25 C
Kochi
Friday, September 24, 2021

Daily Archives: 22nd March 2019

പാലക്കാട്: സി.പി.എം. പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന കേസിലെ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. യുവതിയുടെ പരാതിയില്‍ വ്യാഴാഴ്ച മങ്കര, ചെര്‍പ്പുളശ്ശേരി പൊലീസ് സംയുക്തമായി തെളിവെടുപ്പ് ആരംഭിച്ചിരുന്നു.കാമുകനും, സംഘടനാതലത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നയാളുമായ യുവാവ് പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് യുവതി പൊലീസ് മുമ്പാകെ മൊഴി നല്‍കിയിട്ടുള്ളത്. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചു. തുടര്‍ന്ന് യുവതി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. മാര്‍ച്ച് 16ന്...
ഹുബ്ബള്ളി, കർണ്ണാടക: ഹൃദയാഘാതത്തെ തുടര്‍ന്ന് കർണ്ണാടക മന്ത്രി സി.എസ് ശിവള്ളി (57) അന്തരിച്ചു. ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു വൈകുന്നരമായിരുന്നു അന്ത്യം. ധാര്‍വാഡ് ജില്ലയിലെ കുഡ്‌ഗോള്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയായിരുന്നു അദ്ദേഹം. മൂന്നു തവണയാണ് ശിവള്ളി കുഡ്‌ഗോളില്‍ നിന്നു നിയമസഭയില്‍ എത്തിയത്. 2008 ലാണ് ശിവള്ളി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. പിന്നീട് 2013 ലും 2018 ലും കോണ്‍ഗ്രസ് ബാനറില്‍ ശിവള്ളി നിയമസഭയിലെത്തി.
കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞു. പേരാമ്പ്ര സി.കെ.ജി. കോളേജില്‍ എത്തിയ മുരളീധരനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കൂട്ടമായി എത്തി തടയുകയായ്രിരുന്നു. തുടര്‍ന്ന് കോളേജിന്റെ ഗോവണിയില്‍ ഇരുന്ന് കൊണ്ട് അവര്‍ മുരളീധരനെതിരെയും, പി. ജയരാജന് അനുകൂലമായും മുദ്രാവാക്യം വിളിച്ചു.ഗേറ്റ് അടച്ച് തടഞ്ഞതിനെ തുടര്‍ന്ന് മുരളീധരന്‍ പിന്‍വലിയുകയായിരുന്നു. തുടര്‍ന്ന് എസ്.എഫ്.ഐക്കെതിരെ കെ.സ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരും എത്തുകയായിരുന്നു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം നടന്നു. സംഘര്‍ഷ...
ന്യൂഡൽഹി: ബി.ജെ.പി. നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ എതിര്‍ത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. കോണ്‍ഗ്രസ്സിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. ബി.ജെ.പി. നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ 2008 - 2009 കാലഘട്ടത്തില്‍ ബി.ജെ.പി. നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയെന്ന ആരോപണവും ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയ ഡയറിയിലെ കൈയ്യക്ഷരവും ഒപ്പും വ്യാജമെന്നാണ് ബി.ജെ.പി. പറയുന്നത്.കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ്...
തിരുവനന്തപുരം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) സംഘടിപ്പിക്കുന്ന അവധിക്കാല കായിക പരിശീലന ക്യാമ്പ് കാര്യവട്ടം സായി എൽ.എൻ.സി.പി.ഇയിൽ വച്ച് ഏപ്രിൽ 1 മുതൽ 31 വരെ നടക്കും. പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പരിശീലന ക്യാമ്പിൽ പങ്കെടുക്കാം. അത്ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ്, നീന്തൽ, സൈക്ലിംഗ്, ജിംനാസ്‌റ്റിക്‌സ്, ബാസ്കറ്റ്ബാൾ, വോളീബോൾ, ടെന്നീസ്, ബോക്സിങ്, കബഡി, ഗോ ഗോ,തയ്‌ക്കൊണ്ടോ, നെറ്റ്ബോൾ, കളരിപ്പയറ്റ് എന്നീ ഇനങ്ങളിലായി കായികപരിശീലന ക്യാമ്പ് നടക്കും.കൂടാതെ സിന്തറ്റിക്...
തിരുവനന്തപുരം:സംസ്ഥാനത്ത് വേനല്‍ രൂക്ഷമാകുന്നതിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ ജല ക്ഷാമം അനുഭവപ്പെടുമെന്ന് ഭൂജലവകുപ്പിന്റെ കണ്ടെത്തല്‍.പാലക്കാട്, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് ജലദൗര്‍ലഭ്യത്തിന് സാധ്യത. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പെരുമാട്ടി പഞ്ചായത്തിലായിരിക്കും കൂടുതല്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുക.പ്രളയംബാധിച്ച തൊടുപുഴ, അടിമാലി, കട്ടപ്പന, ദേവികുളം എന്നീ പ്രദേശങ്ങളിലാണ് ഇടുക്കിയില്‍ ജലദൗര്‍ലഭ്യമുണ്ടാവുക. പത്തനംതിട്ട ജില്ലയിലെ ആര്യങ്കാവ് പ്രദേശത്തും ജലക്ഷാമമുണ്ടാകും. പ്രളയത്തിനു ശേഷം രണ്ടു മീറ്റര്‍ വരെ ഭൂഗര്‍ഭജലത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം,...
അലഹബാദ്: അലഹബാദ് കേന്ദ്രസര്‍വകലാശാലയില്‍ വിവിധ പഠന വിഭാഗങ്ങളിലായി 558 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍-66, അസോസിയേറ്റ് പ്രൊഫസര്‍-156, അസിസ്റ്റന്റ് പ്രൊഫസര്‍-336 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഏപ്രില്‍ 16 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.allduniv.ac.in, https://pariksha.up.nic.in
ന്യൂഡല്‍ഹി: നിര്‍ണായക ലോക്‌സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന അദ്ധ്യക്ഷന്റെ അടുത്ത ബന്ധു കോണ്‍ഗ്രസിലേക്ക്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.മഹേന്ദ്ര നാഥ് പാണ്ഡേയുടെ സഹോദരന്‍ ജിതേന്ദ്ര നാഥ് പാണ്ഡേയുടെ മരുമകള്‍ അമൃത പാണ്ഡേയാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അറിയിച്ചത്. പുതുതായി സ്ഥാനമേറ്റെടുത്ത എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് അമൃത ഇക്കാര്യം വ്യകതമാക്കിയത്. എന്നാല്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തിന്...
കാലിഫോർണിയ: മലയാള സിനിമയിലെ ആക്ഷൻ പ്രേമികളുടെ എക്കാലത്തെയും ഇഷ്ട നടനാണ് ബാബു ആന്റണി. ഒരു കാലത്ത് ബാബു ആന്റണി സിനിമയിൽ ഉണ്ടെന്ന് അറിഞ്ഞാൽ നായകന്റെ പക്ഷത്താണോ അതോ വില്ലന്റെ പക്ഷത്താണോ എന്നറിയുന്നത് വരെ സമാധാനമുണ്ടാവില്ല. നായകന്റെ പക്ഷത്താണെങ്കിൽ ഉണ്ടാവുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റില്ല. നേരെ മറിച്ചാണെങ്കിൽ പടം തീരുന്നതുവരെ മുൾമുനയിലായിരിക്കും.ഇടക്കാലത്ത് സിനിമകളിൽ സജീവമല്ലാതിരുന്ന ബാബു ആന്റണി ഗംഭീരമായ ഒരു തിരിച്ചുവരവാണ് ഈ അടുത്ത് നടത്തിയത്. ഏറ്റവും അവസാനമായി നിവിൻ പോളി...
ബഹ്‌റൈൻ: ബഹ്‌റൈനിൽ നിന്നുള്ള വിമാന സർവീസുകൾ ജെറ്റ് എയർവേസ് നിർത്തി വച്ചതിനെ തുടർന്ന് എയർ ഇന്ത്യ ബഹ്റൈനിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടോ, കണക്ഷൻ സർവീസോ ആരംഭിക്കണമെന്ന് യാത്ര അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.വിദേശ വിമാന കമ്പനികളും ഈ റൂട്ടിൽ സർവീസുകൾ നടത്താൻ രംഗത്ത് വരണമെന്ന് ആവശ്യപ്പെട്ട സമിതി വിമാന കമ്പനികൾക്കും ജനപ്രതിനിധികൾക്കും നിവേദനങ്ങൾ അയച്ചു. സ്കൂൾ അവധി സമയത്ത് ഗൾഫിലേക്കും, തിരിച്ചും അവധിക്കാലം ചെലഴിക്കാൻ തയ്യാറായി നിൽക്കുന്ന പ്രവാസികൾക്ക് മതിയായ യാത്രാസൗകര്യം...