Wed. Apr 9th, 2025

ആലത്തൂർ:

ദേശീയ പാതയില്‍ സ്വാതി ജങ്‌ഷൻ സിഗ്നലിൽ പ്ലൈവുഡ് ലോറിക്ക്‌ തീപിടിച്ചു. വ്യാഴാഴ്‌ച വൈകിട്ട്‌ ആറിനാണ്‌ അപകടം. ഡ്രൈവർ തമിഴ്നാട് ധർമപുരി സ്വദേശി ജയകുമാർ(36) പരിക്കില്ലാതെ രക്ഷപ്പെട്ടു.

പെരുമ്പാവൂരിൽനിന്ന് ബംഗളൂരുവിലേക്ക്‌ പ്ലൈവുഡുമായി വന്ന ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിയാണ് തീപിടിച്ചത്‌. ആലത്തൂർ, വടക്കഞ്ചേരി ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീയണച്ചു.

സിഗ്നലിൽ നിർത്തിയ  ശേഷം ലോറി മുന്നോട്ട് എടുക്കുമ്പോഴാണ്  ടാങ്ക് പൊട്ടിത്തെറിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂർ ഗതാഗതം സ്‌തംഭിച്ചു.