Fri. Apr 26th, 2024
സൗദി:

സൗദിയിൽ ഇന്ത്യക്കാരുൾപ്പെടെ, വിദ്യാഭ്യാസ, ആരോഗ്യരംഗത്ത്, പൊതുമേഖലയിൽ ജോലി ചെയ്യുന്നവരിലേക്കും സ്വദേശിവത്കരണം ബാധിക്കുന്നു. അധ്യാപക മേഖലയിൽ സ്വദേശികൾക്ക്‌ നിജപ്പെടുത്തിയ മുഴുവൻ തസ്തികകളിൽ നിന്നും, സൗദികളല്ലാത്തവരെ നീക്കം ചെയ്യാനാവശ്യപ്പെട്ടു സിവിൽ സർവീസ്‌ മന്ത്രാലയം വിദ്യാഭ്യാസ വകുപ്പിനു കത്ത് നൽകി. ഈ മേഖലകളിലെ സ്വദേശികളുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനും, വ്യവഹാരങ്ങൾ കൂടുതൽ എളുപ്പമാകുന്നതിനും‌, പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടെയുള്ളവ നടപ്പാക്കുകയും, കൂടുതൽ ഫണ്ട് വിലയിരുത്തുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു. സിവിൽ സർവീസ്‌ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കണക്കു പ്രകാരം പൊതുമേഖലയിൽ ജോലിനോക്കുന്ന വിദേശികളുടെ എണ്ണം 60,386 ആയി കുറഞ്ഞിട്ടുണ്ട്.

വിനോദസഞ്ചാര മേഖലയിൽ കാൽ ലക്ഷത്തോളം സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ഒരുക്കുമെന്ന്, ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മെഹ്റിസി അറിയിച്ചു. 2020 ഓടെ കൂടി 44 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുമെന്നും മന്ത്രി ഒമാൻ മജ്‍ലിസ് ശൂറയിൽ വ്യക്തമാക്കി. ഇതിനായി തൊഴിലധിഷ്ഠിത പരിശീലന പദ്ധതികൾ സർക്കാർ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയിലെ സ്വദേശിവത്കരണ തോത് 42 ശതമാനം ആയിരുന്നു. ഈ വര്‍ഷം അത് 43 ശതമാനവും അടുത്ത വര്‍ഷത്തോടെ 44 ശതമാനത്തിലേക്കും എത്തുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *