Fri. Nov 22nd, 2024

കൊച്ചി:

നഗരത്തിലെ തോടുകളുടെ നവീകരണം ഇന്ന് തുടങ്ങും. പണ്ടാരച്ചിറ തോടിന്റെ സാന്തോം കോളനി പരിസരത്ത്  മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്യും. നഗരത്തിലെ 30 പ്രധാന തോടുകളിലെ മാലിന്യം നീക്കി നവീകരിക്കും.

അയ്യൻകാളി നഗര തൊഴിലുറപ്പുപദ്ധതിയുടെ സഹകരണത്തോടെ ജലസേചനവകുപ്പും നഗരസഭയും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുക. പശ്ചിമകൊച്ചിയിലെ പണ്ടാരച്ചിറ തോട്, പഷ്ണി തോട്, ഐലൻഡ്‌ തോട്, പള്ളിച്ചാൽ തോട്, അത്തിപ്പൊഴി തോട്, വാത്തുരുത്തി തോട് എന്നിവയുടെ ശുചീകരണം വെള്ളിയാഴ്‌ച തുടങ്ങും.

തോടുകളിൽ മാലിന്യം തള്ളിയാൽ കേരള ഇറിഗേഷൻ ആൻഡ്‌ വാട്ടർ കൺസർവേഷൻ ആക്റ്റുപ്രകാരം കർശന നടപടിയെടുക്കുമെന്ന് കലക്ടർ ജാഫർ മാലിക് പറഞ്ഞു. തോട് കൈയേറുന്നവർക്കെതിരെയും നടപടിയുണ്ടാകും.

നിരീക്ഷണ ക്യാമറകളും ബോർഡുകളും പ്രദേശങ്ങളിൽ സ്ഥാപിക്കും. ജലസേചനവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നവീകരണം.