Sat. Apr 26th, 2025
തിരുവനന്തപുരം:

ചിലങ്ക നൃത്തോത്സവത്തിന്‌ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ തുടക്കമായി. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ തിരി തെളിച്ചു. വി കെ പ്രശാന്ത് എംഎൽഎ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി, വി കാർത്തികേയൻനായർ, ഡോ രാജശ്രീ വാര്യർ, കാരയ്‌ക്കാമണ്ഡപം വിജയകുമാർ എന്നിവർ പങ്കെടുത്തു.

29 വരെ എല്ലാ ദിവസവും വൈകിട്ട്‌ രണ്ട് നൃത്താവതരണങ്ങൾക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലം വേദിയാകും. നൃത്തോത്സവം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ഫെയ്സ്ബുക്ക് പേജിലൂടെ കാണാം.

ആദ്യ ദിനം കലാമണ്ഡലം സംഗീതയുടെ നങ്ങ്യാർക്കൂത്തും ബി ഹരികൃഷ്‌ണന്റെ ഭരതനാട്യവും അരങ്ങേറി. വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ലാവണ്യ ദേവിയുടെ മോഹിനിയാട്ടവും ആറിന്‌ വിധുൻകുമാറിന്റെ ഭരതനാട്യവും അരങ്ങേറും.