Wed. Jan 22nd, 2025

കൊച്ചി:

ജില്ലയിലെ സർക്കാർ, സ്വകാര്യ ലബോറട്ടറികളിൽ കോവിഡ് ആന്റിജൻ പരിശോധന നിരോധിച്ച് കലക്ടർ ജാഫർ മാലിക്‌ ഉത്തരവിറക്കി. 90 ശതമാനംപേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ച സാഹചര്യത്തിലാണ് ഉത്തരവ്.

അടിയന്തരസാഹചര്യത്തിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ ആന്റിജൻ പരിശോധന അനുവദിക്കൂ. സാമ്പിൾ കലക്‌ഷനുശേഷം 12 മണിക്കൂറിനകം ആർടിപിസിആർ പരിശോധനാഫലം നൽകണം. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി രോഗികളുടെ കൂട്ടിരിപ്പുകാർക്ക്‌ ആന്റിജൻ ടെസ്റ്റ് നടത്തരുത്.

ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാർക്ക് ആർടിപിസിആർ ടെസ്റ്റ് നടത്തി ആറുമണിക്കൂറിനകം ഫലം ലഭ്യമാക്കണം. പരിശോധനാഫലങ്ങൾ ലാബ് ഡയഗ്നോസിസ് മാനേജ്‌മെന്റ് സിസ്റ്റം പോർട്ടലിൽ അതത് ദിവസംതന്നെ അപ്‌ലോഡ് ചെയ്യണം.