Mon. Dec 23rd, 2024
കൊട്ടാരക്കര:

റെയില്‍വേ സ്​റ്റേഷനില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കൊടിക്കുന്നില്‍ സുരേഷ് എം പി സന്ദര്‍ശനം നടത്തി. ചെങ്കോട്ടയില്‍ നിന്നുള്ള ഡിവിഷനല്‍ എൻജിനീയറും സ്​റ്റേഷന്‍ മാസ്​റ്റര്‍ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

കൊട്ടാരക്കര-പുനലൂര്‍ റെയില്‍വേ ലൈന്‍ വൈദ്യുതീകരണത്തി‍ൻെറ ഭാഗമായി കൊട്ടാരക്കര റെയില്‍വേ സ്​റ്റേഷനില്‍ വൈദ്യുതി വിതരണത്തിനുള്ള സബ് സ്​റ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി എം പി പറഞ്ഞു. പ്ലാറ്റ്ഫോമി‍ൻെറ നീളം കൂട്ടുന്ന കാര്യം റെയില്‍വേ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.