Mon. Dec 23rd, 2024

കൊടകര:

ഒരാഴ്ചക്കിടെ കോവിഡ് കവർന്നത് ഒരു കുടുംബത്തിലെ മൂന്നുപേരെ. ആളൂർ നമ്പികുന്ന് പൊറത്തുംകാരൻ വീട്ടിലാണ് ഈ ദുരന്തം. ഗൃഹനാഥൻ പരമേശ്വരൻ (66), ഭാര്യ ഗൗരി (60), മകൻ പ്രവീൺ കുമാർ (37) എന്നിവരാണ്‌ ആറ്​ ദിവസങ്ങൾക്കിടെ കോവിഡ്​ ബാധിച്ച് മരിച്ചത്.

തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പരമേശ്വരനും ഗൗരിയും.19നാണ് ഗൗരി മരിച്ചത്. അമല മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവീൺ കുമാർ 23ന് മരിച്ചു. 25ന് പരമേശ്വരനും മരണത്തിന് കീഴടങ്ങി.

കെപിഎംഎസ് ആളൂർ യൂനിയൻ പ്രസിഡൻറാണ് പരമേശ്വരൻ. പ്രവീൺ കുമാർ യൂത്ത് മൂവ്മൻെറ്​ സംസ്ഥാന ട്രഷററാണ്. ആളൂരിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇരുവരും.

കുടുംബത്തിലെ മൂന്നുപേരുടെ വേർപാട് നാടിന് നൊമ്പരമായി. പരമേശ്വര​ൻെറ മറ്റു മക്കൾ: പ്രവിത, പ്രവീണ. പ്രവീൺ കുമാറി​ൻെറ ഭാര്യ: മായ.