Sat. Jan 18th, 2025

കൊ​ടു​ങ്ങ​ല്ലൂ​ർ:

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്തേ​ക്ക് രാ​സ​ലാ​യ​നി ഒ​ഴി​ച്ച കേ​സി​ലെ പ്ര​തി​യെ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ശ്രീ​നാ​രാ​യ​ണ​പു​രം ശ​ങ്കു​ബ​സാ​ർ പ​റ​മ്പി​ൽ സു​രേ​ഷാ​ണ് (47) പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

എ​ട​വി​ല​ങ്ങ് കാ​ര പ​ഞ്ചാ​യ​ത്ത് കു​ളം സ്വ​ദേ​ശി​യാ​യ 44കാ​രി​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. കാ​ര പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ന് സ​മീ​പം വെ​ച്ച് വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്തേ​ക്ക് ഇ​യാ​ൾ തി​ന്ന​ർ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സു​രേ​ഷു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്ന വീ​ട്ട​മ്മ വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​റ​കി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന സു​രേ​ഷി​നെ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ കൊ​ട​ക​ര മ​റ്റ​ത്തൂ​രി​ൽ നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈഎ​സ്പി സ​ലീ​ഷ് എ​ൻ ശ​ങ്ക​ര‍െൻറ നി​ർ​ദേ​ശ​പ്ര​കാ​രം സിഐ ബ്രി​ജു​കു​മാ​ർ, എ​സ്ഐ കെഎ​സ് സൂ​ര​ജ്, സിപിഒ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ച​ഞ്ച​ൽ, അ​ന​സ്, അ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.