Sat. Apr 20th, 2024
കോഴിക്കോട്:

ആരോഗ്യമേഖലയിൽ വർദ്ധിച്ചു വരുന്ന അഴിമതിയെ തടയാനും, ഈ രംഗത്ത് നൈതികത ഉറപ്പാക്കാനും, പൗരന്മാരുടെയും ഡോക്ടർമാരുടെയും, കൂട്ടായ്മ രൂപവത്കരിക്കേണ്ടത് അത്യാവശ്യമാണെന്ന്, അലയൻസ് ഓഫ് ഡോക്ടേഴ്സ് ഫോർ എത്തിക്കൽ ഹെൽത്ത്കെയർ (എ.ഡി.ഇ.എച്ച്) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, ശാസ്ത്രീയ ചികിത്സാ പ്രോട്ടോക്കോളുകൾ, മരുന്നുകളുടെയും സർജിക്കൽ സെന്റുകളുൾപ്പെടെയുള്ള ഉപകരണങ്ങളുടെ വില നിയന്ത്രണവും വിലനിർണയം, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തൽ തുടങ്ങിയ മേഖകളിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്.

പൗരന്മാരുടെ സാമൂഹിക ഓഡിറ്റിങ്ങ് സംവിധാനവും ആവശ്യമാണെന്നും ഭാരവാഹികൾ പറഞ്ഞു.
രാജ്യത്ത് ഓരോ പൗരനും ചികിത്സാ ചെലവിന്റെ 68 ശതമാനവും സ്വന്തം പോക്കറ്റിൽ നിന്നു ചെലവഴിക്കുമ്പോൾ, ആളോഹരി വരുമാനത്തിന്റെ ഒരു ശതമാനം മാത്രമാണ് ജി.ഡി.പി.യിൽ നിന്നും ഉപയോഗിക്കുന്നത്. ജി.ഡി.പി.യുടെ അഞ്ച് ശതമാനമെങ്കിലും ആരോഗ്യ മേഖലക്കായി ചെലവഴിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.

ഡോക്ടർമാരുടെ നൈതികത ഉറപ്പു വരുത്താനായി ഡൽഹി മുതൽ കേരളം വരെ ആരോഗ്യ മാനിഫെസ്റ്റോ നടപ്പിലാക്കുന്നതിനായി ജനകീയ ചർച്ചകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ഡോ. സമീരൻ നന്തി, ഡോ. അരുൺ ഗാദ്രേ, ഡോ. മുഹമ്മദ് ഇസ്മയിൽ, ഡോ. സൈജു ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *