജെ.ഡി യും തമ്മില്‍ ധാരണയായി. ആര്‍.ജെ.ഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മത്സരിച്ചേക്കും. മഹാസഖ്യത്തിലെ നേതാക്കള്‍ ദല്‍ഹിയിലെത്തി നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്. സീറ്റ് ധാരണ ചര്‍ച്ച ചെയ്‌തെന്നും ഒന്നിലും ആശങ്കയില്ലെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. കോണ്‍ഗ്രസ്സിന്റെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ  നേതൃത്വത്തില്‍ ഒരു ദിവസം നീണ്ടു നിന്ന ചര്‍ച്ചക്ക്...
തൃശൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തിലെത്തിയാല്‍, മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ മത്സ്യത്തൊഴിലാളികളുടെയും അഹിംസാപരമായ ആയുധമായിരിക്കും മന്ത്രാലയമെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി, തൃശൂരിലെ തൃപ്രയാറില്‍ നടക്കുന്ന ഫിഷർമെൻ പാർലമെന്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ കപട വാഗ്ദാനം നല്‍കുന്നയാളല്ല താനെന്നും, ചെയ്യാന്‍ തീരുമാനിച്ചുറപ്പിച്ച ശേഷമാണ് താന്‍ ഒരു കാര്യം പറയുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളടക്കം...
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചു. ദേശസ്‌നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പുല്‍വാമ അക്രമണ സമയത്തെ കോണ്‍ഗ്രസ്സിന്റെ വേദനിപ്പിച്ചെന്നുമാണ് ഇക്കാര്യത്തില്‍ ടോം വടക്കന്റെ വിശദീകരണം. എ.ഐ.സി.സി. മുന്‍ വക്താവായ ടോം വടക്കന്‍, കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസ്സില്‍ കുടുംബ വാഴ്ചയാണെന്നാണ് ടോം വടക്കന്‍ പറഞ്ഞത്.നേരത്തെ തൃശ്ശൂരില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ടോം വടക്കന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ...
ചെന്നൈ: വിജയ് സേതുപതി ട്രാൻസ്‍ജെൻഡർ കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുന്ന 'സൂപ്പർ ഡീലക്സ്' എന്ന തമിഴ് ചിത്രത്തെ പ്രശംസിച്ചു ബോളിവുഡ് സംവിധായൻ അനുരാഗ് കശ്യപ്. സൂപ്പർ ഡീലക്സിന്റെ ട്രെയ്‌ലർ മികച്ചതാണെന്ന് അഭിപ്രായപ്പെട്ട അനുരാഗ്, ചിത്രത്തിന്റെ സംവിധായകൻ ത്യാഗരാജൻ കുമാരരാജയെ അഭിനന്ദിക്കുകയും, ഈ സിനിമയുടെ ഭാഗമാകാൻ തനിക്ക് അവസരം കിട്ടിയിരുന്നു എന്നും, ആ അവസരം നഷ്ടപ്പെട്ടതിൽ ഖേദമുണ്ട് എന്നും തന്റെ ട്വിറ്റർ കുറിപ്പിൽ പറഞ്ഞു.ചിത്രത്തിന്റെ ആലോചന ഘട്ടത്തിൽ...
#ദിനസരികള് 696 3. ഇനിയും ആഴം അളക്കാനാകാത്ത വ്യാപംമധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാറിന്റെ കാര്‍മികത്വത്തില്‍ കൊണ്ടാടപ്പെട്ട അഴിമതിയാണ് വ്യാപം. വ്യാപത്തിന്റെ വ്യാപ്തി ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത. ഏകദേശം രണ്ടായിരത്തോളം ആളുകള്‍ അറസ്റ്റിലായി. പരാതി ഉന്നയിച്ചവരും പ്രതിസ്ഥാനത്തുള്ളവരും വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തവരുമായി എത്രയോ അധികം ആളുകള്‍ കൊല്ലപ്പെട്ടു. ജയിലില്‍ കിടക്കുന്നവര്‍ കേസ് അനന്തമായി നീണ്ടു പോകുമെന്നും തങ്ങള്‍ക്ക് ഒരിക്കലും നീതി കിട്ടില്ലെന്നും ആക്ഷേപിച്ചുകൊണ്ട് തങ്ങളെ ദയാവധത്തിന് ഇരയാക്കണമെന്ന് ഇന്ത്യന്‍ പ്രസിഡന്റിനോട് ആവശ്യപ്പെടുന്ന...
ബംഗളൂരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യം സീറ്റു ധാരണയിലെത്തി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സീറ്റുവിഭജനത്തില്‍ ധാരണയായത്‌. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍പ്രധാനമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ ദേവഗൗഡയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യം സീറ്റ്  ധാരണയിലെത്തിയത്.10 സീറ്റുകള്‍ വേണമെന്ന വാശിയില്‍ ജെ.ഡി.എസ്. ഉറച്ചു നിന്നെങ്കിലും, ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ 20 സീറ്റുകളില്‍ കോണ്‍ഗ്രസ്സും, 8 സീറ്റുകളില്‍ ജെ.ഡി.എസും മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉത്തര കന്നഡ, ചിക്കമംഗളൂരു, ഷിമോഗ,...
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിലെ 16 സീറ്റുകളിലേയും, മഹാരാഷ്ട്രയിലെ 5 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളുടെ പേരാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. മുതിര്‍ന്ന നേതാവ് രാജ് ബബ്ബര്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദിലും, മുന്‍ കേന്ദ്രമന്ത്രി ജയ്സ്വാള്‍ കാണ്‍പൂരിലും മത്സരിക്കും. സുശീല്‍ കുമാര്‍ ഷിന്‍ഡെ സോളാപൂരില്‍ നിന്നും, നടന്‍ സുനില്‍ ദത്തിന്‍റെ മകള്‍ പ്രിയാ ദത്ത് മുംബൈ നോര്‍ത്തില്‍ നിന്നും ജനവിധി തേടും.നാഗ്പൂരില്‍ നിതിന്‍ ഗഡ്ക്കരിക്കെതിരെ കിസാന്‍ കോണ്‍ഗ്രസ് നേതാവ് നാനാ പടോളിനെയാണ്...