25 C
Kochi
Monday, September 28, 2020

Daily Archives: 4th March 2019

കൊച്ചി: ലോകസഭ തിരഞ്ഞെടുപ്പിൽ, കേരള കോൺഗ്രസ്സിനു രണ്ടു സീറ്റുകൾ വേണമെന്ന നിലപാട് കടുപ്പിച്ച് പി.ജെ. ജോസഫ്. കോട്ടയത്തിനു പുറമെ, ഇടുക്കി, ചാലക്കുടി എന്നിവിടങ്ങളിലാണ് സീറ്റ് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആഗ്രഹമുണ്ടെന്നും, പി.ജെ. ജോസഫ് പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ മൂന്നു സീറ്റുകളിൽ എവിടെയാണെങ്കിലും മത്സരിക്കും. മൂന്നു സീറ്റിലും, തനിക്ക് വിജയസാധ്യതയുണ്ടെന്നും, അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലെ സീറ്റ് വിഭജനത്തിൽ മുസ്ലീം ലീഗുമായുള്ള ചർച്ച കഴിഞ്ഞാൽ കേരള കോണ്ഗ്രസ്സിന്റെ ആവശ്യത്തിലും തീരുമാനമുണ്ടാകും.1984-ൽ മുസ്ലീം ലീഗിനു...
കോഴിക്കോട്: അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി വികസനത്തിനു തടസ്സം സൃഷ്ടിക്കുന്ന പ്രവണതയുണ്ടെന്നും, ഇതു നല്ലതല്ലെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പയ്യോളി നഗരസഭയിലെ ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം, പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഹാര്‍ബറുകളെ ജനകീയ സംവിധാനത്തില്‍ കീഴില്‍ കൊണ്ടുവരാനാണു ശ്രമിക്കുന്നത്. നിലവില്‍, ജില്ലയില്‍ 5 ഹാര്‍ബര്‍ ഉണ്ട്. പുതിയതായി ഹാര്‍ബര്‍ അനുവദിക്കുന്നതിന് പകരം ഉള്ളവ നല്ല നിലയില്‍ പരിപാലിക്കുകയാണ് ലക്ഷ്യം.മത്സ്യമേഖലയെ അന്തസ്സാര്‍ന്ന മേഖലയാക്കി മാറ്റുമെന്നും, ...
തി​രു​വ​ന​ന്ത​പു​രം: ലോകസഭ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ സി.​പി​.ഐ​ സ്ഥാ​നാ​ര്‍ത്ഥി​ക​ളു​ടെ അന്തിമ പട്ടികയായി. തൃശൂരില്‍ അഞ്ചു കൊല്ലം മുമ്പ്, കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ച് അട്ടിമറി വിജയം നേടിയ, സി.എന്‍. ജയദേവന് ഇത്തവണ സീറ്റു നല്‍കുന്നില്ല. പകരം മുന്‍ എം.എല്‍.എയായ രാജാജി മാത്യു തോമസിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ശക്തമായ ത്രികോണ മത്സരം നടക്കും എന്നുറപ്പായ തിരുവനന്തപുരത്ത് എം.എല്‍.എയായ സി. ദിവാകരന്‍ മത്സരിക്കും. മാവേലിക്കരയില്‍, പ്രതീക്ഷിച്ചതു പോലെ, ചിറ്റയം ഗോപകുമാര്‍, സ്ഥാനാര്‍ത്ഥിയാകും. വയനാട്ടില്‍ പി.പി. സുനീറാണ് മത്സരിക്കുക. സി.​പി​.ഐ സം​സ്ഥാ​ന സ​മി​തി യോ​ഗ​മാ​ണ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക അം​ഗീ​ക​രി​ച്ച​ത്. കേന്ദ്ര...
മലപ്പുറം: ഭിന്നശേഷിയുള്ള കുട്ടികൾക്കായി, മലപ്പുറം നഗരസഭയുടെ കീഴില്‍ ആരംഭിക്കുന്ന ആദ്യത്തെ ബഡ്സ് സ്കൂളിനു നാളെ തുടക്കമാവും. നഗരസഭയിലെ 36-ാം വാർഡിലെ വട്ടിപ്പാറയിൽ ആരംഭിക്കുന്ന പേൾസ് ബഡ്‌സ് സ്കൂൾ, കുട്ടികൾക്കു മാത്രമല്ല, അവരുടെ അമ്മമാർക്കും തണലാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉദ്ഘാടനം നടക്കാനിരിക്കുന്ന നഗരസഭയുടെ ആദ്യ ബഡ്‌സ് സ്കൂളിൽ, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനൊപ്പം, അമ്മമാർക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താനുള്ള പദ്ധതിയും നടപ്പാക്കുകയാണെന്ന് നഗരസഭ വാർഡ് കൗൺസിലർ റിൻഷ റഫീക്ക് വോക്ക് മലയാളത്തോട് പറഞ്ഞു.ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക്, സാധാരണനിലയിൽ സ്കൂളുകളിൽപ്പോലും, മാതാപിതാക്കളുടെ ശ്രദ്ധ വേണം എന്ന...
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സി സോൺ കലാകിരീടം തുടർച്ചയായി രണ്ടാം തവണയും മമ്പാട് എം.ഇ.എസ്. കോളേജിന്. ഗ്രൂപ്പ് ഇനങ്ങളിൽ ആധിപത്യം പുലർത്തി 152 പോയിന്റ് നേടിയാണ് മമ്പാട് കോളേജ് സി സോൺ ജേതാക്കളായത്. 129 പോയിന്റുമായി തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് രണ്ടാംസ്ഥാനക്കാരായി. 72 പോയിന്റ് നേടിയ കാലിക്കറ്റ് സർവകലാശാല പഠനവകുപ്പാണ് മൂന്നാമതെത്തിയത്. മഞ്ചേരി എൻ.എസ്.എസ്. കോളേജ് 62 പോയിന്റോടെ നാലാംസ്ഥാനം നേടി.കലാപ്രതിഭയായി, പുത്തനങ്ങാടി സെന്റ് മേരീസ് കോളേജിലെ വിമൽ വിനുവും, കലാതിലകമായി കടകശ്ശേരി...
ഹിമാചൽ പ്രദേശ്: കിന്നൌരിൽ കനത്ത മഞ്ഞു വീഴ്ചയില്‍പ്പെട്ടു കാണാതായ സൈനികരിൽ ഒരാളുടെ മൃതദേഹം, ശനിയാഴ്ച കണ്ടെത്തി. ഫെബ്രുവരി 20 നു കിന്നൌർ ജില്ലയിലെ ഷിപ്‌കി ലാ ബോർ‍ഡറില്‍ ഉണ്ടായ മഞ്ഞിടിച്ചിൽ 5 ജവാന്മാരെയാണ് കാണാതായത്. കഴിഞ്ഞ പത്തു ദിവസമായി, പ്രദേശത്തു രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കണ്ടെടുത്ത മൃതദേഹം ഹിമാചൽ സോളാൻ ജില്ലയിലെ രാകേഷ് ഋഷി (25)യുടേതാണെന്നു കിനൗർ പബ്ലിക് റിലേഷന്‍ ഓഫീസര്‍ മംമ്ത നേഗി സ്ഥിരീകരിച്ചു. മറ്റു ജവാന്മാരെ കണ്ടെത്താൻ...
ദുബായ്: ലോ​ക രാ​ജ്യ​ങ്ങ​ള്‍ ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന വിഷയമാണ് സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി. ഇ​തി​ല്‍​ത​ന്നെ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്, ഇ​ന്ന് ഏ​റ്റ​വു​മ​ധി​കം സോ​ഷ്യ​ല്‍ മീ​ഡി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. കേരളത്തിൽ റിപ്പോർട്ടു ചെയ്യുന്ന മിക്ക സൈബർ ക്രൈമുകളുടെയും ഉറവിടം ഗൾഫ് നാടുകളാണ്. ഇതുമൂലം മിക്കവാറും കേസുകളിൽ, കുറ്റവാളികളെ പിടികൂടാനോ ആരാണെന്നു മനസ്സിലാക്കാനോ പോലും കേരള പൊലീസിന് സാധിക്കാറില്ല. പോലീസിന്റെ ഈ നിസ്സഹായാവസ്ഥ മുതലെടുത്തു സൈബർ കുറ്റവാളികൾ ഗൾഫ് നാടുകളിൽ വിലസുകയാണ്....
സൗദി: സൗദിയിൽ ഇന്ത്യക്കാരുൾപ്പെടെ, വിദ്യാഭ്യാസ, ആരോഗ്യരംഗത്ത്, പൊതുമേഖലയിൽ ജോലി ചെയ്യുന്നവരിലേക്കും സ്വദേശിവത്കരണം ബാധിക്കുന്നു. അധ്യാപക മേഖലയിൽ സ്വദേശികൾക്ക്‌ നിജപ്പെടുത്തിയ മുഴുവൻ തസ്തികകളിൽ നിന്നും, സൗദികളല്ലാത്തവരെ നീക്കം ചെയ്യാനാവശ്യപ്പെട്ടു സിവിൽ സർവീസ്‌ മന്ത്രാലയം വിദ്യാഭ്യാസ വകുപ്പിനു കത്ത് നൽകി. ഈ മേഖലകളിലെ സ്വദേശികളുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനും, വ്യവഹാരങ്ങൾ കൂടുതൽ എളുപ്പമാകുന്നതിനും‌, പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടെയുള്ളവ നടപ്പാക്കുകയും, കൂടുതൽ ഫണ്ട് വിലയിരുത്തുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു. സിവിൽ സർവീസ്‌ മന്ത്രാലയം പുറപ്പെടുവിച്ച...
കുവൈറ്റ്: മലയാളി ഏജന്റുമാർ വഴി കുവൈറ്റിലെത്തിയ, ആറു മലയാളി സ്ത്രീകൾ തൊഴിൽ തട്ടിപ്പിനിരയായി കുവൈറ്റിൽ ദുരിതത്തിൽ. നാലു മാസം മുൻപാണ് ആലപ്പുഴ മാന്നാര്‍ സ്വദേശി പുഷ്പാംഗദന്‍റെ ഭാര്യ വനിത, കായംകുളം സ്വദേശി പൊന്നമ്മ, പരുമല സ്വദേശി അഞ്ജു, കോട്ടയം സ്വദേശി ജസ്സി, ജോമോൾ, ഏറ്റുമാനൂരിൽ നിന്നുള്ള വൽസല എന്നിവർ വീട്ടു ജോലിക്കായി മലയാളി ഏജന്റുമാർ വഴി കുവൈറ്റിലെത്തിയത്.മലപ്പുറം സ്വദേശി സിദ്ധീഖ്, കോഴിക്കോട് സ്വദേശി ഇസ്മായിൽ എന്നിവര്‍ വഴിയാണ് ഇവർ വിസ...
ദുബായ്:സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ കിരീടങ്ങളുടെ കൂട്ടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി. തന്റെ കരിയറിലെ 100ാം എ.ടി.പി. കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റോജര്‍ ഫെഡറര്‍. ദുബായ് ടെന്നീസ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍, സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് റോജര്‍ ഫെഡറര്‍ നേട്ടം സ്വന്തമാക്കിയത്. 4-6 4-6 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ വിജയം. ഓസ്ട്രേല്രിയന്‍ ഓപ്പണില്‍ സിറ്റ്‌സിപാസിനോട് തോറ്റതിനോട് മധുര പ്രതികാരം കൂടിയായി ഫെഡററിന്റെ ഈ വിജയം.ജിമ്മി കൊണേഴ്‌സിന് ശേഷം ഈ...