Wed. Jan 22nd, 2025
കൊട്ടാരക്കര:

പൊതുസ്ഥലങ്ങളിൽ നട്ടു പിടിപ്പിക്കാൻ വനം വകുപ്പ് കൊട്ടാരക്കര നഗരസഭയ്ക്കു നൽകിയ 3500 വൃക്ഷത്തൈകളിൽ ഏറെയും നഗരസഭാ ഓഫിസ് പരിസരത്ത് ഉണങ്ങി നശിച്ച നിലയിൽ. രണ്ടു മാസം മുൻപായിരുന്നു വിതരണം.

കൊട്ടാരക്കര നഗരസഭയുടെ ആവശ്യപ്രകാരമാണ് തൈകൾ നൽകിയത്. സാമൂഹിക വനവൽകരണത്തിന്റെ ഭാഗമായി തൊഴിലുറപ്പു പദ്ധതിയിലും അല്ലാതെയും നട്ടു പിടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.

തൈകൾ റബർ കൂടകളിലാക്കി സൗജന്യമായാണ് നൽകിയത്. 500 മുളത്തൈകൾക്കു പുറമേ ഈട്ടി, പേര, ചന്ദനം, സീതപ്പഴം, ഭൂതപാല, കണിക്കൊന്ന തുടങ്ങിയ ഇനങ്ങളും നൽകി.

തൈകൾ വിതരണം ചെയ്യാതെ കൊട്ടാരക്കര നഗരസഭാ ഓഫിസ് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. തൈകൾ വിതരണം ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥർ ജനുവരി മാസത്തിൽ മരങ്ങളുടെ വളർ‌ച്ച പരിശോധിക്കാനെത്തും.