Mon. Dec 23rd, 2024
വിതുര:

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ നിർബന്ധിച്ചു പങ്കെടുപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചു. തളളച്ചിറ വാർഡിൽ ജോലിക്കു ഹാജരായി ഒപ്പിട്ട തൊഴിലാളികളെ ഗ്രാമപ്പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ടവർ നിർബന്ധിച്ചു യോഗങ്ങളിൽ പങ്കെടുപ്പിച്ചതായാണു ആരോപണം.

ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥരെ നേരിട്ടും ഫോണിലും അറിയിച്ചുവെങ്കിലും നടപടി എടുത്തില്ല. സിപിഎമ്മിന്റെ ഈ നയത്തിനെതിരെ പ്രതിഷേധ പരിപാടിയും സമരവും സംഘടിപ്പിക്കുമെന്നു മണ്ഡലം പ്രസിഡന്റ് ജി ഡി ഷിബുരാജ് അറിയിച്ചു.