Wed. Jan 22nd, 2025

അഴീക്കോട് ∙

രാജ്യാന്തര തീരദേശ ശുചീകരണ ദിനത്തിൽ തീരദേശ പൊലീസിന്റെ ഓപ്പറേഷൻ ബ്ലൂ ബിറ്റ് പദ്ധതിയുടെ ഭാഗമായി അഴീക്കോട് മുനക്കൽ ബീച്ച് ശുചീകരിച്ചു. ഓപ്പറേഷൻ ബ്ലൂ ബീറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ എറിയാട് പഞ്ചായത്ത്, മുസിരിസ് പൈതൃക പദ്ധതി, കടലോര ജാഗ്രത സമിതി. കുടുംബശ്രീ അംഗങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുമായി സഹകരിച്ചായിരുന്നു ശുചീകരണം.

മുനക്കൽ ബീച്ചിൽ നിന്നു ചപ്പുചവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് കവറുകൾ, വലകൾ തുടങ്ങിയ മാലിന്യങ്ങൾ 86 ട്രാഷ് ബാഗുകളിൽ ശേഖരിച്ചു എറിയാട് പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ യൂണിറ്റിൽ എത്തിച്ചു. നൂറുകണക്കിനു സഞ്ചാരികൾ എത്തുന്ന ബീച്ചിൽ ജനകീയ കൂട്ടായ്മ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് ആദ്യമായാണ്.

ഇടി ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെപി രാജൻ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയായി.

മുസിരിസ് പദ്ധതിയുടെ മ്യൂസിയം മാനേജർ മിഥുൻ ,ഫിഷറീസ് ഇൻസ്പെക്ടർ അൻസൽ, കടലോര ജാഗ്രത സമിതി കോ-ഓർഡിനേറ്റർ അഷറഫ് പൂവത്തിങ്കൽ, തീരദേശ പൊലീസ് ഇൻസ്പെക്ടർ സി ബിനു എന്നിവർ പ്രസംഗിച്ചു. എസ്ഐ രാധാകൃഷ്ണൻ, എഎസ്ഐ ഇആർ ഷിനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.എൻ പ്രശാന്ത് കുമാർ,സുമിത ഷാജി, വൊളന്റിയർ അഷ്കർ എന്നിവർ ബീച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.