Thu. Dec 19th, 2024
നെടുമങ്ങാട്:

റോഡ് പണിക്കായി സ്വമേധയാ സ്ഥലം വിട്ടു നൽകിയിട്ടും കെട്ടിടത്തിനു മുന്നിൽ സിപിഎം കൊടി നാട്ടി ഭീഷണിപ്പെടുത്തിയതായി ആക്ഷേപം. നെടുമങ്ങാട് ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിനു സമീപം കച്ചേരി ജങ്ഷൻ കക്കാപ്പുര മെയിൻ റോഡിലാണ് ഓട നിർമാണത്തിന് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം സ്ഥല ഉടമ നെടുമങ്ങാട് കൊല്ലങ്കാവ് മൺപുറം വില്ലയിൽ അൻസർ സ്ഥലം വിട്ടു നൽകിയത്.

ഇതനുസരിച്ച് ഓട നിർമാണം ഏതാണ്ട് പൂർത്തിയായ സമയത്താണ് സി പി എം നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെട്ടിടത്തിനു മുന്നിൽ പാർട്ടി പതാക നാട്ടി വിട്ടുകൊടുത്ത സ്ഥലം പോരന്ന വാദവുമായി രംഗത്തു വരുന്നത്.

കെട്ടിടത്തിനു മുനനിൽ കൊടി നാട്ടിയതിനു പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള നഗരസഭയിൽ നിന്നും വസ്തു ഉടമക്ക് നോട്ടീസ് അയക്കുകയും ചെയ്തു. തെൻറ പട്ടയ ഭൂമിയിൽ നിന്നുമാണ് ഓട നിർമാണത്തിന് സ്ഥലം വിട്ടു നൽകി നാടിെൻറ വികസന കാര്യത്തിൽ സഹകരിച്ചതെന്നും എന്നിട്ടും ഭീഷണിയും മാനസിക പീഡനവുമാണ് പാർട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അൻസർ ആരോപിച്ചു.