25 C
Kochi
Friday, September 17, 2021

Daily Archives: 10th March 2019

ഗുജറാത്ത്: 2002 ൽ നരോദപാട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട ബജ്രംഗ്ദൾ നേതാവ് ബാബു ബജ്രംഗിക്ക് (ബാബു ഭായ് പട്ടേൽ) സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം അനുവദിച്ചത്. പൂർണമായും കാഴ്ച ശക്തി നഷ്ടപ്പെട്ടത് ഇദ്ദേഹം വിശ്രമത്തിലാണെന്നും, കേൾവിശക്തിക്കും തകരാർ ഉണ്ടെന്നും സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.2012 മുതൽ ഇദ്ദേഹം ഗുജറാത്തിലെ സബർമതി ജയിലിൽ മറ്റു മുപ്പത് ക്രിമിനലുകളോടൊപ്പം തടവിലാണ്. ഇതിൽ മുൻ മന്ത്രിയായ മായാ കോഡ്‌നാനിയും ഉൾപ്പെടും. 97...
മുംബൈ: അന്ധേരിയിലെ മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന ഐ.എസ്.എൽ രണ്ടാം സെമിയുടെ ആദ്യപാദത്തിൽ എഫ്.സി ഗോവ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കു മുംബൈ എഫ്.സിയെ തോൽപ്പിച്ചു.20–ാം മിനിറ്റിൽ റാഫേൽ ബാസ്റ്റോസിലൂടെ മുംബൈ ആണ് ആദ്യം ഗോൾ നേടിയത്. പക്ഷെ സെനഗൽ താരം മൗർത്താദ ഫാൾ നേടിയ ഇരട്ടഗോളുകളാണ് ഗോവയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 39, 58 മിനിറ്റുകളിലായിരുന്നു ഫാളിന്റെ ഗോളുകൾ. ജാക്കിചന്ദ് സിങ് (31), ഫെറാൻ കോറോമിനാസ് (51), ബ്രണ്ടൻ ഫെർണാണ്ടസ്...
ലണ്ടൻ: 14,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ രാജ്യം തിരയുന്ന പിടികിട്ടാപ്പുള്ളിയായ വജ്രവ്യാപാരി നീരവ് മോദിയ്ക്ക് ലണ്ടനിൽ സുഖവാസം.പുതിയ ലുക്കില്‍ ലണ്ടനില്‍ ആഡംബര ജീവിതം നയിക്കുന്ന നീരവ് മോദിയുടെ വീഡിയോ ബ്രിട്ടീഷ് ദിനപത്രമായ ടെലിഗ്രാഫ് പുറത്ത് വിട്ടു. “ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് വജ്രവ്യാപാരിയ്ക്ക് ലണ്ടനിൽ സുഖവാസം” എന്ന തലക്കെട്ടോടെയാണ് അവർ വാർത്ത പുറത്തുവിട്ടത്.ഓക്സ്ഫോർഡ് സ്ട്രീറ്റിന് സമീപം 80 ലക്ഷം പൗണ്ട് (ഏകദേശം 73 കോടി രൂപ)...
ന്യൂഡൽഹി: 2019 ലെ ലോകസഭ തിരഞ്ഞെടുപ്പു തിയ്യതികൾ പ്രഖ്യാപിച്ചു. ഏഴു ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഏപ്രിൽ 11 നു തുടങ്ങി മെയ് 19 നു അവസാനിക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ്.ആന്ധ്രാപ്രദേശിൽ ലോകസഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ചു നടക്കും.ഒന്നാം ഘട്ടം - ഏപ്രിൽ 11 നു 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിൽ.രണ്ടാം ഘട്ടം - ഏപ്രിൽ 18 നു 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളിൽ.മൂന്നാം ഘട്ടം - ഏപ്രിൽ 23 നു...
തൃശൂര്‍: ഇസാഫ് കോ ഓപ്പറേറ്റീവിന്റെ ഇസാഫ് സ്ത്രീരത്ന പുരസ്‌കാരം (ഒരു ലക്ഷം രൂപ) ആഴക്കടല്‍ മത്സ്യബന്ധന ലൈസന്‍സ് നേടിയ രാജ്യത്തെ ആദ്യ വനിതാ മത്സ്യത്തൊഴിലാളി രേഖ കാര്‍ത്തികേയന്. ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പുരസ്‌കാരം സമ്മാനിച്ചു.
അബുദാബി: കടലിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് കടൽജീവികളുടെ സർവനാശത്തിനു കാരണമായി ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നു രാജ്യാന്തര സമുദ്ര ഉച്ചകോടി മുന്നറിയിപ്പ് നൽകി. ഈ നില തുടർന്നാൽ 2050 ആകുമ്പോഴേക്കും കടലിൽ മത്സ്യങ്ങളെക്കാൾ കൂടുതൽ പ്ലാസ്റ്റിക് ആയിരിക്കുമെന്നും ഉച്ചകോടിയിൽ പങ്കെടുത്ത വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം, എണ്ണച്ചോർച്ചയാണ് മറ്റൊരു ഗുരുതര വെല്ലുവിളിയെന്ന് എണ്ണക്കമ്പനികളുടെ പ്രതിനിധികൾ പറഞ്ഞു. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾക്കിടയാക്കുന്നതാണ് കടലിലെ എണ്ണച്ചോർച്ച. ജൈവവൈവിധ്യങ്ങളുടെ നാശമാണ് ഇതിന്റെ ആത്യന്തികഫലം....
കോയമ്പത്തൂർ: ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ലീഗായ ഐ ലീഗ് കിരീടം ചെന്നൈ സിറ്റി എഫ് സി കരസ്ഥമാക്കി. നിര്‍ണായകമായ കോയമ്പത്തൂരിലെ അവസാന മത്സരത്തിൽ ഒരു ഗോളിനു പിന്നിൽ നിന്നശേഷം നിലവിലെ ജേതാക്കളായ മിനർവ പഞ്ചാബിനെ 3–1നു തകർത്താണു ചെന്നൈ കിരീടമുയർത്തിയത്. 20 കളികളില്‍ 13 ജയമടക്കം 43 പോയിന്‍റാണ് ചെന്നൈ സിറ്റിക്കുള്ളത്. മറ്റൊരു മത്സരത്തില്‍ ഗോകുലം കേരളയെ തോല്‍പ്പിച്ചെങ്കിലും (2-1) ഈസ്റ്റ് ബംഗാളിന് 42 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ....
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖല ജീവനക്കാർക്ക് 40 ദിവസം വാർഷിക അവധിയും, പതിനഞ്ച് ശതമാനം ശമ്പള വർദ്ധനവും ശുപാർശ ചെയ്യുന്ന നിയമഭേദഗതിക്ക് പാർലിമെന്‍റിന്‍റെ പ്രാഥമികാംഗീകാരം.കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ ആദ്യമായാണ് വിദേശികൾക്ക് പ്രയോജനം ലഭിക്കുന്ന ഒരു നിയമ ഭേദഗതി കുവൈത്ത് ദേശീയ അസംബ്ലിയിൽ ഏക്വസ്വരത്തിൽ അംഗീകരിക്കപ്പെടുന്നത്. സ്വകാര്യതൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വാര്ഷികാവധി 35 ദിവസമാക്കി ഉയർത്തുക, പ്രതിമാസ വേതനത്തിൽ 15 ശതമാനം വർദ്ധന ഏർപ്പെടുത്തുക എന്നിവയാണ് പ്രധാനഭേദഗതി നിർദേശങ്ങൾ....
സിറിയ: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടയായി സിറിയയിലേക്കു പോയി, ഭീകരരിലൊരാളെ വിവാഹം ചെയ്ത ബ്രിട്ടീഷ് പെൺകുട്ടി ഷമീമ ബീഗ(19)ത്തിന്റെ മൂന്നാമത്തെ കുഞ്ഞും മരിച്ചു. ഷമീമ, പ്രസവിക്കുന്നതിനു നാട്ടിലേക്ക് മടങ്ങി വരണമെന്ന ആഗ്രഹം ബ്രിട്ടീഷ് സർക്കാറിനെ അറിയിച്ച്, അനുവാദം ആവശ്യപ്പെട്ടിരുന്നെങ്കിലും നിരസിക്കപ്പെട്ടിരുന്നു.സിറിയയിലെ അഭയാർത്ഥി ക്യാംപിൽ കഴിയുകയായിരുന്നു ഷമീമയും, ജാറ എന്നു പേരിട്ട രണ്ടാഴ്ച പ്രായമുള്ള ആൺകുഞ്ഞും. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം....
കോഴിക്കോട്: ലോകസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പി..കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, ഇ.ടി. മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും മത്സരിക്കും.കോഴിക്കോട്ടു ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണു പാണക്കാട് ഹൈദരലി തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പൊന്നാനിയില്‍ നിലവിലെ എം.പി, ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റണമെന്നും പകരം പൊന്നാനിയില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കണമെന്നുമുള്ള ആവശ്യം അവസാന ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. പൊന്നാനിയിലെ പ്രാദേശിക ലീഗ്...