Thu. Dec 19th, 2024
കോവളം:

മത്സ്യത്തൊഴിലാളികൾക്ക് തീരദേശ സുരക്ഷയെക്കുറിച്ചും സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വർഷത്തിൽ ദേശസ്‌നേഹത്തെക്കുറിച്ചും ബോധവൽക്കരണം നൽകാനായി എത്തിയ ഐഎൻഎസ് കൽപ്പേനി ഞായറാഴ്ച മടങ്ങി. തിരികെ കൊച്ചി നേവൽ ആസ്ഥാനത്തേക്കാണ് കപ്പൽ തിരിച്ചത്‌.

ശനിയാഴ്ച രാവിലെയാണ് കൊച്ചിയിൽനിന്ന്‌ ലെഫ്റ്റനന്റ്‌ കമാൻഡർ സുരാജ് പ്രകാശിന്റെ നേതൃത്വത്തിൽ യുദ്ധക്കപ്പൽ വിഴിഞ്ഞത്തെ ലീവേർഡ് വാർഫിലെത്തിയത്. തുടർന്ന് നാവികസേനാ ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തി.

ലെഫ്റ്റനന്റ് കമാൻഡർ രജിത് കുറുപ് മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചു. ഇത്തവണ കൊവിഡ് നിയന്ത്രണമുള്ളതിനാൽ പൊതുജനങ്ങൾക്ക് കപ്പലിൽ പ്രവേശിക്കാനായില്ല.