Fri. Apr 26th, 2024
ഹിമാചൽ പ്രദേശ്:

കിന്നൌരിൽ കനത്ത മഞ്ഞു വീഴ്ചയില്‍പ്പെട്ടു കാണാതായ സൈനികരിൽ ഒരാളുടെ മൃതദേഹം, ശനിയാഴ്ച കണ്ടെത്തി. ഫെബ്രുവരി 20 നു കിന്നൌർ ജില്ലയിലെ ഷിപ്‌കി ലാ ബോർ‍ഡറില്‍ ഉണ്ടായ മഞ്ഞിടിച്ചിൽ 5 ജവാന്മാരെയാണ് കാണാതായത്. കഴിഞ്ഞ പത്തു ദിവസമായി, പ്രദേശത്തു രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കണ്ടെടുത്ത മൃതദേഹം ഹിമാചൽ സോളാൻ ജില്ലയിലെ രാകേഷ് ഋഷി (25)യുടേതാണെന്നു കിനൗർ പബ്ലിക് റിലേഷന്‍ ഓഫീസര്‍ മംമ്ത നേഗി സ്ഥിരീകരിച്ചു. മറ്റു ജവാന്മാരെ കണ്ടെത്താൻ 500 വിദഗ്ദ്ധ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

പ്രദേശത്തു ഇപ്പോഴും മഞ്ഞുവീഴ്ച തുടരുകയാണ്. ഹെഡ്ക്വാർട്ടേഴ്സ് വെസ്റ്റേൺ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ പി.എം. ബാലിയുടെ നേതൃത്വത്തിൽ, കാണാതായ സൈനികർക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *