Thu. Mar 28th, 2024
വയനാട്:

പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീലിന്റെ മരണകാരണം തലയില്‍ വെടിയേറ്റതാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റെന്ന് എക്‌സ് റേ പരിശോധനയിലും കണ്ടെത്തി. പോസ്റ്റ് മോര്‍ട്ടത്തിന് പിന്നാലെ ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ത്ത​ത്.

ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി​യ​ത്. മ​ല​പ്പു​റ​ത്തേ​യ്ക്കു ആം​ബു​ല​ന്‍​സി​ല്‍ കൊ​ണ്ടു​പോ​കു​ന്ന മൃ​ത​ദേ​ഹം വ​ഴി​യി​ലൊ​രി​ട​ത്തും നി​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്ക​രു​തെ​ന്നാ​ണ് ഒ​രു നി​ര്‍​ദ്ദേശം. മൃ​ത​ദേ​ഹ​ത്തെ പോ​ലീ​സും ത​ണ്ട​ര്‍​ബോ​ള്‍​ട്ടും അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​ക്കു​മു​ന്നി​ല്‍ രാ​വി​ലെ ത​ന്നെ ജ​ലി​ലി​ന്റെ സ​ഹോ​ദ​ര​ങ്ങ​ള്‍ എ​ത്തി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കീട്ട് നാ​ലോ​ടെ എ​ത്തി​ച്ച മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് പോ​സ്റ്റ് മോ​ര്‍​ട്ടം ചെ​യ്യാ​ന്‍ ആ​രം​ഭി​ച്ച​ത്. ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ ഡോ.​പ്ര​സ​ന്ന​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘമാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ​ത്.

വൈത്തിരി റിസോര്‍ട്ടിലുണ്ടായ വെടിവെപ്പില്‍ ബു​ധ​നാ​ഴ്ച രാ​ത്രിയാണ് സി.പി. ജലീല്‍ വെ​ടി​യേ​റ്റു​മ​രി​ച്ച​ത്. അഞ്ചേ​ക്ക​ര്‍ വ​രു​ന്ന വ​ള​പ്പി​ലു​ള്ള റി​സോ​ര്‍​ട്ടിന്റെ റി​സ​പ്ഷ​ന്‍ കൗ​ണ്ട​റി​നു കു​റ​ച്ചു​മാ​റി പാ​റ​ക്കെ​ട്ടി​ല്‍ ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ജ​ലീ​ലി​ന്റെ മൃ​ത​ദേ​ഹം കണ്ടെത്തിയത്. സ​മീ​പ​ത്തു നാ​ട​ന്‍ തോ​ക്കും സ​ഞ്ചി​യും ചി​ത​റി​യ ക​റ​ന്‍​സി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ജ​ലീ​ലി​ന്റെ ത​ല​യ്ക്കു പി​ന്നി​ലും തോ​ളി​ലു​മാ​ണ് വെ​ടി​യേ​റ്റ​ത്. പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ഗ​റി​ല്ല ആ​ര്‍​മി​യു​ടെ ഡോ​ക്യു​മെന്റേ​ഷ​ന്‍ വി​ദ​ഗ്ദ്ധനാണ് കൊല്ലപ്പെട്ട ജ​ലീ​ല്‍ എ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

അതേസമയം, പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പോലീസിന്റെ വാദം പൊളിക്കുന്ന തരത്തില്‍ റിസോര്‍ട്ട് മാനേജറുടെ വെളിപ്പെടുത്തല്‍ പുറത്തെത്തിയിരുന്നു. മാവോയിസ്റ്റുകളല്ല പൊലീസാണ് ആദ്യം വെടിവെച്ചതെന്നും, പോലീസ് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ പറഞ്ഞു. വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നായിരുന്നു പോലീസിന്റെ വാദം. പോലീസ് തിരിച്ച്‌ വെടിവയ്ക്കുകയായിരുന്നെന്ന്, കണ്ണൂര്‍ റേഞ്ച് ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പോലീസുകാര്‍ക്കു പരിക്കില്ലെന്നും, കണ്ണൂര്‍ റേഞ്ച് ഐ.ജി. വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

മലപ്പുറം ചെറുക്കാപ്പള്ളി വളരാട് പാണ്ടിക്കാട് പരേതനായ ഹംസയുടെയും അലീമ്മയുടെയും മകനാണ് ജലീല്‍. ജലീലിനെ വ്യാജ ഏറ്റുമുട്ടലിലൂടെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും, സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *