Mon. Dec 23rd, 2024
പത്തനംതിട്ട:

കുഴികൾ കെണിയായ കഥകളാണ് സ്വകാര്യ ബസ് ജീവനക്കാർക്കും കച്ചവടക്കാർക്കും പറയാനുള്ളത്. പഴയ സ്റ്റാൻഡിൽ നിന്നു പുറത്തേക്ക് ബസുകൾ ഇറങ്ങുന്ന ഭാഗത്ത് തൈക്കാവ് റോഡിലെ കുഴി വൻ അപകടക്കെണിയാണ്.

വൺവേ ആയതിനാൽ ഇതുവഴി വരാതിരിക്കാനുമാവില്ല. വീതി കുറവായതിനാൽ ഒഴിഞ്ഞു പോകാനും പറ്റില്ല.

കുഴിയിൽ ചാടി ബസിന്റെ പ്ലേറ്റ് ഒടിയുന്നതും പതിവാണ്. ഇതിനേക്കാൾ കഠിനമാണ് പുതിയ സ്റ്റാൻഡിലെ സ്ഥിതി. ഓപ്പൺ സ്റ്റേജിന്റെ ഭാഗത്തു കൂടിയാണ് സ്വകാര്യ ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്നത്.

ഒരു കുഴിയിൽ നിന്നു മറ്റൊരു കുഴിയിലേക്ക് ചാടിയാണ് യാത്ര. ഇവിടെ സ്ഥിരമായി പ്ലേറ്റ് ഒടിയാൻ തുടങ്ങിയതോടെ വേഗം കുറച്ചാണ് ഇപ്പോൾ എല്ലാ ബസുകളും പോകുന്നത്. ഇതുവഴി സ്റ്റാൻഡിനു പുറത്തിറങ്ങാൻ 3 മിനിറ്റ് വരെ എടുക്കുന്നുണ്ട്.

ഇതുപോലെയാണു കെഎസ്ആർടിസിയുടെ ഭാഗത്തെ സ്ഥിതിയും. ബസ് ടെർമിനലിന്റെ പണികൾ നടക്കുന്നതിനാൽ പുതിയ സ്റ്റാൻഡിൽ നിന്നാണ് കെഎസ്ആർടിസിയും സർവീസ് നടത്തുന്നത്. അവിടെയും നിറയെ കുഴികളാണ്.