Wed. Jan 22nd, 2025
കോട്ടയം:

താലൂക്ക് ഭൂരേഖാ വിഭാഗം ഓഫിസ് 8 മാസമായി പ്രവർത്തിക്കുന്നത് പുത്തനങ്ങാടി മിനി സിവിൽ സ്റ്റേഷന്റെ വരാന്തയിൽ. ഭൂമി തരംമാറ്റുന്നതിനുള്ള ഫയലുകൾ വരെ സർവേ ഉദ്യോഗസ്ഥർ സൂക്ഷിക്കുന്നതും വരാന്തയിൽ. മുൻപ് ഉണ്ടായിരുന്ന ഓഫിസ് കോൺഫറൻസ് ഹാൾ ആക്കിയതോടെയാണ് ഓഫിസ് വരാന്തയിലേക്കു മാറ്റിയത്.

താലൂക്ക് ഓഫിസിലെ സർവേ വകുപ്പിനു കീഴിലാണ് ഭൂരേഖാ വകുപ്പ് പ്രവർത്തിക്കുന്നത്. 5 സർവേയർമാർ, ഹെഡ് സർവേയർ എന്നിവർ ഉൾപ്പെടുന്ന വിഭാഗമാണ് താലൂക്ക് ഓഫിസിനു പുറത്ത് ഇടുങ്ങിയ വരാന്ത ഓഫിസാക്കി ഉപയോഗിക്കുന്നത്.

പോക്കുവരവ് ഫയലുകൾ, ഭൂമി തരം മാറ്റൽ ഫയലുകൾ, ഭൂമി അവകാശം സംബന്ധിച്ച് ഫയലുകൾ, സബ്ഡിവിഷനൽ ഫയലുകൾ, റവന്യു വകുപ്പ് പുറമ്പോക്ക്, ജലഅതോറിറ്റി, ദേശീയപാത, റോഡ് വികസനം തുടങ്ങിയവ സംബന്ധിച്ച സർവേ കാര്യങ്ങളും നിർവഹിക്കുന്നത് ഭൂരേഖാ വകുപ്പാണ്.